Sunday, June 6, 2010

ഈ പതയും പതയല്ല.....

ലയ്ക്കടിയിൽ ആരോ സോപ്പ് പതപ്പിച്ചു വച്ചതൊന്നുമല്ലിത്...! തൊഴുകയ്യൻപ്രാണി[preying Mantis] മുട്ടയിട്ടതാണ്.ജീവലോകത്തിലെ ഈ വേട്ടക്കാരൻ കാണാൻ ചെറുതാണെങ്കിലും ഇവന്റെ ചേഷ്ടകൾക്ക് അല്പം ഭയങ്കരതയുണ്ട് കാഴ്ചയിൽ. .ജീവികളെ ജീവനോടെയിവൻ കടിച്ചു മുറിച്ചു തിന്നുന്നത് കാണേണ്ടതുതന്നെയാണ്.അതിനാലിവനെ ചെകുത്താന്റെ കുതിര എന്നും വിളിക്കാറുണ്ട്.ജൈവലോകത്തിൽ പ്രാണികളുടെ എണ്ണം നിയന്ത്രിക്കാൻ സഹായിക്കുന്ന ഇവൻ കർഷകബന്ധുവാണ്...



 PREYING MANTIS

ഇവനാണ് തൊഴുകയ്യൻ അല്ലെങ്കിൽ തൊഴുത[PREYING MANTIS]പല നിറങ്ങളിലും വലുപ്പങ്ങളിലും ഒക്കെ ഇവയെ കണ്ടുവരുന്നു..കണ്ടാൽ അയ്യോ പാവം ....ഇടയ്ക്കിടെ മുൻകയ്യുകൾ ചേർത്തുവച്ച് തൊഴുതു പ്രാർഥിക്കുന്നതുപോലെ കാണിക്കുന്നതു കണ്ടാൽ എന്തു സാത്വികൻ എന്നു തോന്നിപ്പോകും .എന്നാൽ പ്രാണികളെയിവൻ പിടിച്ചുതിന്നുന്നതു കണ്ടാൽ ഞെട്ടിപ്പോകും.നനവിൽ വച്ച് ഒരിക്കലിവൻ കൂട്ടുകാരിയെ പാടിമയക്കുകയായിരുന്ന ഒരു ചീവീടിനെ പച്ച ജീവനോടെ കടിച്ചുമുറിച്ചു തിന്നു..

8 comments:

Unknown June 6, 2010 at 11:28 AM  

nannayi

Naushu June 6, 2010 at 11:38 AM  

കൊള്ളാം...

Vayady June 6, 2010 at 6:48 PM  

അപ്പോള്‍ ഇവന്‍ പുലിയാണ്‌ അല്ലേ?

കൂതറHashimܓ June 6, 2010 at 8:46 PM  

മ്മ്.....

Vayady June 7, 2010 at 5:24 AM  

എന്റെ ഫോട്ടോ ബ്ലോഗിലെ പുതിയ പോസ്റ്റ് നോക്കുമല്ലോ..

Praveen Raveendran June 7, 2010 at 3:59 PM  

fine..
njan ee jeeviye ite vare kanditilla..
any way good pic.

നനവ് June 12, 2010 at 6:06 AM  

പുണ്യാളൻ,വായാടി,കൂതറ ,നൌഷു നന്ദി..പ്രവീൺ..പുൽച്ചാടിയുടെ [grass hopper]ബന്ധുവായ ഒരു കൊച്ചു ജീവിയാണ് തൊഴുകയ്യൻ.പച്ച, തവിട്ട് നിറങ്ങളിലൊക്കെ ഇവയുണ്ട്.ഇവന്റെ പോട്ടം അടുത്ത പോസ്റ്റിലിടാം...

നനവ് June 13, 2010 at 7:19 AM  

പ്രവീൺ ,തൊഴുകയ്യന്റെ ഫോട്ടോ കൂടി ചേർത്തതു നോക്കുമല്ലോ..സ്നേഹം...

Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

ഇതിലെവന്നവർ

Share/Bookmark

Feedburner

ജാലകം

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP