Friday, October 29, 2010

ടോർച്ചടിച്ചതാര്.....


 

കാ‍ട്ടുപാതയോരത്ത് ടോർച്ചടിച്ചതുപോലെ  സൂര്യൻ പ്രഭാതകിരണങ്ങൾ വാരിത്തൂകിയപ്പോൾ...

Monday, October 18, 2010

അഭയം...

ഉണങ്ങിക്കഴിഞ്ഞിട്ടും  കാട്ടിലെയീ മരം കിളികൾക്ക് അഭയം നൽകുന്നു... ജീവിതമാകെയും പരോപകാരം ചെയ്ത് ,ഉണങ്ങിയാലും തണലായി ,പൊടിയും മുമ്പ് പിന്നെയും സൂക്ഷ്മജീവികൾക്ക് ആഹാരമായി, പിന്നെ മണ്ണിലെ വളമായി ജീവാംശമായിമാറി , കായിലും കനിയിലുകൂടി നമ്മുടെ ജീവനായി മാറുന്ന  ജീവവൃക്ഷങ്ങൾ....

Saturday, October 16, 2010

പൂച്ചക്കണ്ണുകൾ...ഇത് വെള്ളച്ചിയുടെ സുന്ദരൻ കണ്ണുകൾ..
നീലരത്നക്കല്ലുകൾ തന്നെ..

പൂച്ചക്കണ്ണുകൾ നിറങ്ങളിൽ ഒരുപാട് വൈവിദ്ധ്യം പുലർത്തുന്നവയാണ്....കുറച്ചു ചിത്രങ്ങൾ ഇതാ..വീട്ടിലെ പൂച്ചകളുടെ പുറകെ നടന്നിട്ട് കിട്ടിയതാ...
ഇതു   സുന്ദരന്റെ കണ്ണുകൾ !!!
ഇത് ടിങ്കു എന്ന വികൃതിക്കുട്ടിയുടെ മഞ്ഞയിൽ പച്ചക്കല്ലു പതിച്ച മഞ്ഞച്ചിയുടെ കണ്ണുകൾ...
ഇത് ചിന്നുക്കുട്ടീടെ സ്റ്റൈലൻ കണ്ണുകൾ...
ഇതെന്തു കിണാപ്പാ ഈശ്വരാ...എന്നെ കൊല്ലാനാണോ?..

 ജൂനിയർ കുട്ടൂസൻ ഭയഭീതിയോടെ ക്യാമറ നോക്കുന്നു...


ഗ്ലാസ്സി ഐ...

Wednesday, October 13, 2010

.മന്ദാരച്ചെപ്പുണ്ടോ....


മന്ദാരപ്പുക്കൾ പലതരമുണ്ട്..മഞ്ഞയും പിങ്കും...ഇതിന്റെ ഇലകൾ ഒന്നാംതരം കാലിത്തീറ്റയാണെന്നു മാത്രമല്ല,വളരെ വേഗത്തിൽ മണ്ണിലലിഞ്ഞ്  നൈട്രജനും നൽകുന്നു...മഞ്ഞമന്ദാരത്തിന്റെ ഇല ഉപ്പേരിയാക്കാം....പിങ്ക് മന്ദാരത്തെ കോവിദാരം എന്നാണ് വിളിക്കുക....Saturday, October 9, 2010

തുള്ളന്മാർ....


ഇവൻ/ൾ പച്ചത്തുള്ളൻ. പുൽച്ചാടിയെ ഞങ്ങൾ ഇങ്ങനെ വിളിക്കാറുണ്ട്.ഇവർക്കൽ‌പ്പം പരിപാവനമായ ഒരു ഇമേജുണ്ട്.ലക്ഷിദേവി ഇവർക്കൊപ്പം എപ്പൊഴുമുണ്ടാകുമത്രെ..അതിനാൽ ദ്രോഹിക്കരുതെന്നും ഓടിക്കരുതെന്നുമൊക്കെ പ്രായമായവർ പറയാറുണ്ട്.മുസ്ലീം മതവിശ്വാസികളും ഇവനെ പള്ളിപ്പശു എന്നു വിളിച്ച് സംരക്ഷിച്ചിരുന്നു.. പക്ഷെ ഇന്ന് പുല്ലും പറമ്പിലെ മറ്റു പച്ചപ്പും ചെത്തിക്കോരി തീയിടുമ്പോൾ,വിഷം വാരിത്തുവുമ്പോൾ  ഭൂമിയുടെ ഈ അവകാശി എവിടെപ്പോകും?...ഒരുപാടിനം തുള്ളന്മാരുണ്ട്...പച്ചയും തവിട്ടും പുള്ളിയുള്ളവയും വലുപ്പമേറിയവയും കുഞ്ഞന്മാരും പരന്ന ചിറകുള്ളവരും ഇലപോലുള്ള ചിറകുള്ളവരുമൊക്കെ...കുറച്ചുപേരെ ഇതാ ഇവിടെ...
Friday, October 8, 2010

ഇലപ്രാണി...


 ഇലപോലെ ചിറകുള്ള ഈ വിരുതൻ ഇലകൾക്കിടയിലിരുന്നാൽ മറ്റൊരിലയാണെന്നേ തോന്നൂ.അതിനാൽ ഇരപിടിയന്മാരുടെ കണ്ണിൽ‌പ്പെടാതെ രക്ഷപ്പെടുന്നു..പച്ചില മാത്രമല്ല ഉണക്കിലപ്രാണിയുമുണ്ട്..ജന്തുലോകത്തെ വിസ്മയകരമായ അനുകരണങ്ങളിൽ ഒന്നാണിത്.സസ്യഭാഗങ്ങളെയും മറ്റു ജീവികളെയുമൊക്കെ സമർഥമായി രൂപഭാവാദികളിൽ അനുകരിച്ച് ഈ പാവങ്ങൾ ജീവരക്ഷ നേടുന്നു...

ഇവൻ ഞങ്ങളുടെ കമ്പ്യൂട്ടർ വയറിൽ വന്ന് ഇരിക്കുകയായിരുന്നു ...

Tuesday, October 5, 2010

ആകാശപൊന്നൂഞ്ഞാലിലാടാൻ...

Friday, October 1, 2010

ഇതും വീടാണ്....

തൃശൂർ എരയാംകുടിയിൽ  നൂറുമേനി കൊയ്യുന്ന നെൽ‌പ്പാടങ്ങളെ ഇഷ്ടികക്കളങ്ങളാക്കി  മാറ്റാൻ വേണ്ടി അന്യ സംസ്ഥാനങ്ങളിൽനിന്ന് തൊഴിലാളികളെ കൊണ്ടുവന്നപ്പോൾ അവർക്ക് താമസിക്കാനായി മുതലാളിമാർ ഒരുക്കിക്കൊടുത്ത വീടുകളാണിവ...അച്ഛനമ്മമാരും കുട്ടികളുമടങ്ങുന്ന ഒരു കുടുംബം മുഴുവൻ താമസിച്ചിരുന്നത് നായ്ക്കൂടു പോലുള്ള ഒരു കൊച്ചു മുറിക്കകത്തായിരുന്നു..അങ്ങനെ നിരനിരയായി ഒരുപാട് വീടുകൾ..അവിടെ അടിമകളെപ്പോലെ കഴിയാൻ കുറേ മനുഷ്യജന്മങ്ങളും...ഇങ്ങനേയും ഇവിടെ ഈ കേരളത്തിലും....ആർക്കൊക്കെയോ പണം വാരിക്കൂട്ടാൻ ഈ ജീവിതങ്ങൾ പൊലിഞ്ഞുതീരുന്നു...

Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

ഇതിലെവന്നവർ

Share/Bookmark

Feedburner

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP