ബാള്‍സം
കാസര്‍ഗോഡ് നഞ്ചമ്പറംപില്‍ പോയപ്പോള്‍ പാറയിലും മതിലിലുമൊക്കെ പറ്റിവളര്‍ന്ന് ഒരു കുഞ്ഞുചെടിയെ കണ്ടു ..പണിക്കൂര്‍ക്കയുടെ മാതിരി ഇലകള്‍ .. ഒരിനം ബാള്‍സം(impatiens) ആണെന്നാണ് അറിയാന്‍ കഴിഞ്ഞതു. വീട്ടിലെത്തി രണ്ടാഴ്ചകള്‍ക്കകം അത് മൊട്ടിട്ടു.. പിന്നെ ഓരോദിവസവും മെല്ലെമെല്ലെ മൊട്ട്വളരുന്നതും നോക്കിയിരുന്നു..
ഒടുവില്‍ നീളന്‍ വാലുമായി അല്‍പ്പം പിങ്കുനിറത്തില്‍ മൊട്ട് വിരിയാറായി..
പിന്നെയൊരു സുന്ദരിപ്പൂ വിരിഞ്ഞു .. ഇത്ര മനോഹരമായിരിക്കും ഇവളുടെ പൂവെന്ന് വിചരിച്ചതേയില്ലായിരുന്നു!...