Sunday, June 27, 2010

ഈന്ത്...

 
5-8 മീറ്റർ വരെ പൊക്കം വയ്ക്കുന്ന ഒറ്റത്തടിവൃക്ഷം.സൈക്കസ് സിർസിനാലിസ് ലിൻ എന്ന ശാസ്ത്രനാമമുള്ള ഈന്ത് ഒരു അനാവൃതബീജസസ്യമാണ്[angeosperm].പന്നൽച്ചെടികളുടെ ഇലകൾ പോലുള്ള ഇതിന്റെ ഇലകൾ അലങ്കാരങ്ങൾക്ക് ഉപയോഗിക്കാറുണ്ട്.ആൺ-പെൺ വൃക്ഷങ്ങൾ വെവ്വേറെകാണപ്പെടുന്നു..ഇളം മഞ്ഞകായ്കൾ...
പ്രാചീന  സസ്യമായ ഈന്തിന്റെ കായയിലെ അന്നജം അതിവിശിഷ്ടമാണ്.ഇതു കൊല്ലത്തിൽ ഒരിക്കലെങ്കിലും കഴിച്ചാൽ മറ്റൊന്നിൽനിന്നും ലഭിക്കാത്ത പോഷകങ്ങൾ ലഭിക്കും.അത്ര മെല്ലെ വളരുന്ന സസ്യമായതിനാലാണ് ഈ വൈശിഷ്ട്യം.. ഗിരിവർഗ്ഗക്കാർ ക്ഷാമകാലത്ത് ഇതു ഭക്ഷിക്കുന്നു.ഇതിന്റെ തളിരിലയുടെ ചാറ് ഛർദ്ദി ശമിപ്പിക്കും.
     ഈന്ത് കായ്ച്ചു കാണണമെങ്കിൽ ഏറെ വർഷങ്ങൾ കാത്തിരിക്കേണ്ടിവരും..കണ്ണൂർ ജില്ലയിലെ മക്രേരി അമ്പലക്കുളക്കരയിൽ രണ്ടുവർഷം മുമ്പ് ഈന്ത് കുലച്ചപ്പോൾ...
 

9 comments:

Naushu June 27, 2010 at 11:36 AM  

നല്ല ചിത്രം....

ഭായി June 27, 2010 at 11:50 AM  

ആദ്യമായിട്ടാ കാണുന്നത്!!!!!!
നന്ദി..

krishnakumar513 June 27, 2010 at 3:06 PM  

ഇപ്പോള്‍ ദുര്‍ലഭമായ ഒരു കാഴ്ച.....

Anonymous June 27, 2010 at 3:18 PM  

നല്ല പോസ്റ്റ്‌...
മനോഹരമായ ചിത്രങ്ങള്‍‍.
എനിക്ക് വളരെ ഇഷ്ടപ്പെട്ടു...
ഇനിയും ഇതു പോലുള്ള ചിത്രങ്ങളും, പോസ്റ്റുകളും പ്രതീക്ഷിക്കുന്നു...
ആശംസകള്‍ നേര്‍ന്നുകൊണ്ട്...
സസ്നേഹം...
അനിത
JunctionKerala.com

ശ്രീനാഥന്‍ June 27, 2010 at 9:36 PM  

ഇങ്ങനെ പരിചയമില്ലാത്ത പലതും കാണട്ടെ!

Vayady June 27, 2010 at 11:09 PM  

ശ്രീമാഷ് പറഞ്ഞതു പോലെ ഇങ്ങനെ പരിചയമില്ലാത്ത പലതും കണ്ട് ഞങ്ങള്‍ കണ്ണും മനസ്സും നിറയ്ക്കട്ടെ.

ശ്രീ June 28, 2010 at 9:43 AM  

ആദ്യമായാണ് ഞാനും ഇത് കാണുന്നത്. പങ്കു വച്ചതിനു നന്ദി

നനവ് June 29, 2010 at 8:59 PM  

നമ്മുടെ പറമ്പുകളിൽനിന്നും റോഡുവക്കിൽനിന്നുമൊക്കെ കാടെന്നുപറഞ്ഞ് എല്ലാ സസ്യങ്ങളെയും കുടിയിറക്കുമ്പോൾ ഈന്തിനെപ്പോലെ പല സസ്യങ്ങളും കാണാക്കാഴ്ചകളായി മാറിക്കൊണ്ടിരിക്കുകയാണ്.മനുഷ്യൻ എന്ന ജീവി തനിക്ക് പണം അല്ലെങ്കിൽ ലാഭം കിട്ടാൻ വകയില്ലാത്തവയൊക്കെ അനാവശ്യങ്ങൾ എന്ന ലേബൽ നൽകി നശിപ്പിക്കുകയല്ലേ...
നൌഷു,ഭായി,ക്രിഷ്ണകുമാർ,അനിതാ,ശ്രീനാഥൻ,വായാടിത്തത്തേ,ശ്രീ...എല്ലാവർക്കും സ്നേഹം...

Faisal Alimuth July 1, 2010 at 3:38 PM  

പുതിയ കാഴ്ച, അറിവ് ..! നന്ദി

Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

ഇതിലെവന്നവർ

Share/Bookmark

Feedburner

ജാലകം

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP