Thursday, November 20, 2014

വിഷ്ണുക്രാന്തിDwarf Morning Glory

Evolvulus alsinoidesശപുഷ്പങ്ങളില്‍ ഒന്നായ വിഷ്ണുക്രാന്തി നനവിന്‍റെ മുറ്റത്ത് ഇപ്പോള്‍ മനോഹരമായ പൂച്ചിരി വിടര്‍ത്തി വളരാന്‍ തുടങ്ങിയിരിയ്ക്കുന്നു ... പൊതുവേ പാറകളില്‍ കണ്ടുവരുന്ന ഈ കുഞ്ഞുസസ്യം കുന്നുകളും പാറകളും  മണ്ണില്‍നിന്നും ഇല്ലാതായിക്കൊണ്ടിരികുമ്പോള്‍ നാശത്തിന്‍റെ വക്കിലാണ്.. നനവില്‍ ഇതിനെ സംരക്ഷിയ്ക്കണമെന്നതു കുറേക്കാലമായുള്ള ആഗ്രഹമാണ്.. ഇപ്പോള്‍ ദശപുഷ്പങ്ങളില്‍ 10 പേരും ഇവിടെയുണ്ട് .. ജൈവസംസ്കൃതിയുടെ മേളയില്‍ അവയുടെ പ്രദര്‍ശനവും തയ്യാറായിട്ടുണ്ട് .. 
ദശപുഷ്പങ്ങള്‍ എല്ലാം തന്നെ അമൂല്യവും അപൂര്‍വ്വങ്ങളുമായ ഔഷധങ്ങള്‍ കൂടിയാണ്.. സസ്യങ്ങളുടെ ഔഷധ ഭക്ഷണമൂല്യങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ ഉദ് ദേശിച്ചുകൊണ്ട് ഞങ്ങള്‍ നടത്തുന്ന അന്വേഷണങ്ങള്‍ക്കിടയില്‍ വിലയേറിയ അറിവുകളാണ് വിഷ്ണുക്രാന്തിയെപ്പറ്റി കിട്ടിയിരിയ്ക്കുന്നത് .
രക്തം ശുദ്ധീകരിയ്ക്കാനും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിയ്കാനും ഈ സസ്യത്തിന് കഴിവുണ്ടത്രേ. തലച്ചോറിന്‍റെ എല്ലാവിധത്തിലുള്ള പ്രവര്‍ത്തനങ്ങളെയും മെച്ചപ്പെടുത്താന്‍ കഴിവുള്ള ഒരേയൊരു സസ്യമാണത്രേ ഇത് ( പഠനം ,ഓര്‍മ്മ, ഏകാഗ്രത ... )ഉറക്കമില്ലായ്മ ,പനി, അള്‍സര്‍ വയറിളക്കം മെലിച്ചില്‍ ,കൊളസ്ട്രോള്‍ , ശാരീരികക്ഷമത കുറയല്‍ , കരളിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തല്‍,  മാനസികപിരിമുറുക്കം , രക്തസമ്മര്‍ദം , പ്രഷര്‍ കുറയല്‍ , ആകാംക്ഷാരോഗം ,നാഡീ തകരാറുകള്‍ തുടങ്ങിയവയ്ക്കൊക്കെ ഫലപ്രദമായ വിഷ്ണുക്രാന്തി അഡ്രിനാലിന്‍ ഹോര്‍മോണിന്‍റെ ഉല്പ്പാദനം നിയന്ത്രിയ്ക്കുന്നു . ഹൃദയാഘാതം ഇല്ലാതാക്കുന്നു . മനസ്സിന് ശാന്തത നല്‍കുന്നു. ബ്രോങ്കൈറ്റിസ്,  ആസ്ത് മ ,അപസ്മാരം എന്നിവയുടെ ചികില്‍സയ്ക്കും ഉപയോഗിയ്കാറുണ്ട്

Sunday, September 7, 2014

ചക്ക ...


ചക്ക ..നല്ല മധുരമുള്ള കൂഴച്ചക്കയാണ് സീസണ്‍ കഴിഞ്ഞു ,ഇനി അടുത്ത വര്ഷം വരെ കാത്തിരിയ്ക്കണം ... 

Monday, August 11, 2014

കിണര്‍


രണ്ടു വര്‍ഷം മുമ്പ് ,ഒരു വേനല്‍ക്കാലത്തെ ദൃശ്യം 

Wednesday, June 18, 2014

ദന്തപ്പാല SWEET INDRAJAOദന്തപാല .വെണ്‍പാല എന്നുംപറയും 
മറ്റുപേരുകള്‍ :അയ്യപ്പാല, ഗന്ധപ്പാല
സംസ്കൃതം :ശ്വേതകുടജ
ഇംഗ്ലീഷ് :Sweet indrajao

പത്ത് മീറ്റര്‍ വരെ ഉയരം വയ്ക്കുന്ന ഈ മരം കേരളത്തില്‍ അത്ര വ്യാപകമല്ല .. കുറച്ചു വര്‍ഷങ്ങള്‍മുമ്പ് ചീമേനിയില്‍ ഒരു ക്യാമ്പിന് പോയപ്പോള്‍ വഴിയില്‍ നിന്നും കിട്ടിയതായിരുന്നു ഞങ്ങള്‍ക്ക് ... പറമ്പില്‍ ചെറുതായി മുമ്പ് വയക്കല്‍ നടന്നിരുന്നതിനാല്‍ പല പ്രാവശ്യം കത്തിയുടെ വായ്ത്തലയില്‍ പെട്ടെങ്കിലും , ഭാഗംവയ്പ്പ് കഴിഞ്ഞപ്പോള്‍ ഞങ്ങളതിനെ വേരോടെ മാന്തിയെടുത്ത് സംരക്ഷിയ്ക്കുകയാണ്..3 വര്‍ഷമായിപ്പോള്‍ വെട്ടില്ലാതെ അവള്‍ വളരുന്നു ..വേനലാകുമ്പോള്‍ ഇല മുഴുവന്‍ പൊഴിഞ്ഞു ,ഉണങ്ങിയ മാതിരിയാകും  മഴ വന്നയുടന്‍ വീണ്ടും തളിര്‍ക്കും .. 

ഒരുപാട് ഔഷധഗുണങ്ങള്‍ ഉണ്ട് ദന്തപ്പാലയ്ക്ക് .മുഖ്യമായും സോറിയാസിസിന് എതിരെയാണ് ഇത് ഉപയോഗിയ്ക്കുന്നത് .ഇതിന്‍റെ ഇലകള്‍ കൈ കൊണ്ട് പറിച്ചു ,ഒരു മണ്‍ച്ചട്ടിയില്‍ നുറുക്കിയിട്ട് അതില്‍ വെളിച്ചെണ്ണ ഒഴിയ്ക്കുക .1kg ഇലയ്ക്ക് 1 kgഎണ്ണ . ഇത് 7 നാള്‍ വെയിലത്ത് വച്ചശേഷം അരിച്ചെടുത്ത് കുപ്പിയില്‍ (പ്ലാസ്റ്റിക്ക് അരുത്) സൂക്ഷിയ്ക്കാം .. പുരട്ടിയ ശേഷം 2 മണിക്കൂര്‍ കഴിഞ്ഞു സോപ്പുപയോഗിക്കാതെ കുളിക്കണം ..വൈദ്യരുടെ നിര്‍ദേശപ്രകാരം കുടിക്കുകയും ചെയ്യാം ..മറ്റ് ചൊരി ചിരങ്ങുകള്‍ക്കും ഫലപ്രദമാണ്.. 

skin cancer.lung cancer, cervical cancer  എന്നിവയ്ക്കും വെണ്‍പാല ഉപയോഗിക്കാറുണ്ട്.. ഇതിന്‍റെ ഇല ചവയ്ക്കുന്നത് പല്ലുവേദന  ശമിപ്പിയ്ക്കും.ഇല അരച്ചത് മുണ്ടിനീരുവന്നാല്‍ പുരട്ടാന്‍ കൊള്ളാം . പണി വയറുവേദന എന്നിവയ്ക്കും ഉപയോഗിയ്ക്കാറുണ്ട് . സ്ത്രീകളിലെ വന്ധ്യതാ ചികില്‍സയില്‍ ,ദന്തപ്പാല,കരിനൊച്ചി, കീഴാര്‍നെല്ലി ഇവയുടെ ഇലകള്‍ പാലില്‍ ചേര്‍ത്ത് കഴിക്കാറുണ്ട് .. 

Saturday, May 17, 2014

പനങ്കാക്ക Indian Rollerപശ്ചിമഘട്ട സംവാദയാത്ര ഇടുക്കിയിലെ കഞ്ഞിക്കുഴിയില്‍ എത്തിയപ്പോള്‍ ,അവിടെ ഞങ്ങള്‍ രാത്രി തങ്ങിയ സ്കൂളിനടുത്ത് ഒരു മര ക്കൊമ്പില്‍ഇരിയ്ക്കുകയായിരുന്നു ഇവന്‍..പനങ്കാക്ക പറക്കുമ്പോഴാണ്  കാണാന്‍ കൂടുതല്‍ ഭംഗി ... 

Wednesday, April 23, 2014

കാട്ടുപൂ


പേരറിയാത്ത ഈ പൂക്കള്‍ പശ്ചിമ ഘട്ട സംവാദയാത്രയില്‍ വഴിവാക്കില്‍ നിന്നും ലഭിച്ചത്

Tuesday, March 25, 2014

..കുളിസീന്‍ ..

..
..


നനവിലെ വെള്ളപ്പാത്രത്തില്‍ മലബാര്‍ സ്റ്റാര്‍ലിംഗിന്‍റെ കുളി

Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

ഇതിലെവന്നവർ

Share/Bookmark

Feedburner

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP