Saturday, June 12, 2010

അശോകം ......

ഇത് അശോകം [Saracca  indicca]പണ്ട് രാവണൻ ചേട്ടൻ സീതച്ചേച്ചിയെ കട്ടുകൊണ്ടുപോയി തടവിലിട്ട അശോകവനിയിലെ അശോകം തന്നെ!..സുന്ദരിമാരെ വലിയ ഇഷ്ടമാണത്രെ അശോകത്തിന്...മഹാകവികൾ പറയുന്നതാണേ...അശോകം പൂക്കണമെങ്കിൽ സുന്ദരിമാരുടെ പാദതാഡനമേൽക്കണമത്രെ..!...സ്ത്രീരോഗങ്ങൾക്കുള്ള മരുന്നാണ് അശോകം....ഭംഗിയുള്ള ഈ മരം വീട്ടുമുറ്റത്തിനൊരു അലങ്കാരമാണ്..



 അശോകം തടിയിലും പൂക്കും

5 comments:

ശ്രീനാഥന്‍ June 12, 2010 at 7:22 AM  

അശോകത്തിനു നന്ദി. അശോകതെച്ചിയും അശോകമരവും രണ്ടല്ലേ? ‘അശോകവൃക്ഷത്തിന്റെ ഹരിതഗോപുരം പോലെ നീ ഓർമ്മയുടെ അതിരുകളിൽ കൂർത്തുയരുന്നു’ എന്ന് സച്ചി.

Naushu June 12, 2010 at 12:21 PM  

good one

Vayady June 12, 2010 at 6:21 PM  

"സുന്ദരിമാരെ വലിയ ഇഷ്ടമാണത്രെ അശോകത്തിന്!" ആണോ? :)
അശോകത്തെക്കുറിച്ചുള്ള വിവരണം നന്നായി.

Appu Adyakshari June 12, 2010 at 10:02 PM  

അശോകവും തെറ്റി (തെച്ചി) യും ഒരേ ഫാമിലിയില്‍ പെട്ട ചെടികളാണോ? പൂക്കുലയുടെ സാമ്യം കൊണ്ട് ചോദിച്ചതാണ്.

നനവ് June 13, 2010 at 6:58 AM  

ശ്രീനാഥൻ ,അശോകതെച്ചി ഒരു കുറ്റിച്ചെടിയാണ്,അശോകം ഒരു മരവും.തെച്ചികളുടെ കായ് ബെറിയും അശോകത്തിന്റെ കായ് പോഡുമാണ് .
നൌഷു സ്നേഹം..
വായാടീ ,ഇഷ്ടമാണത്രെ,സ്ത്രീകൾക്കുണ്ടാകുന്ന ആർത്തവ ഗർഭാശയ സംബന്ധമായ എല്ലാ രോഗങ്ങൾക്കും മരുന്നാണ് അശോകം..അതിനാൽ വൈദ്യന്മാർ കണ്ടാലുടൻ തൊലി ചെത്തിക്കൊണ്ടുപോകും..വീട്ടിൽ ഒരു അശോകം ഉണ്ടായിരിക്കുന്നത് നല്ലതാണ്. സ്ത്രീകളൂടെ ശോകം ഇല്ലാതാക്കി കുടുംബത്തിന്റെ സന്തോഷം ഉറപ്പു വരുത്തുന്നതിനാൽ അശോകം എന്നു പേരുവന്നു...
അപ്പൂ ,അശോകം സിസാൽപീനിയേസീ കുടുംബവും തെച്ചി റൂബിയേസീ കുടുംബവുമാന്..

Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

ഇതിലെവന്നവർ

Share/Bookmark

Feedburner

ജാലകം

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP