Saturday, October 9, 2010

തുള്ളന്മാർ....


ഇവൻ/ൾ പച്ചത്തുള്ളൻ. പുൽച്ചാടിയെ ഞങ്ങൾ ഇങ്ങനെ വിളിക്കാറുണ്ട്.ഇവർക്കൽ‌പ്പം പരിപാവനമായ ഒരു ഇമേജുണ്ട്.ലക്ഷിദേവി ഇവർക്കൊപ്പം എപ്പൊഴുമുണ്ടാകുമത്രെ..അതിനാൽ ദ്രോഹിക്കരുതെന്നും ഓടിക്കരുതെന്നുമൊക്കെ പ്രായമായവർ പറയാറുണ്ട്.മുസ്ലീം മതവിശ്വാസികളും ഇവനെ പള്ളിപ്പശു എന്നു വിളിച്ച് സംരക്ഷിച്ചിരുന്നു.. പക്ഷെ ഇന്ന് പുല്ലും പറമ്പിലെ മറ്റു പച്ചപ്പും ചെത്തിക്കോരി തീയിടുമ്പോൾ,വിഷം വാരിത്തുവുമ്പോൾ  ഭൂമിയുടെ ഈ അവകാശി എവിടെപ്പോകും?...







ഒരുപാടിനം തുള്ളന്മാരുണ്ട്...പച്ചയും തവിട്ടും പുള്ളിയുള്ളവയും വലുപ്പമേറിയവയും കുഞ്ഞന്മാരും പരന്ന ചിറകുള്ളവരും ഇലപോലുള്ള ചിറകുള്ളവരുമൊക്കെ...കുറച്ചുപേരെ ഇതാ ഇവിടെ...
















5 comments:

Renjith Kumar CR October 10, 2010 at 1:02 AM  

"തുള്ളന്മാർ" ഈ പേര് ആദ്യമായിട്ടാണ് കേള്‍ക്കുന്നത് , നന്ദി

ശ്രീനാഥന്‍ October 10, 2010 at 5:52 AM  

പുൽച്ചാടികളുടെ പടങ്ങൾ, ഭൂമിയുടെ അവകാശികളെക്കുറിച്ചുള്ള ആശങ്കകളോറ്റൊപ്പം പങ്കു വെക്കുന്നു!

Unknown October 10, 2010 at 1:01 PM  

നല്ല പുൽച്ചാടി.

Vayady October 10, 2010 at 5:25 PM  

"ചെല്ലം ചാടി നടക്കണ പുല്‍ച്ചാടി..
ഞാനും നിന്നെ പോലൊരു പുല്‍ച്ചാടി"

നനവ് October 13, 2010 at 10:09 PM  

വായാടിയുടെ പാട്ട് തികച്ചും അനുയോജ്യം....നന്ദി
തുള്ളന്മാരെയും അതുപോലുള്ള കൊച്ചുപ്രാണികളെയുമൊക്കെ നമുക്ക് സ്നേഹിക്കാം...അവരും നമ്മെ ജീവിക്കാൻ സഹായിക്കുന്ന കണ്ണികൾ കൂടിയാണല്ലോ..എല്ലാവർക്കും സ്നേഹം...

Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

ഇതിലെവന്നവർ

Share/Bookmark

Feedburner

ജാലകം

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP