Sunday, June 12, 2011

മണിത്തക്കാളി


മുളകുതക്കാളി,കാകമാതാ[കാക്കകൾക്ക് പ്രിയപ്പെട്ടത്]എന്നിങ്ങനെ പല പേരുകളുമുണ്ട്.ഹിന്ദിക്കാർ മക്കോയ് എന്നും ഇംഗ്ലീഷുകാർ  ബ്ലാക് നൈറ്റ്ഷേയ്ഡ്  എന്നും വിളിക്കുന്നു.കുടുംബം സൊളാനേസീ.ശാ.നാമം:സൊളാനം നൈഗ്രം.

ഒരു മീറ്റർ വരെ ഉയരം വയ്ക്കും ഈ വഴുതന കുടുംബക്കാരി.ഏകവർഷി ഓഷധിയാണ്  [herb].പൂക്കൾ ചെറുതും വെള്ളനിറമുള്ളതുമാണ്.ഫലം ഏകദേശം മുക്കാൽ സെ. മീ. വലുപ്പമുള്ള ബെറി.ഇവ പാകമാകുമ്പോൾ നീലകലർന്ന കറുപ്പും പഴുക്കുമ്പോൾ മഞ്ഞയും നിറമായിരിയ്ക്കും.പഴുക്കാൻ കാക്കകൾ സമ്മതിക്കില്ല,കറുപ്പാകുമ്പോഴേ അവർ തിന്നുകളയും...

100ഗ്രാം ഇലയിൽ 5ഗ്രാം പ്രോട്ടീൻ,0.4-1 ഗ്രാം കൊഴുപ്പ്,9ഗ്രാം അന്നജം,2ഗ്രാം ഫൈബർ,200 മി,ഗ്രാം കാത്സ്യം,54-80 മി.ഗ്രാം പൊട്ടാഷ്,9മി.ഗ്രാം ഇരുമ്പ്, ഇവയും കരോട്ടീൻ,തയാമീൻ,രിബോഫ്ലേവീൻ,നിയാസീൻ,അസ്കോർബിക് അമ്ലം[വിറ്റാമിൻ സി],ബീറ്റാ കരോട്ടീൻ,എന്നിവയുണ്ട്.വിത്തിൽ ലിനോലിക്,ഒലിക്,പൽമിറ്റിക്,സ്റ്റിയറിക് തുടങ്ങിയ കൊഴുപ്പമ്ലങ്ങൾ അടങ്ങിയിരിക്കുന്നു.പച്ച കായയിലാണ് ഏറ്റവുമധികം ആൽക്കലോയ്ഡുകൾ അടങ്ങിയിരിക്കുന്നത്.വേരിലും കുറഞ്ഞ അളവിലുണ്ട്.

ഔഷധഗുണങ്ങൾ
ത്രിദോഷങ്ങൾ ശമിപ്പിക്കും.രക്തം ശുദ്ധീകരിക്കും.ചർമ്മരോഗങ്ങൾ ഇല്ലാതാക്കും.ജ്വരം, കാസം,കുഷ്ഠം,ദഹനക്കുറവ്,ഇക്കിൾ,നീർവീക്കം,വിഷം ഇവ ശമിപ്പിക്കുന്നു.കർണരോഗം,പ്ലീഹാവൃദ്ധി,നേത്രരോഗങ്ങൾ,ഗൊണോറിയ,എന്നിവയും ശമിപ്പിക്കും.
പഴകിയ ചൊറി, എക്സിമ.വീരേചനമില്ലായ്മ,മൂത്രം പോകുന്നതു കുറവ്,എലി കടിച്ചാൽ,ഹൃദ് രോഗം,വസൂരി,ചിക്കൻ പോക്സ്,....തുടങ്ങിയ രോഗങ്ങൾക്കും ഉപയോഗിക്കും....

ചെടി സമൂലം ,ഇല ,കായ്, വിത്ത് എന്നിവ ഔഷധമായി ഉപയോഗിക്കും.അധികമാത്രയിൽ ഉപയോഗിച്ചാൽ വയറിളക്കം പനി, ബോധക്ഷം ,പക്ഷാഘാതം ഇവയുണ്ടാക്കും.

ref: ഔഷധസസ്യങ്ങൾ-നേശമണി.

മണിത്തക്കാളിയുടെ അതേ രൂപഭാവങ്ങൾ ഉള്ളതും ചുവന്ന കായുള്ളതുമായ ഒരു സസ്യം ഉണ്ട്.അതിന്റെ കായ തിന്നാൻ കൊള്ളില്ല.അതിനെ മണിത്തക്കാളി എന്നു വിളിക്കാറുണ്ടൊ എന്നും അത് ഔഷധമായി ഉപയോഗിക്കാറുണ്ടോ എന്നും അറിയില്ല.മണിത്തക്കാളിക്കായ പാകമായതും പഴുത്തതും തിന്നാം ,കറിയിലിടാം.ഇല അരിഞ്ഞ് ഉപ്പേരിയാക്കാം ,പക്ഷെ,കുറച്ചേ തിന്നാവൂ,അത്രയേറെ മൂലകങ്ങൾ ഉള്ളതിനാൽ ശരീരത്തിന് അധികമാത്രയിൽ ഉൾക്കൊള്ളാനാവില്ല.

4 comments:

Unknown June 12, 2011 at 10:12 PM  

'നൊട്ടങ്ങ' എന്നു പറയുന്ന ഒരു കായ് ചെറുപ്പത്തിൽ പറമ്പിലുണ്ടായിരുന്നു​...
മിണ്ടാതെ തിന്നണം അല്ലെങ്കിൽ കയ്ക്കും എന്നൊക്കെ പറയുന്ന ആ കായ തന്നെയാണോ ഈ കായ?

ശ്രീനാഥന്‍ June 13, 2011 at 5:29 AM  

മണത്തക്കാളി കണ്ടപ്പോൾ ഒരു സന്തോഷം. കൂടുതൽ വിവരങ്ങൾ നൽകിയതിനു നന്ദി. ഇത് തിന്നാറുണ്ട് ഞങ്ങൾ. ഇല കൊണ്ട് തോരനും ഉണ്ടാക്കാറുണ്ട്.

mini//മിനി June 13, 2011 at 7:15 AM  

കൂടുതൽ വിവരങ്ങൾ അറിയാൻ കഴിഞ്ഞതിന് നന്ദി.

Naushu June 13, 2011 at 11:58 AM  

പുതിയ അറിവുകള്‍ തന്നതിന് നന്ദി ...

Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

ഇതിലെവന്നവർ

Share/Bookmark

Feedburner

ജാലകം

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP