Saturday, February 5, 2011

വേള....

ഇത് വേള ..പുതുമഴയ്ക്കു ശേഷം പറമ്പുകളിലൊക്കെ  തകരയ്ക്കൊപ്പം താനേ മുളക്കുന്ന ഒരു കൊച്ചു ചെടി..നായ്ക്കടുക്,കാട്ടുകടുക്  എന്നുമൊക്കെ പേരുകളുണ്ട്....നല്ല കൈയ്പ്പുരുചിയുള്ള ഈ ചെടി ഒരു കീടനാശിനിയും പച്ചിലവളവുമാണ്....മണ്ണിലെ കീടങ്ങളെ നിയന്ത്രിക്കുന്നു...ഇതിന്റെ തളിരില ഉപ്പേരിയാക്കാം..അധികം കഴിച്ചാൽ വയറിളകും...ഇതിന്റെ ബന്ധുവായ നീല പൂക്കളുള്ള ആര്യവേളയിലാണ്  സൈക്കി എന്ന പൊട്ടുവെള്ളാട്ടി എന്ന വെള്ളയിൽ കറുത്ത പൊട്ടുള്ള ചിറകുമായി നൃത്തമാടി നടക്കുന്ന കൊച്ചുപൂമ്പാറ്റ മുട്ടയിടുന്നത്..ആര്യവേളയുടെ തളിരും ഉപ്പേരിയാക്കാം..

3 comments:

mini//മിനി February 5, 2011 at 10:29 PM  

Cleome viscosa
എന്ന് ആയിരിക്കാം ഇതിന്റെ ബൊട്ടാണിക്കൽ പേര്. ഞാൻ ബോട്ടണി മെയിൻ എടുത്ത് പഠിക്കാൻ കാരണം ഈ ചെടി മാത്രമാണ്.(അത് രഹസ്യമാ)
മലയാളം പേര്(വേള) ആദ്യമായാണ് കേൾക്കുന്നത്. കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞതിന് നന്ദി. ഇഷ്ടം പോലെ ഈ പരിസരങ്ങളിൽ ഉണ്ട്.

ശ്രീനാഥന്‍ February 6, 2011 at 5:51 AM  

കണ്ടിട്ടുണ്ടെങ്കിലും ഇതിനെക്കുറിച്ചറിയുന്നതാദ്യം, നന്നായി

നനവ് February 10, 2011 at 4:55 PM  

എല്ലാവർക്കും സ്നേഹം..

Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

ഇതിലെവന്നവർ

Share/Bookmark

Feedburner

ജാലകം

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP