Tuesday, December 6, 2011

സൂര്യകിരീടം...

വൈതല്‍മലയില്‍ കോടമഞ്ഞും മലനിരകളും ഒളിച്ചുകളി നടത്തിക്കൊണ്ടിരുന്ന ഒരു സായാഹ്നത്തില്‍ ,വെണ്‍മേഘത്തിരശീലനീക്കി  മെല്ലെഎത്തിനോക്കുന്ന സൂര്യന്‍റെ ഒരു  ദൃശ്യം .......

Monday, September 19, 2011

കത്താൾ......

കാവുകളിലേയും മറ്റും പാറകളിൽ പറ്റിപ്പിടിച്ചുവളുന്ന കൊച്ചു സസ്യമാണ് കൽത്താൾ അഥവാ കത്താൾ.കൽത്താമര എന്നും വിളിക്കാറുണ്ട്.....                                                                                                                                                                                                                                                                                                                                            

Saturday, July 9, 2011

കാട്ടൂ മുന്തിരി...

   ഇതു കാട്ട്മുന്തിരി...അല്പം ചവർപ്പ് രസമാണ്.അധികം തിന്നാൻ പറ്റില്ല                                                       

Sunday, July 3, 2011

ബേബി പൈനാപ്പിൾ...

പൈനാപ്പിളിന്റെ ചെറിയ പതിപ്പാണിത്....തിന്നാൻ മാത്രമൊന്നും ഉണ്ടാവില്ല തൊലിയൊക്കെ ചെത്തിക്കളഞ്ഞാൽ...പക്ഷികൾക്കും മറ്റും വല്ലതുമൽ‌പ്പം കിട്ടുമായിരിക്കും...കേരള കർണ്ണാടക ബോർഡറിലെ ജൈവകർഷകനായ കൃഷ്ണമൂർത്തിയുടെ ഫാമിൽനിന്നാണിത്..

Wednesday, June 22, 2011

പുഴുജന്മം....

ഇത് ഒരു നിശാശലഭത്തിന്റെ ലാർവ്വയാണ്.ശത്രുശങ്കയുണ്ടാവുമ്പോൾ ശരീരം ഈ ആകൃതിയിലാക്കി,ഉരുണ്ട തലപോലെയാക്കിയ ഭാഗത്ത് രണ്ട് പൊയ്ക്കണ്ണുകളും പ്രദർശിപ്പിയ്ക്കുന്നു..എന്താ, പേടി തോന്നുന്നുണ്ടോ ഇവനെ കണ്ടിട്ട്!...

Sunday, June 12, 2011

മണിത്തക്കാളി


മുളകുതക്കാളി,കാകമാതാ[കാക്കകൾക്ക് പ്രിയപ്പെട്ടത്]എന്നിങ്ങനെ പല പേരുകളുമുണ്ട്.ഹിന്ദിക്കാർ മക്കോയ് എന്നും ഇംഗ്ലീഷുകാർ  ബ്ലാക് നൈറ്റ്ഷേയ്ഡ്  എന്നും വിളിക്കുന്നു.കുടുംബം സൊളാനേസീ.ശാ.നാമം:സൊളാനം നൈഗ്രം.

ഒരു മീറ്റർ വരെ ഉയരം വയ്ക്കും ഈ വഴുതന കുടുംബക്കാരി.ഏകവർഷി ഓഷധിയാണ്  [herb].പൂക്കൾ ചെറുതും വെള്ളനിറമുള്ളതുമാണ്.ഫലം ഏകദേശം മുക്കാൽ സെ. മീ. വലുപ്പമുള്ള ബെറി.ഇവ പാകമാകുമ്പോൾ നീലകലർന്ന കറുപ്പും പഴുക്കുമ്പോൾ മഞ്ഞയും നിറമായിരിയ്ക്കും.പഴുക്കാൻ കാക്കകൾ സമ്മതിക്കില്ല,കറുപ്പാകുമ്പോഴേ അവർ തിന്നുകളയും...

100ഗ്രാം ഇലയിൽ 5ഗ്രാം പ്രോട്ടീൻ,0.4-1 ഗ്രാം കൊഴുപ്പ്,9ഗ്രാം അന്നജം,2ഗ്രാം ഫൈബർ,200 മി,ഗ്രാം കാത്സ്യം,54-80 മി.ഗ്രാം പൊട്ടാഷ്,9മി.ഗ്രാം ഇരുമ്പ്, ഇവയും കരോട്ടീൻ,തയാമീൻ,രിബോഫ്ലേവീൻ,നിയാസീൻ,അസ്കോർബിക് അമ്ലം[വിറ്റാമിൻ സി],ബീറ്റാ കരോട്ടീൻ,എന്നിവയുണ്ട്.വിത്തിൽ ലിനോലിക്,ഒലിക്,പൽമിറ്റിക്,സ്റ്റിയറിക് തുടങ്ങിയ കൊഴുപ്പമ്ലങ്ങൾ അടങ്ങിയിരിക്കുന്നു.പച്ച കായയിലാണ് ഏറ്റവുമധികം ആൽക്കലോയ്ഡുകൾ അടങ്ങിയിരിക്കുന്നത്.വേരിലും കുറഞ്ഞ അളവിലുണ്ട്.

ഔഷധഗുണങ്ങൾ
ത്രിദോഷങ്ങൾ ശമിപ്പിക്കും.രക്തം ശുദ്ധീകരിക്കും.ചർമ്മരോഗങ്ങൾ ഇല്ലാതാക്കും.ജ്വരം, കാസം,കുഷ്ഠം,ദഹനക്കുറവ്,ഇക്കിൾ,നീർവീക്കം,വിഷം ഇവ ശമിപ്പിക്കുന്നു.കർണരോഗം,പ്ലീഹാവൃദ്ധി,നേത്രരോഗങ്ങൾ,ഗൊണോറിയ,എന്നിവയും ശമിപ്പിക്കും.
പഴകിയ ചൊറി, എക്സിമ.വീരേചനമില്ലായ്മ,മൂത്രം പോകുന്നതു കുറവ്,എലി കടിച്ചാൽ,ഹൃദ് രോഗം,വസൂരി,ചിക്കൻ പോക്സ്,....തുടങ്ങിയ രോഗങ്ങൾക്കും ഉപയോഗിക്കും....

ചെടി സമൂലം ,ഇല ,കായ്, വിത്ത് എന്നിവ ഔഷധമായി ഉപയോഗിക്കും.അധികമാത്രയിൽ ഉപയോഗിച്ചാൽ വയറിളക്കം പനി, ബോധക്ഷം ,പക്ഷാഘാതം ഇവയുണ്ടാക്കും.

ref: ഔഷധസസ്യങ്ങൾ-നേശമണി.

മണിത്തക്കാളിയുടെ അതേ രൂപഭാവങ്ങൾ ഉള്ളതും ചുവന്ന കായുള്ളതുമായ ഒരു സസ്യം ഉണ്ട്.അതിന്റെ കായ തിന്നാൻ കൊള്ളില്ല.അതിനെ മണിത്തക്കാളി എന്നു വിളിക്കാറുണ്ടൊ എന്നും അത് ഔഷധമായി ഉപയോഗിക്കാറുണ്ടോ എന്നും അറിയില്ല.മണിത്തക്കാളിക്കായ പാകമായതും പഴുത്തതും തിന്നാം ,കറിയിലിടാം.ഇല അരിഞ്ഞ് ഉപ്പേരിയാക്കാം ,പക്ഷെ,കുറച്ചേ തിന്നാവൂ,അത്രയേറെ മൂലകങ്ങൾ ഉള്ളതിനാൽ ശരീരത്തിന് അധികമാത്രയിൽ ഉൾക്കൊള്ളാനാവില്ല.

Monday, June 6, 2011

ദാരുണം....




റോഡുകൾ വന്നതോടെ തവളകൾ അപകടമരണമടയുന്നതിനു കണക്കില്ല..മഴക്കാലത്ത് ഇത് വളരെ കൂടുതലാണ്..കഴിഞ്ഞ ദിവസം കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ വെള്ളാപ്പ് റോഡിലൂടെ അര കിലോമീറ്റർ നടന്നപ്പോൾ നാൽ‌പ്പതോളം തവളകളെയാണ് ചതഞ്ഞരഞ്ഞ നിലയിൽ കാണേണ്ടിവന്നത്..മഴക്കാലം ഇവരുടെ പ്രണയകാലമാണല്ലോ.റോഡിനപ്പുറത്തുള്ള പ്രണയിനിയുമായി സന്ധിക്കാൻ പോകുന്ന പോക്ക് മിക്കപ്പോഴും അന്ത്യയാത്രയായി മാറുന്നു...കഷ്ടം....

Wednesday, June 1, 2011

അറ്റ്ലസ് ശലഭം


ഇത് ഏറ്റവും വലിയ നിശാശലഭം.ആൺശലഭമാണിത്.പെണ്ണിന് കുറേക്കൂടി വലുപ്പം ഉണ്ടായിരിക്കും.
നനവിലെ കുറുങ്കൂട്ടി മരത്തിലെ ഒരു കരിയില  ചുരുട്ടിക്കൂട്ടി അതിനുള്ളിലാണ്   പ്യൂപ്പക്കൂടൊരുക്കിയത്.പുറത്തുവന്ന് ചിറകിലെ നനവുണക്കുമ്പോഴാണ് ഞങ്ങൾ കണ്ടത്.മുമ്പേ ഇവിടെ ഇതുണ്ടായിരിക്കാമെങ്കിലും ആദ്യമായാണ് ഞങ്ങളുടെ കണ്ണിൽ‌പ്പെട്ടത്.                                           

Friday, May 20, 2011

ജൈവം..

ഇത് ജൈവവാഴ..കാര്യമായ ഒരു പരിചരണവും ഈ പൂവൻ വാഴയ്ക്ക് നൽകിയിട്ടില്ല...ഇവിടെ പശു ഉണ്ടായിരുന്നപ്പോൾ അൽ‌പ്പം ചാണകവും ഗോമൂത്രവും ,അതും വല്ലപ്പോഴും മാത്രം നൽകിയിരുന്നു..വെള്ളം നനച്ചതും അങ്ങനെ വല്ലപ്പോഴു ഇത്തിരി വെള്ളം മാത്രം..കാര്യമായി നോക്കിയിരുന്നെങ്കിൽ കുല ഇതിലും വലുതാകുമായിരുന്നു..എങ്കിലും മോശമില്ല..പത്തു പന്ത്രണ്ടു കിലോ കാണും...സ്വാദാണെങ്കിലോ...

Monday, May 9, 2011

മുത്തശ്ശി....




22 വയസ്സായ ഒരു പശുവമ്മൂമ്മയാണിവൾ....നാടനാണ്.പത്തുപന്ത്രണ്ടു പ്രസവിച്ചു...പോറ്റിയവർക്ക് ഒരുപാട് പാലും മോരും നെയ്യും ചാണകവുമൊകെ കൊടുത്തു..ഒടുവിൽ വയസ്സായി ഒന്നിനും പറ്റാതായി .അൽ‌പ്പം ഭക്ഷണവും വെള്ളവും കുടിച്ച് അല്പം ചാണകവും മൂത്രവും മണ്ണിന്റെ ഫലപുഷ്ടിക്കായി ഒപ്പം സ്നേഹവും തിരിച്ചു നൽകി ,ഇവളെ അറവുകാരനുനൽകാതെ  ജീവിക്കാനായി അനുവദിക്കുന്നത് പാലക്കാട് ഞാങ്ങാട്ടിരിയിലെ ബ്രഹ്മദത്തൻ നമ്പൂതിരിയാണ്.സ്വന്തം അച്ഛനമ്മമാരെപ്പോലും  വയസ്സായി ഒന്നിനും വയ്യാതായാൽ ഉപേക്ഷിയ്ക്കുന്ന ഇക്കാലത്ത് ഈ സ്നേഹം   ഉദാത്തം   അനുകരണീയം ...

Thursday, May 5, 2011

സുന്ദരി....

ഇവൾ സുന്ദരിയായ ഒരു ആടുജന്മം..

Tuesday, April 26, 2011

മിനൊണും മിന്റുവും...



ഇവർ മിനോണും മിന്റും..അച്ഛൻ ജോൺ ബേബി..അമ്മ മിനി.ഇവരുടെ പ്രത്യേകത എന്തെന്നല്ലേ..? ഇവർ സ്കൂളിൽ പോകുന്നില്ല...മിനോണിന് അവന്റെ സമപ്രായക്കാരായ മികച്ച വിദ്യാലയത്തിൽ പഠിക്കുന്ന ഒരു കുട്ടിയുടെ നാലിരട്ടിയിലേറെ അറിവും ബുദ്ധിയും ഉണ്ട്.. അവർക്ക് തീരെ കുറവായ പ്രായോഗിക ബുദ്ധിയും പ്രതികരണശേഷിയും ഇവന് വളരെ കൂടുതലാണ്...മുതിർന്നവർ വായിക്കുന്ന ഉയർന്ന തലത്തിലുള്ള പുസ്തകങ്ങൾ വരെ ഇവൻ വായിച്ചു പഠിക്കാറുണ്ട്..നമ്മുടെ സ്കൂളുകൾ കുട്ടികളെ എത്രമാത്രം നശിപ്പിക്കുന്നുണ്ടെന്ന് ഇവനെ കണ്ടാൽ മനസ്സിലാകും.. അസാമാന്യ പ്രതിഭയുള്ള ഒരു ചിത്രകാരൻ കൂടിയാണ് മിനോൺ...









മിനോണും മിന്റുവും








ജോൺ ബേബി കുടുംബം

Monday, April 4, 2011

മൺ വീട്...

മൺവീടിന് ആദ്യം ചെയ്യേണ്ടത് മണ്ണുശേഖരണമാണ്. അൽ‌പ്പം പശിമയുള്ളതും ചെറുകല്ലുകൾ അടങ്ങിയതുമായ മണ്ണൂതന്നെ വേണം..വലിയ കല്ലുകൾ അരിച്ചു മാറ്റണം .ഈ മണ്ണാണ് കുമ്മായവും വെള്ളവും ചേർത്ത് പുളിപ്പിക്കാൻ വയ്ക്കേണ്ടത് ..









അഞ്ചുദിവസത്തിനു ശേഷം,പുളിപ്പിച്ച മണ്ണ്  വെള്ളം ചേർത്ത് ചവിട്ടിക്കുഴച്ച് വലിയ ഉരുട്ടുകട്ടകളാക്കും..ഇതിൽ വെള്ളത്തിന്റെ പാകം തെറ്റിയാൽ  ഒക്കെ നശിച്ചു..ഉരുളയാക്കി, കെട്ടുന്ന മേസ്ത്രിക്ക് നീട്ടി എറിഞ്ഞു കൊടുപ്പാണ്..പാകം തെറ്റിയാൽ എറിയുമ്പോൾതന്നെ ഉരുളയുടെ ആകൃതി മാറും..


പിന്നെ വിദഗ്ധനായ മേസ്ത്രി ചുവർ വയ്ക്കാൻ തുടങ്ങുന്നു...ഞങ്ങൾ വീടുപണിയുടെ ഒരു ഘട്ടത്തിലും ഒരുവിധ പൂജകളും ചെയ്തില്ല...ഇത്രയും സ്ഥലം മൌന പ്രാർഥനയോടെ വീടാക്കാനായി പ്രകൃതീശ്വരിയോട് വാങ്ങുക മാത്രം ചെയ്തു..അതിനായി മുറിക്കേണ്ടിവന്ന അൽ‌പ്പം ചെടികളോടും അവിടെ താമസിച്ചിരുന്ന ജിവികളോടും ആ സ്ഥലം ഞങ്ങൾക്കായി വിട്ടുതരാൻ അപേക്ഷിക്കുകയും ചെയ്തിരുന്നു.

പക്ഷെ, പണിക്കാർ അവരുടെ വിശ്വാസമനുസരിച്ച്, ബത്തി കത്തിച്ച്,പൂവച്ച് .ഒരു ചെറു പൂജ ചെയ്തു.....




ലിൻഡൽ പണി ഇഷ്ടികയ്ക്കുള്ളിൽ കമ്പി വച്ച്






ജനാലകൾക്ക് കട്ടിളയില്ലാതെയാണ് ..മുൻ വശത്തും പിൻ വശത്തുമായി രണ്ടു വാതിലുകൾക്കെ കട്ടില വച്ചുള്ളൂ







ചുവർ പൂർത്തിയായപ്പോൾ..മേൽക്കൂര ഓടു വച്ച് കോൺക്രീറ്റ് ഫില്ലിംഗ്.പകുതി സിമന്റ്, കമ്പി, പൂഴി ഇവ മതി...തണുപ്പും കിട്ടും..ഓടിനു 17 രൂപ വിലയുണ്ട്..പഴയ ഓട് ഒന്നിന് 5.50 നു കിട്ടി..




മേൽക്കൂരയുടെ അടിവശം  ഇനി ഇത് ഫിനിഷ് ചെയ്യണം




സിറ്റൌട്ട് ,വർക്ക് ഏരിയ, റ്റോയ്ലറ്റ്,ബാത് റൂം ഇവ ഓടാണ്...സിറ്റൌട്ടിന് ഒരു കമാന വാതിൽ ..സിറ്റൌട്ടിന്റെ വാതിൽ ,ഇരു വശങ്ങൾ,  വർക്ക് ഏരിയയുടെ ഒരു വശം എന്നിവ മുള കൊണ്ടാക്കാനാണ് തീരുമാനം .കുറച്ച് മുള ഞങ്ങൾ നട്ടത് മുറിക്കാനുണ്ട്...







പ്രധാന കെട്ടിടത്തോടു  ചേർന്നു തന്നെയെങ്കിലും അൽ‌പ്പം വേറിട്ട മാതിരിയാണ്  ടോയ്ലറ്റ്, കുളിമുറി, വർക്ക് ഏരിയ എന്നിവയുടെ നിർമ്മിതി...ടോയ്ലറ്റിനു മുൻ വശത്ത് ചെറിയ ഒരു കോർട് യാർഡ്  [open space] ഉണ്ട്..അവിടെ അൽ‌പ്പം ചെടികളൊക്കെ വച്ച് ഭംഗി കൂട്ടാം..


 കണ്ണൂർ പട്ടണത്തിൽ നിന്ന് അഞ്ചരക്കണ്ടി റോഡിൽ 16 കിലോമീറ്ററോളം സഞ്ചരിച്ചാൽ ഞങ്ങളുടെ വീട്ടിലെത്താം...ചക്കരക്കല്ലിൽ ഇറങ്ങിയാൽ റിക്ഷയ്ക്ക് 50 രൂപ കൊടുക്കണം..അല്ലെങ്കിൽ   രണ്ടു കിലോമിറ്റർ കൂടി ബസ്സിലിരുന്നാൽ നാലാം പീടിക സ്റ്റോപ്പിലെത്തും...അവിടെ നിന്ന് 10 മിനുട്ട് നാട്ടുവഴിയിലൂടെ നടന്നാൽ വീടെത്തി...
 ഫോൺ 9447 089027

Sunday, April 3, 2011

മണ്ണ്



 മണ്ണ്  മറ്റേതൊരു നിർമ്മാണവസ്തുവിനോടും കിട പിടിക്കുന്ന ഒന്നാണ് ...മുമ്പുള്ളവർ ഇത് ശരിക്കു മനസ്സിലാക്കിയിരുന്നു...കേരളത്തിലേപ്പോലെ ഉഷ്ണമേഖലാ പ്രദേശത്തുകാർക്ക് മൺചുമരുള്ള വീടാണ് ഏറ്റവും അനുയോജ്യം...കൊടും ചൂടിലും ഫാനില്ലാ‍തെ സുഖശീതളിമയിൽ ജീവിക്കാം...ഞങ്ങൾക്കിത് ശരിക്കും മനസ്സിലായി...നിർമ്മാണത്തിലിരിക്കുന്ന ഞങ്ങളുടെ മൺ വീടുതന്നെ ഇതിനു തെളിവ്








ഈ കിണറിന്റെ ആൾമറ മണ്ണൂകൊണ്ടാണ്...അൽ‌പ്പം പശിമയും ചെറിയ ചരൽക്കല്ലുകളുമുള്ള മണ്ണ് അൽ‌പ്പം കുമ്മായം ചേർത്ത്  ,വേണമെങ്കിൽ പശിമയുള്ള കുളിർമാവ് ,കരോട്ട തുടങ്ങിയ സസ്യങ്ങളുടെ ചാറും ചേർത്ത് പുളിപ്പിച്ച് വലിയ ഉരുളകളാക്കി    മെനഞ്ഞെടുക്കുന്ന രീതിയാണിത്..നല്ല ഉറപ്പാണിതിന്...വർഷങ്ങളോളം മഞ്ഞും മഴയും വെയിലുമൊക്കെ കൊണ്ടിട്ടും ഒരു കേടുപാടുമുണ്ടായിട്ടില്ല....ചക്കരക്കല്ലിലുള്ള ഈ കിണർ പക്ഷെ ,വീട്ടുകാർ പൊളിക്കാനാണ് വിചാരിക്കുന്നത്..







മൺചാന്ത്  ഉപയോഗിക്കുമ്പോൾ സിമന്റ് ,പൂഴി എന്നിവ ഒഴിവാക്കാം...ഇതാ മണ്ണൂപയോഗിച്ചു കെട്ടിയ
ഒരു മതിൽ..





 വെട്ടുകല്ല്, കരിങ്കല്ല്,പൂഴി, സിമന്റ്   തുടങ്ങിയ പ്രകൃതിവിഭവങ്ങൾ തീർന്നുകൊണ്ടിരിക്കെ,സിമന്റുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളും ഇത്തരം വീടുണ്ടാക്കുന്ന ചൂടുമോർക്കുമ്പോൾ  നമുക്കു നിർമ്മാണസങ്കൽ‌പ്പങ്ങൾ പൊളിച്ചെഴുതിക്കൂടേ...?





Friday, April 1, 2011

മൺതവള.....


ഇത് ഒരിനം മൺതവള....മണ്ണിനടിയിൽ ജീവിക്കുന്നു..





Thursday, March 24, 2011

GIANT WOOD SPIDER.....




ഇത് നനവിലെ മറ്റൊരു അന്തേവാസി..വലിയ കാട്ടുചിലന്തി...മരങ്ങൾ കൂടുതലുള്ള സ്ഥലങ്ങളിലും ജലാശയങ്ങൾക്കരികിലും ഇവ ജീവിക്കാനിഷ്ടപ്പേടുന്നു...










അടിവശവും മനോഹരം...















ഇവന്റെ രണ്ടു കാലുകൾ ഏതോ ഇരതേടിയുടെ ആക്രമണത്താൽ നഷ്ടമായി..










മരച്ചിലന്തിയുടെ മറ്റൊരു ദൃശ്യം...






ആൺ ചിലന്തി...ഇവൻ തീരെ ഇത്തിരിക്കുഞ്ഞനാണ്

Sunday, March 20, 2011

ഓന്തുകൾ....


ഇത് ഞങ്ങളുടെ പറമ്പിലെ ഒരു ഓന്തു കുട്ടൻ..പച്ചിലകൾക്കിടയിൽ ഇളം പച്ചനിറമാർന്ന്....പരിസരത്തിനനുസരിച്ച് നിറം മാറാനിവൻ മിടുക്കൻ...പക്ഷെ ,നിറം മാറുന്നത് മറ്റു കാര്യസാധ്യങ്ങൾക്കൊന്നുമല്ല,ശത്രുക്കളിൽനിന്ന് രക്ഷനേടാനായി മാത്രമാണേ...




ഇവനെ കാട്ടിലാണു കണ്ടത്...എത്ര സമർഥമായാണ് പരിസരത്തിനനുകൂലമായി നിറം മാറിയിരിക്കുന്നത്!!1








തലയിൽ മുള്ളുകളുള്ള ഇവൻ കാനനവാസിയാണ്..മരത്തിന്റെ അതേ നിറം...



ഇവനും ഒരു കാട്ടോന്താണ്...

Friday, March 18, 2011

മഞ്ഞച്ചേര




രണ്ടുമീറ്ററോളം നീളമുള്ളയീ മഞ്ഞച്ചേരയെ  കാണാനേറെ ഭംഗിയുണ്ട്...നല്ല സ്വർണ്ണവർണ്ണമാർന്ന ഒരു സുന്ദരൻ...കുറേ കാലമായി ഇവൻ/ൾ ഇവിടെ താമസം തുടങ്ങിയിട്ട്..







ഇവൻ ഞങ്ങളുടെ ആമ്പൽക്കുളത്തിലെത്തുന്നത് കുളിക്കാനല്ല,ഭക്ഷണം കഴിക്കാനാണ്..ഇവിടെ തവളയും ഗപ്പിമീനുകളും ഒക്കെയുണ്ട്..







പക്ഷെ, ഇവനൽ‌പ്പം ശല്യംചെയ്യുന്നുണ്ട് ഞങ്ങളെ.ഗപ്പികളെ വല്ലാതെ തിന്നൊടുക്കിക്കളയുന്നു..








എന്നാലും ഞങ്ങൾക്കിവനെ ഇഷ്ടമാണ്..ഇവനൊരിക്കൽ സർപ്പപ്പരുന്തിന്റെ [serpant eagle]വായിലകപ്പെട്ടതായിരുന്നു.ഭാരക്കൂടുതൽ കാരണം  പരുന്തിനിവനെയും കൊണ്ട് പറക്കാൻ വിഷമമായിരുന്നു...അപ്പോഴാണ് ശല്യക്കാരായ കാക്കകൾ എത്തിയത്..അവരുടെ ആക്രമണം സഹിക്കാതായപ്പോൾ ഇവനെ പരുന്ത് താഴത്തിട്ടു കളഞ്ഞു...









Wednesday, March 16, 2011

ആമ കാരാമ...


 ഇവൻ കാരാമ..ഇന്നാണിവൻ നനവിലെ ആമ്പൽക്കുളത്തിലെത്തിയത്....കശാപ്പുകാരുടെ കൈയ്യിൽനിന്നും ഒരു സുഹൃത്ത് രക്ഷപ്പെടുത്തി ഞങ്ങളുടെ അടുത്തെത്തിച്ചതാണിവനെ...പേടിച്ച് തലയും ഉള്ളിലാക്കി കിടന്ന ഇവൻ/ൾ വെള്ളം കണ്ടയുടൻ തല വെളിയിലേക്കിട്ടു കുളത്തിലേയ്ക്കൂളിയിട്ടു തീറ്റ തുടങ്ങി.ഒരു കൂട്ടു കൂടി വേണമായിരുന്നു ഇവന്..ബാലു എന്ന് പേരിട്ട ഇവൻ ഇവിടെ വളരട്ടെ..





എന്തൊരോമനത്തമുള്ള ജീവി... ഇവനെ തല്ലിക്കൊല്ലാനും ചുട്ടുതിന്നാനുമൊക്കെ എങ്ങനെ മനസ്സു വരുന്നു...

Tuesday, March 15, 2011

FLAME OF FOREST....

ചമത പൂത്താൽ കാടിനു തീ പിടിച്ചപോലെയാണ്...വളരെ വളരെ പണ്ട് ആശ്രമവാസികൾ ചമതക്കമ്പുകളത്രെ വിറകായി ഉപയോഗിച്ചിരുന്നത്...ഇപ്പോൾ ഇതൊരപൂർവ്വവൃക്ഷം...ഇവിടെ നനവിൽ ഒരു ചമതത്തൈ ഉണ്ട്...വളരെ മെല്ലെയാണ് വളർച്ച....

Sunday, March 6, 2011

ശ്യാമയാം കാനനമോഹിനീ....




ഒരു മഴക്കാട്...അതിനേക്കാൾ അത്ഭുതകരമായ എന്തെങ്കിലും ഈ മണ്ണിലുണ്ടോ.....ജൈവവൈവിധ്യത്തിന്റെ  കേദാരഭൂമിയാണ് മഴക്കാടുകൾ...ഒപ്പം എല്ലാ സീസണിലും പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന വിവിധ സസ്യങ്ങൾ ഇവിടെയുണ്ടാകും...അതിനാൽ അവയെ ആശ്രയിക്കുന്ന വൈവിധ്യമാർന്ന ജീവജാലങ്ങളും...ഇവിടെ ഇലകൾ പോലും നിറത്തിലും രൂപത്തിലും ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കും... ഒപ്പം പല നിറങ്ങളിൽ കാണപ്പെടുന്ന തളിരുകൾ കൂടിയാകുമ്പോൾ പൂത്തുലഞ്ഞപോലെ അപൂർവ്വ കാന്തിയോടെ ശോഭിക്കുന്നു..

Friday, March 4, 2011

സായാഹ്നം....




ഒരസ്തമനം കൂടി...
പവനുരുക്കിയൊഴിച്ച്
മണ്ണിനു വിണ്ണിൻ കാന്തിയേകി
പകലോൻ ദിനാന്ത്യവിശ്രമത്തിനായ് 
ചക്രവാളസീമ കടന്നുപോകുമ്പോൾ
മനസ്സിൻ ഭാരങ്ങളിറക്കാം
നമുക്കുമീ സൌവർണ്ണകാന്തി 
മനംനിറയേ മോന്തി....



Wednesday, March 2, 2011

മുല്ല...

വയനാട്ടിൽനിന്നും കിട്ടിയ ഒരിനം മുല്ല...മുറ്റത്തെ മുല്ലയ്ക്ക് മാത്രമല്ല ഇതിനും നല്ല മണമാണ്..

Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

Blog Archive

ഇതിലെവന്നവർ

Share/Bookmark

Feedburner

ജാലകം

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP