Sunday, June 13, 2010

പനി വരുന്ന വഴികൾ...

എന്താ ചെയ്ക...ഈ മനുഷ്യർ ചെയ്യുന്ന ഓരോ വൃത്തികേടുകൾ കണ്ടില്ലേ...ഇതൊരു ആസ്പത്രിക്കാർ ചെയ്ത പണിയാ .കച്ചറകളത്രയും പൊതുസ്ഥലത്തിട്ട് ആൾക്കാരിൽ രോഗം പരത്തി...എന്താ പറയാ..പൊതുസ്ഥലങ്ങൾ ഞങ്ങൾ മിണ്ടാപ്രാണികൾക്കും കൂടിയുള്ളതാണെന്ന വിചാരമില്ലെന്നതോ പോട്ടെ ,അവനവനും മക്കൾക്കുമൊക്കെ ആരോഗ്യത്തോടെ ജീവിക്കണമെന്നെങ്കിലുമോർക്കണ്ടേ...ഇങ്ങനെയിവർക്കിപ്പോൾ പലതരം പനികളും വരുന്നുണ്ടത്രെ...എന്നിട്ടുമീ വിഡ്ഡികൾ പഠിക്കുന്നില്ലല്ലോ...വെറുതെ മഴയേയും മറ്റു പലതിനേയും കുറ്റവും പറഞ്ഞ് ,കാശത്രയും ഡോക്ടർമാർക്കും മരുന്നുകമ്പനിക്കാർക്കും കൊണ്ടുകൊടുത്ത് ആരോഗ്യമില്ലാത്തവരായി ജീവിക്കുന്നു...കഷ്ടം തന്നെ...

6 comments:

Naushu June 13, 2010 at 11:53 AM  

good .....

Unknown June 13, 2010 at 3:58 PM  

ഏതാ ഈ ഹോസ്പിറ്റല്‍? ഇവന്മാര്‍ക്കൊന്നും ഇത്രയ്ക്ക് വിവരമില്ലേ?

.. June 13, 2010 at 6:02 PM  

..
വിവരം കൂടുമ്പോളാണ് വിവര്‍ക്കേട് പ്രവര്‍ത്തിക്കുക എന്ന് ഇതില്‍ നിന്നും വ്യക്തമല്ലെ? :D
..

Vayady June 13, 2010 at 6:04 PM  

പ്രിയ പശു, വിവരമില്ലാത്ത സ്വാര്‍ത്ഥരായ ഞങ്ങള്‍ മനുഷ്യരോട് നീ പൊറുക്കൂ..

kambarRm June 14, 2010 at 7:27 PM  

എന്താ ചെയ്യാ..എന്താ പറയാ..
ഈ നാട് ഇനിയെന്നാ നന്നാവുക..,
നല്ല ചിത്രം.

നനവ് June 15, 2010 at 9:51 PM  

നൌഷു,ജിമ്മി,രവി,വായാടി,കമ്പർ..നന്ദി..
ഇത് കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള ലൂർദ്ദ് ഹോസ്പിറ്റലിന്റെ പണിയാണ്..
ശരിയാണ് രവീ, വിവരം കൂടിയതുകൊണ്ടാണ് മനുഷ്യനിങ്ങനെ വിവരക്കേടുകൾ കാണിക്കുന്നത്..
വായാടീ,ആ പവം പശു പൊറുത്താലും ദൈവം പൊറുക്കുമോ.. നമുക്കൊക്കെ ജീവിക്കാനായി നൽകിയ ദൈവത്തിന്റെ സ്വന്തം നാടിനെ ചെകുത്താന്റെ സ്വന്തം നാടാക്കി മാറ്റിയതിന്...

Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

ഇതിലെവന്നവർ

Share/Bookmark

Feedburner

ജാലകം

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP