Wednesday, December 29, 2010

മിക്കി മൌസ് ബെറി.....
മിക്കി മൌസിനെ ഓർമ്മിപ്പിക്കുന്ന ഈ പഴം  ഹരിപ്പാട്ടുള്ള ഒരു കൂട്ടുകാരിയുടെ  വീട്ടിലേതാണ്...ഇത് മിക്കിമൌസ് ബെറിയുടെ പൂവ്....


Friday, December 24, 2010

സാഫല്യം...അമ്മക്കിളിയുടെ  പ്രതീക്ഷ സഫലമായി...ചെമ്മണിമുട്ടകളിൽ ഒന്ന് വിരിഞ്ഞിരിക്കുന്നു..ഫോട്ടോഗ്രാഫർ ചെന്നു നോക്കുമ്പോൾ തോടു പൊട്ടിച്ച് പുറത്തുവന്നതേയുണ്ടായിരുന്നുള്ളു.അമ്മ അരികിലില്ലായിരുന്നു...അടുത്ത രണ്ടു ദിവസങ്ങളിലായി രണ്ടുപേർകൂടി  പുറത്തുവരും...പക്ഷെ, അതു കാണാൻ ഫോട്ടോഗ്രാഫർ സ്ഥലത്തുണ്ടാവില്ല..പത്തുദിവസത്തെ ക്രിസ്മസ് അവധിയും കഴിഞ്ഞ് ചെല്ലുമ്പോഴേയ്ക്കും അവർ പറക്കമുറ്റിയിരിക്കും....എന്തായാലും അതു നന്നായി... കുസൃതികളുടെ ശല്യമില്ലാതെ അവർക്കു പാറ്റം പഠിക്കാമല്ലോ...ധന്യയായൊരമ്മ...കുഞ്ഞിനു കാവലിരിപ്പാണവൾ...ഇനിയവൾക്ക് തിരക്കിന്റെ നാളുകൾ...വേഗം വളരാനായി മക്കൾക്ക് ഒരുപാട് തീറ്റവേണം.അച്ഛനും സഹായിക്കും മക്കളെ തീറ്റാൻ....

Saturday, December 18, 2010

കുസൃതിക്കുരുന്നുകൾ....ചേച്ചിയുടെ  മുടിയൊന്ന് വലിച്ചുനോക്കട്ടെ....

ബാല്യത്തിന്റെ നിഷ്കളങ്കമായ കുസൃതികൾ  പോയ്പോയ കാലത്തിന്റെ നഷ്ടസ്മരണകളായി ,വല്ലാത്തൊരു ഗൃഹാതുരതയായി...ഒരിക്കൽക്കൂടിയാ  വഴികളിലൂടെ  നടക്കാൻ  വെറുതെയൊരു മോഹം...

Thursday, December 16, 2010

പ്രതീക്ഷ...
അമ്മക്കിളി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് , മുട്ടകൾ വിരിയാൻ...ചെമ്മണിച്ചുണ്ടുകൾ പിളർത്തി ‘അമ്മേ, വിശക്കുന്നു..’എന്നു നിലവിളിക്കുന്ന കുഞ്ഞുങ്ങളുണ്ടാകാൻ..പറക്കമുറ്റുംവരെ അവരെ കണ്മണിപോലെ കാത്തുസൂക്ഷിക്കാൻ....

ഒപ്പം എനിക്കും ആശങ്കയോടെ കാത്തിരിക്കേണ്ടി വന്നിരിക്കുന്നു...ചെമ്മണിമുട്ടകൾ വിരിഞ്ഞ് ആപത്തൊന്നുമില്ലാതെ ആ കുഞ്ഞുങ്ങൾ പറന്നുപോകുമോ? കാരണം അമ്മക്കിളി കൂടുകൂട്ടിയിരിക്കുന്നത് ആയിരത്തിലേറെ വികൃതിക്കുരുന്നുകൾ പഠിക്കുന്ന ഒരു വിദ്യാലയമുറ്റത്തെ അരമീറ്റർപോലും പൊക്കമില്ലാത്ത വേലിച്ചെടിയിലാണ്.ഒരു കുഞ്ഞുവിരലാ കൂട്ടിലേയ്ക്ക് നീണ്ടാൽ....അമ്മയുടെ പ്രതീക്ഷകൾ അതോടെ തീരും...അമ്മയുടെ പ്രതീക്ഷകൾ സഫലമാകാൻ പ്രാർഥനയോടെ...

ഇരട്ടത്തലച്ചി [Red whiskered bulbul ] എന്ന മണ്ടൻപക്ഷിയുടെ കൂടാണിത്..ഇവയ്ക്ക് കൂടുകൂട്ടാൻ ഒളിവും മറവും ഒന്നും വേണ്ട, പറമ്പിൽ കൂട്ടിയിട്ട ഇല്ലിക്കൂട്ടത്തിലും വീട്ടുമുറ്റത്തും വാഴയുടെ ഉണങ്ങി താണുകിടക്കുന്ന ഇലകളിലും തീരെ താഴ്ഭാഗത്ത് ഇങ്ങനെ കൂടൊരുക്കുന്നതിനാൽ പത്തിലൊന്നു കൂടുപോലും രക്ഷപ്പെടാറില്ല..

Saturday, December 11, 2010

കിണർ...കാരണവന്മാർ കുന്നിനു മുകളിൽ പ്രകൃതിയെ നശിപ്പിക്കാതെ ചെറിയ വീടു വച്ചു..കിണറും തീർത്തു....അവരുടെ മനസ്സിൽ നന്മയുണ്ടായിരുന്നു..അവർക്ക് അറിവും വിവേകവും ഉണ്ടായിരുന്നു...കുന്ന് ജലസംഭരണിയാണെന്നും,   തന്റെ കിണറിൽ അറ്റ വേനലിലും  ഈ സംഭരണി ജലമേകുമെന്നും അവർ തിരിച്ചറിഞ്ഞു..
കാരണവന്മാർ  കുന്നും വീടും കിണറുമൊക്കെ സ്നേഹപൂർവ്വം അനന്തരാവകാശികൾക്ക് നൽകിയിട്ട് 
മണ്ണു വിട്ടു പോയി...ദുര മൂത്ത പുതു തലമുറയ്ക്ക് കാണാനായില്ല കാരണവന്മാരുടെ വിവേകം..അവർക്ക് വീടെടുക്കാൻ കുന്നിനെ നിരപ്പാക്കണമത്രേ!!      പണം എന്ന മന്ത്രം മാത്രം ജപിക്കുന്ന അവർ കുന്ന് മണ്ണാക്കി വിറ്റു കീശയിലാക്കി...അപ്പോൾ ദാഹജലമേകിയ കിണർ ഈ അവസ്ഥയിലുമായി...അതിനിനി വെള്ളം സംഭരിക്കാനാകുമോ?...വെള്ളമേകേണ്ട കുന്നെവിടെ???
നാളെ വരും തലമുറ ചോദിക്കും, എന്റെ കുന്നെവിടെ ?കുടിവെള്ളം സംഭരിക്കുന്ന കുന്നുകൾ കാരണവന്മാർ നിങ്ങൾക്ക് കൈമാറിയിരുന്നില്ലേ??..അവ ഞങ്ങൾക്ക് കൈമാറാതെ നിങ്ങൾ വിറ്റു തിന്നില്ലേ? ...

Sunday, December 5, 2010

ഇലകൾ പച്ചയല്ല...


Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

ഇതിലെവന്നവർ

Share/Bookmark

Feedburner

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP