Thursday, November 20, 2014

വിഷ്ണുക്രാന്തി



Dwarf Morning Glory

Evolvulus alsinoides



ശപുഷ്പങ്ങളില്‍ ഒന്നായ വിഷ്ണുക്രാന്തി നനവിന്‍റെ മുറ്റത്ത് ഇപ്പോള്‍ മനോഹരമായ പൂച്ചിരി വിടര്‍ത്തി വളരാന്‍ തുടങ്ങിയിരിയ്ക്കുന്നു ... പൊതുവേ പാറകളില്‍ കണ്ടുവരുന്ന ഈ കുഞ്ഞുസസ്യം കുന്നുകളും പാറകളും  മണ്ണില്‍നിന്നും ഇല്ലാതായിക്കൊണ്ടിരികുമ്പോള്‍ നാശത്തിന്‍റെ വക്കിലാണ്.. നനവില്‍ ഇതിനെ സംരക്ഷിയ്ക്കണമെന്നതു കുറേക്കാലമായുള്ള ആഗ്രഹമാണ്.. ഇപ്പോള്‍ ദശപുഷ്പങ്ങളില്‍ 10 പേരും ഇവിടെയുണ്ട് .. ജൈവസംസ്കൃതിയുടെ മേളയില്‍ അവയുടെ പ്രദര്‍ശനവും തയ്യാറായിട്ടുണ്ട് .. 
ദശപുഷ്പങ്ങള്‍ എല്ലാം തന്നെ അമൂല്യവും അപൂര്‍വ്വങ്ങളുമായ ഔഷധങ്ങള്‍ കൂടിയാണ്.. സസ്യങ്ങളുടെ ഔഷധ ഭക്ഷണമൂല്യങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ ഉദ് ദേശിച്ചുകൊണ്ട് ഞങ്ങള്‍ നടത്തുന്ന അന്വേഷണങ്ങള്‍ക്കിടയില്‍ വിലയേറിയ അറിവുകളാണ് വിഷ്ണുക്രാന്തിയെപ്പറ്റി കിട്ടിയിരിയ്ക്കുന്നത് .
രക്തം ശുദ്ധീകരിയ്ക്കാനും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിയ്കാനും ഈ സസ്യത്തിന് കഴിവുണ്ടത്രേ. തലച്ചോറിന്‍റെ എല്ലാവിധത്തിലുള്ള പ്രവര്‍ത്തനങ്ങളെയും മെച്ചപ്പെടുത്താന്‍ കഴിവുള്ള ഒരേയൊരു സസ്യമാണത്രേ ഇത് ( പഠനം ,ഓര്‍മ്മ, ഏകാഗ്രത ... )ഉറക്കമില്ലായ്മ ,പനി, അള്‍സര്‍ വയറിളക്കം മെലിച്ചില്‍ ,കൊളസ്ട്രോള്‍ , ശാരീരികക്ഷമത കുറയല്‍ , കരളിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തല്‍,  മാനസികപിരിമുറുക്കം , രക്തസമ്മര്‍ദം , പ്രഷര്‍ കുറയല്‍ , ആകാംക്ഷാരോഗം ,നാഡീ തകരാറുകള്‍ തുടങ്ങിയവയ്ക്കൊക്കെ ഫലപ്രദമായ വിഷ്ണുക്രാന്തി അഡ്രിനാലിന്‍ ഹോര്‍മോണിന്‍റെ ഉല്പ്പാദനം നിയന്ത്രിയ്ക്കുന്നു . ഹൃദയാഘാതം ഇല്ലാതാക്കുന്നു . മനസ്സിന് ശാന്തത നല്‍കുന്നു. ബ്രോങ്കൈറ്റിസ്,  ആസ്ത് മ ,അപസ്മാരം എന്നിവയുടെ ചികില്‍സയ്ക്കും ഉപയോഗിയ്കാറുണ്ട്

1 comments:

ajith November 20, 2014 at 8:20 PM  

നല്ല പേര്

Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

ഇതിലെവന്നവർ

Share/Bookmark

Feedburner

ജാലകം

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP