Tuesday, April 26, 2011

മിനൊണും മിന്റുവും...



ഇവർ മിനോണും മിന്റും..അച്ഛൻ ജോൺ ബേബി..അമ്മ മിനി.ഇവരുടെ പ്രത്യേകത എന്തെന്നല്ലേ..? ഇവർ സ്കൂളിൽ പോകുന്നില്ല...മിനോണിന് അവന്റെ സമപ്രായക്കാരായ മികച്ച വിദ്യാലയത്തിൽ പഠിക്കുന്ന ഒരു കുട്ടിയുടെ നാലിരട്ടിയിലേറെ അറിവും ബുദ്ധിയും ഉണ്ട്.. അവർക്ക് തീരെ കുറവായ പ്രായോഗിക ബുദ്ധിയും പ്രതികരണശേഷിയും ഇവന് വളരെ കൂടുതലാണ്...മുതിർന്നവർ വായിക്കുന്ന ഉയർന്ന തലത്തിലുള്ള പുസ്തകങ്ങൾ വരെ ഇവൻ വായിച്ചു പഠിക്കാറുണ്ട്..നമ്മുടെ സ്കൂളുകൾ കുട്ടികളെ എത്രമാത്രം നശിപ്പിക്കുന്നുണ്ടെന്ന് ഇവനെ കണ്ടാൽ മനസ്സിലാകും.. അസാമാന്യ പ്രതിഭയുള്ള ഒരു ചിത്രകാരൻ കൂടിയാണ് മിനോൺ...









മിനോണും മിന്റുവും








ജോൺ ബേബി കുടുംബം

Monday, April 4, 2011

മൺ വീട്...

മൺവീടിന് ആദ്യം ചെയ്യേണ്ടത് മണ്ണുശേഖരണമാണ്. അൽ‌പ്പം പശിമയുള്ളതും ചെറുകല്ലുകൾ അടങ്ങിയതുമായ മണ്ണൂതന്നെ വേണം..വലിയ കല്ലുകൾ അരിച്ചു മാറ്റണം .ഈ മണ്ണാണ് കുമ്മായവും വെള്ളവും ചേർത്ത് പുളിപ്പിക്കാൻ വയ്ക്കേണ്ടത് ..









അഞ്ചുദിവസത്തിനു ശേഷം,പുളിപ്പിച്ച മണ്ണ്  വെള്ളം ചേർത്ത് ചവിട്ടിക്കുഴച്ച് വലിയ ഉരുട്ടുകട്ടകളാക്കും..ഇതിൽ വെള്ളത്തിന്റെ പാകം തെറ്റിയാൽ  ഒക്കെ നശിച്ചു..ഉരുളയാക്കി, കെട്ടുന്ന മേസ്ത്രിക്ക് നീട്ടി എറിഞ്ഞു കൊടുപ്പാണ്..പാകം തെറ്റിയാൽ എറിയുമ്പോൾതന്നെ ഉരുളയുടെ ആകൃതി മാറും..


പിന്നെ വിദഗ്ധനായ മേസ്ത്രി ചുവർ വയ്ക്കാൻ തുടങ്ങുന്നു...ഞങ്ങൾ വീടുപണിയുടെ ഒരു ഘട്ടത്തിലും ഒരുവിധ പൂജകളും ചെയ്തില്ല...ഇത്രയും സ്ഥലം മൌന പ്രാർഥനയോടെ വീടാക്കാനായി പ്രകൃതീശ്വരിയോട് വാങ്ങുക മാത്രം ചെയ്തു..അതിനായി മുറിക്കേണ്ടിവന്ന അൽ‌പ്പം ചെടികളോടും അവിടെ താമസിച്ചിരുന്ന ജിവികളോടും ആ സ്ഥലം ഞങ്ങൾക്കായി വിട്ടുതരാൻ അപേക്ഷിക്കുകയും ചെയ്തിരുന്നു.

പക്ഷെ, പണിക്കാർ അവരുടെ വിശ്വാസമനുസരിച്ച്, ബത്തി കത്തിച്ച്,പൂവച്ച് .ഒരു ചെറു പൂജ ചെയ്തു.....




ലിൻഡൽ പണി ഇഷ്ടികയ്ക്കുള്ളിൽ കമ്പി വച്ച്






ജനാലകൾക്ക് കട്ടിളയില്ലാതെയാണ് ..മുൻ വശത്തും പിൻ വശത്തുമായി രണ്ടു വാതിലുകൾക്കെ കട്ടില വച്ചുള്ളൂ







ചുവർ പൂർത്തിയായപ്പോൾ..മേൽക്കൂര ഓടു വച്ച് കോൺക്രീറ്റ് ഫില്ലിംഗ്.പകുതി സിമന്റ്, കമ്പി, പൂഴി ഇവ മതി...തണുപ്പും കിട്ടും..ഓടിനു 17 രൂപ വിലയുണ്ട്..പഴയ ഓട് ഒന്നിന് 5.50 നു കിട്ടി..




മേൽക്കൂരയുടെ അടിവശം  ഇനി ഇത് ഫിനിഷ് ചെയ്യണം




സിറ്റൌട്ട് ,വർക്ക് ഏരിയ, റ്റോയ്ലറ്റ്,ബാത് റൂം ഇവ ഓടാണ്...സിറ്റൌട്ടിന് ഒരു കമാന വാതിൽ ..സിറ്റൌട്ടിന്റെ വാതിൽ ,ഇരു വശങ്ങൾ,  വർക്ക് ഏരിയയുടെ ഒരു വശം എന്നിവ മുള കൊണ്ടാക്കാനാണ് തീരുമാനം .കുറച്ച് മുള ഞങ്ങൾ നട്ടത് മുറിക്കാനുണ്ട്...







പ്രധാന കെട്ടിടത്തോടു  ചേർന്നു തന്നെയെങ്കിലും അൽ‌പ്പം വേറിട്ട മാതിരിയാണ്  ടോയ്ലറ്റ്, കുളിമുറി, വർക്ക് ഏരിയ എന്നിവയുടെ നിർമ്മിതി...ടോയ്ലറ്റിനു മുൻ വശത്ത് ചെറിയ ഒരു കോർട് യാർഡ്  [open space] ഉണ്ട്..അവിടെ അൽ‌പ്പം ചെടികളൊക്കെ വച്ച് ഭംഗി കൂട്ടാം..


 കണ്ണൂർ പട്ടണത്തിൽ നിന്ന് അഞ്ചരക്കണ്ടി റോഡിൽ 16 കിലോമീറ്ററോളം സഞ്ചരിച്ചാൽ ഞങ്ങളുടെ വീട്ടിലെത്താം...ചക്കരക്കല്ലിൽ ഇറങ്ങിയാൽ റിക്ഷയ്ക്ക് 50 രൂപ കൊടുക്കണം..അല്ലെങ്കിൽ   രണ്ടു കിലോമിറ്റർ കൂടി ബസ്സിലിരുന്നാൽ നാലാം പീടിക സ്റ്റോപ്പിലെത്തും...അവിടെ നിന്ന് 10 മിനുട്ട് നാട്ടുവഴിയിലൂടെ നടന്നാൽ വീടെത്തി...
 ഫോൺ 9447 089027

Sunday, April 3, 2011

മണ്ണ്



 മണ്ണ്  മറ്റേതൊരു നിർമ്മാണവസ്തുവിനോടും കിട പിടിക്കുന്ന ഒന്നാണ് ...മുമ്പുള്ളവർ ഇത് ശരിക്കു മനസ്സിലാക്കിയിരുന്നു...കേരളത്തിലേപ്പോലെ ഉഷ്ണമേഖലാ പ്രദേശത്തുകാർക്ക് മൺചുമരുള്ള വീടാണ് ഏറ്റവും അനുയോജ്യം...കൊടും ചൂടിലും ഫാനില്ലാ‍തെ സുഖശീതളിമയിൽ ജീവിക്കാം...ഞങ്ങൾക്കിത് ശരിക്കും മനസ്സിലായി...നിർമ്മാണത്തിലിരിക്കുന്ന ഞങ്ങളുടെ മൺ വീടുതന്നെ ഇതിനു തെളിവ്








ഈ കിണറിന്റെ ആൾമറ മണ്ണൂകൊണ്ടാണ്...അൽ‌പ്പം പശിമയും ചെറിയ ചരൽക്കല്ലുകളുമുള്ള മണ്ണ് അൽ‌പ്പം കുമ്മായം ചേർത്ത്  ,വേണമെങ്കിൽ പശിമയുള്ള കുളിർമാവ് ,കരോട്ട തുടങ്ങിയ സസ്യങ്ങളുടെ ചാറും ചേർത്ത് പുളിപ്പിച്ച് വലിയ ഉരുളകളാക്കി    മെനഞ്ഞെടുക്കുന്ന രീതിയാണിത്..നല്ല ഉറപ്പാണിതിന്...വർഷങ്ങളോളം മഞ്ഞും മഴയും വെയിലുമൊക്കെ കൊണ്ടിട്ടും ഒരു കേടുപാടുമുണ്ടായിട്ടില്ല....ചക്കരക്കല്ലിലുള്ള ഈ കിണർ പക്ഷെ ,വീട്ടുകാർ പൊളിക്കാനാണ് വിചാരിക്കുന്നത്..







മൺചാന്ത്  ഉപയോഗിക്കുമ്പോൾ സിമന്റ് ,പൂഴി എന്നിവ ഒഴിവാക്കാം...ഇതാ മണ്ണൂപയോഗിച്ചു കെട്ടിയ
ഒരു മതിൽ..





 വെട്ടുകല്ല്, കരിങ്കല്ല്,പൂഴി, സിമന്റ്   തുടങ്ങിയ പ്രകൃതിവിഭവങ്ങൾ തീർന്നുകൊണ്ടിരിക്കെ,സിമന്റുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളും ഇത്തരം വീടുണ്ടാക്കുന്ന ചൂടുമോർക്കുമ്പോൾ  നമുക്കു നിർമ്മാണസങ്കൽ‌പ്പങ്ങൾ പൊളിച്ചെഴുതിക്കൂടേ...?





Friday, April 1, 2011

മൺതവള.....


ഇത് ഒരിനം മൺതവള....മണ്ണിനടിയിൽ ജീവിക്കുന്നു..





Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

ഇതിലെവന്നവർ

Share/Bookmark

Feedburner

ജാലകം

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP