Monday, October 21, 2013

പച്ചത്തവളയും ഇലത്തവളയും....



മഴ തുടങ്ങുമ്പോള്‍ സാധാരണയായി ഞങ്ങളുടെ കുളക്കരയില്‍ ധാരാളം പച്ചത്തവളകള്‍ (പച്ചിലപ്പാറാന്‍  malabar gliding frogs ) മുട്ടയിടാന്‍ എത്താറുണ്ട് . ഇവാന്‍ പക്ഷേ ഒക്ടോബറിലാണ്വന്നത് ,ഏകാകിയായി കുളത്തിനരികിലെ ഇരിപ്പിടത്തില്‍ ധ്യാനത്തിലെന്നവണ്ണം ഇരിപ്പായിരുന്നു ..



മങ്ങിയ വൈക്കോല്‍നിറമുള്ള അഞ്ചാറു  സെന്റീമീറ്റര്‍  നീളം തോന്നിച്ച ഈ അരുമയായ തവളക്കുട്ടന്കുറച്ചു പൊട്ടുകളും ചിത്രപ്പണികളും ഒക്കെയുണ്ട് .. ചെടികളുടെ ഇലകളിലാണ്പകല്‍സമയം വിശ്രമിയ്ക്കുക . തൊട്ടാല്‍വരെ അനങ്ങില്ല.. ഇവന്‍ പൂമ്പാറ്റ കള്‍ക്കായി നട്ട വെള്ളക്കിങ്ങിണിപ്പൂവിന്റെ ഇലയിലായിരുന്നു.. 




ഇതാ മറ്റൊരുവന്‍ ..ഇവന്‍ ഞങ്ങളുടെ മാംഗോസ്റ്റീന്‍ തൈയ്യുടെ തണുത്ത ഇലയിലായിയുന്നു ഇരുന്നത്.. 



കുളക്കരയില്‍ മാത്രമല്ല ,പറമ്പിലെ  മറ്റുചെടികളിലും തവളകള്‍ മുട്ടയിടുന്നുണ്ട്.. അവയ്ക്കങ്ങിനെ വെള്ളമൊന്നും വേണ്ടഎന്നു തോന്നുന്നു .. ഇത് ഏതോ ഒരു തവളയുടെ മുട്ടപ്പത... 

Wednesday, September 25, 2013

കുത്തബ് മിനാര്‍

  

Friday, August 2, 2013

ഹനുമാന്‍കിരീടം


ഇത്  ഹനുമാന്‍ കിരീടം . കൃഷ്ണകിരീടം ,പഗോഡ എന്നിങ്ങനെയും വിളിക്കാറുണ്ട് ..മറ്റു പ്രാദേശികനാമങ്ങള്‍ ആറുമാസപ്പൂവ്,തട്ടുമുല്ല,കൊട്ടപ്പൂവ്....  ശാ. നാമം . Clerodendrum paniculatum.സസ്യ കുടുംബം .Verbenaceae.

മുമ്പൊക്കെ കേരളത്തില്‍ സര്‍വ്വസാധാരണമായിരുന്ന ഒരു ഓണപ്പൂവ് .. പൂക്കളത്തിന് ചുവപ്പുനിറം നല്കാന്‍ ഇതാണ് ഞങ്ങള്‍ ഉപയോഗിച്ചിരുന്നത് .. ഇപ്പോള്‍ , കാടെന്ന് പറഞ്ഞ് വീട്ടുകാരും തൊഴിലുറപ്പുകാരും വെട്ടിവെട്ടി ,പൊതുവേ അപൂര്‍വ്വമായി മാറിയിരിക്കുന്നു .. എല്ലായിനം വലിയ പൂമ്പാറ്റകളുടേയും  ഇഷ്ടപുഷ്പമാണിത് . ശലഭനിരീക്ഷണത്തില്‍ താത്പര്യമുണ്ടെങ്കില്‍ ഇത് നട്ടാല്‍ മതി .. ഗരുഡ ശലഭം ,കൃഷ്ണശലഭം ,ചുട്ടിക്കറുപ്പന്‍,നാരകക്കാളി , ക്ലിപ്പര്‍ , വരയന്‍ വാള്‍വാലന്‍ , നാരകക്കാളി, തകരമുത്തികള്‍, ജസബല്‍, ബുദ്ധമയൂരി ,നാട്ടുമയൂരി ,ചുട്ടിമയൂരി, .. മുതലായവരൊക്കെ ഇതില്‍നിന്നും തേന്‍ കുടിക്കുന്നത് കണ്ടിട്ടുണ്ട് .. അല്പ്പം കാട് പിടിക്കുന്ന ചെടിയായതിനാല്‍ വേലിക്കലോ മറ്റൊ നടുന്നതാണ് ഉചിതം ..


Tuesday, July 16, 2013

ബാള്‍സം




കാസര്‍ഗോഡ് നഞ്ചമ്പറംപില്‍ പോയപ്പോള്‍ പാറയിലും മതിലിലുമൊക്കെ പറ്റിവളര്‍ന്ന് ഒരു കുഞ്ഞുചെടിയെ കണ്ടു ..പണിക്കൂര്‍ക്കയുടെ മാതിരി ഇലകള്‍ .. ഒരിനം ബാള്‍സം(impatiens) ആണെന്നാണ് അറിയാന്‍  കഴിഞ്ഞതു.  വീട്ടിലെത്തി രണ്ടാഴ്ചകള്‍ക്കകം അത് മൊട്ടിട്ടു.. പിന്നെ ഓരോദിവസവും മെല്ലെമെല്ലെ മൊട്ട്വളരുന്നതും നോക്കിയിരുന്നു.. 


ഒടുവില്‍ നീളന്‍ വാലുമായി അല്പ്പം പിങ്കുനിറത്തില്‍ മൊട്ട് വിരിയാറായി.. 


പിന്നെയൊരു സുന്ദരിപ്പൂ വിരിഞ്ഞു .. ഇത്ര മനോഹരമായിരിക്കും ഇവളുടെ പൂവെന്ന് വിചരിച്ചതേയില്ലായിരുന്നു!... 


Tuesday, July 9, 2013

തൊട്ടാല്‍ പൊട്ടുമീ ലോലമാം തുമ്പി..


നനവില്‍ മഴയ്ക്ക് തൊട്ടുമുമ്പ് എത്തിയ മങ്ങിയ ചാരവര്‍ണ്ണമുള്ള  സൂചിത്തുമ്പി (damsel fly) കളിലൊന്ന് .... പരിസരത്തില്‍നിന്ന് വേര്‍തിരിക്കാന്‍ പറ്റാത്ത നിറമാണ്..




Thursday, May 30, 2013

തിരുതാളി



ദശപുഷ്പങ്ങളില്‍ ഒന്നായ വള്ളി .ഒന്നാംതരം താളിയാണ്.. ഇതിന്‍റെ മറ്റൊരിനം വെള്ളയില്‍ നേര്‍ത്ത മഞ്ഞ വരകള്‍ ഉള്ളതാണ്. ശാസ്ത്ര നാമം ഐപോമിയ  പാണ്ടുറാറ്റ(Ipomoea pandurata)

Thursday, March 28, 2013

വീണ്ടുമൊരു കുറിഞ്ഞികൂടി ..



ഈ മാര്‍ച്ച് അവസാനത്തില്‍ നനവില്‍ പുതിയ ഒരിനം കുറിഞ്ഞി കൂടി പൂത്തിരിയ്ക്കുന്നു .. ഇളം വയലറ്റ് പൂക്കളുമായി ഇനി ഇവളും കുറേപ്പേര്‍ക്ക്  വിരുന്നൂട്ടിക്കൊണ്ട് ഇവിടെ പൂത്തുലയും .. 

Friday, February 22, 2013

കുറിഞ്ഞി...


നനവില്‍ പുതിയ ഒരിനം കുറിഞ്ഞികൂടി  പൂത്തിരിക്കുന്നു .വെള്ളയില്‍ വയലറ്റ് കലര്‍ന്ന മനോഹരമായ കൊച്ചുപൂക്കളുള്ള ഈ കുറിഞ്ഞി ഫെബ്രുവരി അവസാനത്തിലാണ്പൂത്തിരിക്കുന്നത് 


ധാരാളം ശാഖകള്‍ വിടര്‍ത്തി പടര്‍ന്നുവളരുന്ന ഇത് ഏത് സ്പീഷീസാണെന്നറിയില്ല . ഒരു വനയാത്രയില്‍ നനവിലേയ്ക്ക് കൂട്ടിയതാണ് ഇവളെ .. 



ഇതാണ്  ശരിയായ  നിറം 

Sunday, January 20, 2013

മലയണ്ണാര്‍ക്കണ്ണന്‍..... ....


ഞാനല്‍പ്പം തിരക്കിലാ ... 


ആറളം വളയംചാലില്‍ ഇരുള്‍ മരത്തിന്‍റെ ഇല പ്രാതല്‍ കഴിയ്ക്കുന്ന മലയണ്ണാന്‍ 


എന്താ ... ഈ പോസ് മതിയോ? ... 

Wednesday, January 16, 2013

വിരുന്നുകാരന്‍



നനവിലെ ബേഡ്ബാത്തില്‍ വെള്ളംകുടിക്കാനും പറമ്പില്‍ ഇരതേടാനുമൊക്കെ ഇവന്‍////// ഇടയ്ക്കൊക്കെ വരാറുണ്ട് .. ഇന്നാണ് ശരിയ്ക്കോന്ന്കാണാന്‍ പറ്റിയത്... ഈ ചെറിയ പരുന്ത് ബസ്ര(BESRA) ആണോ എന്ന്‍ തീര്‍ച്ചയില്ല .. 



Saturday, January 5, 2013

പുളിയാറില -മഞ്ഞയും പിങ്കും...



ഇത് സാധാരണ പുളിയാറില ... ചമ്മന്തിയരയ്ക്കാം.. മോരിലിട്ട്കാച്ചിയാല്‍  ദഹനപ്രശ്നങ്ങള്‍ക്ക് ശമനം .. ഇളം കായ്കളും ഇലകളും സാമ്പാറില്‍ ചേര്‍ക്കാം .. 



പിങ്ക് പുളിയാറില


Wednesday, January 2, 2013

വന്‍ പുളിയാറില


ഇത് വന്‍പുളിയാറില .നാട്ടില്‍ കാണുന്ന  ചെറിയ പുളിയാറിലയെപ്പോലെ തന്നെ ..ഇലകള്‍ക്ക് പുളിരസം .പൂക്കള്‍ക്ക് പിങ്ക് നിറമാണ് .ചെറുതിന്‍റെ പൂ മഞ്ഞയാണ്.. 
വലുതിന് ചെറിയ ഒരു മല്ലിപോലത്തെ കിഴങ്ങ് കണ്ടു ... തിരുവനന്തപുരത്ത് കൂടംകുളം ആണവനിലയത്തിനെതിരെ നടന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പങ്കെടുത്തശേഷം ,വീണുകിട്ടിയ ഒരു ദിനം പൊന്‍മുടിയിലേയ്ക്ക് പോയപ്പോള്‍ അവിടെ നിന്നും കൊണ്ടുവന്ന് നട്ടതാണീ  സസ്യം .    ഹൈറേഞ്ചില്‍ മാത്രമേ വളരൂ എന്നു സംശയിച്ചിരുന്നെങ്കിലും ഇവിടെ നന്നായി പിടിച്ചു,പൂക്കുകയും ചെയ്തു .. 
ഇതിനെപ്പറ്റി കൂടുതല്‍  വിവരങ്ങള്‍ അറിയില്ല.പുളിയാറിലയെപ്പോലെ ആഹാരമായും ഔഷധമായും (ചമ്മന്തി, സാമ്പാര്‍ ,  മോരുകറി, വയറുവേദനയ്ക്കും ദഹനപ്രശ്നങ്ങള്ക്കും മുതലായവ ..)ഉപയോഗിയ്ക്കാം എന്നു തോന്നുന്നു ..   










Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

Blog Archive

ഇതിലെവന്നവർ

Share/Bookmark

Feedburner

ജാലകം

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP