Thursday, March 24, 2011

GIANT WOOD SPIDER.....
ഇത് നനവിലെ മറ്റൊരു അന്തേവാസി..വലിയ കാട്ടുചിലന്തി...മരങ്ങൾ കൂടുതലുള്ള സ്ഥലങ്ങളിലും ജലാശയങ്ങൾക്കരികിലും ഇവ ജീവിക്കാനിഷ്ടപ്പേടുന്നു...


അടിവശവും മനോഹരം...ഇവന്റെ രണ്ടു കാലുകൾ ഏതോ ഇരതേടിയുടെ ആക്രമണത്താൽ നഷ്ടമായി..


മരച്ചിലന്തിയുടെ മറ്റൊരു ദൃശ്യം...


ആൺ ചിലന്തി...ഇവൻ തീരെ ഇത്തിരിക്കുഞ്ഞനാണ്

Sunday, March 20, 2011

ഓന്തുകൾ....


ഇത് ഞങ്ങളുടെ പറമ്പിലെ ഒരു ഓന്തു കുട്ടൻ..പച്ചിലകൾക്കിടയിൽ ഇളം പച്ചനിറമാർന്ന്....പരിസരത്തിനനുസരിച്ച് നിറം മാറാനിവൻ മിടുക്കൻ...പക്ഷെ ,നിറം മാറുന്നത് മറ്റു കാര്യസാധ്യങ്ങൾക്കൊന്നുമല്ല,ശത്രുക്കളിൽനിന്ന് രക്ഷനേടാനായി മാത്രമാണേ...
ഇവനെ കാട്ടിലാണു കണ്ടത്...എത്ര സമർഥമായാണ് പരിസരത്തിനനുകൂലമായി നിറം മാറിയിരിക്കുന്നത്!!1
തലയിൽ മുള്ളുകളുള്ള ഇവൻ കാനനവാസിയാണ്..മരത്തിന്റെ അതേ നിറം...ഇവനും ഒരു കാട്ടോന്താണ്...

Friday, March 18, 2011

മഞ്ഞച്ചേര
രണ്ടുമീറ്ററോളം നീളമുള്ളയീ മഞ്ഞച്ചേരയെ  കാണാനേറെ ഭംഗിയുണ്ട്...നല്ല സ്വർണ്ണവർണ്ണമാർന്ന ഒരു സുന്ദരൻ...കുറേ കാലമായി ഇവൻ/ൾ ഇവിടെ താമസം തുടങ്ങിയിട്ട്..ഇവൻ ഞങ്ങളുടെ ആമ്പൽക്കുളത്തിലെത്തുന്നത് കുളിക്കാനല്ല,ഭക്ഷണം കഴിക്കാനാണ്..ഇവിടെ തവളയും ഗപ്പിമീനുകളും ഒക്കെയുണ്ട്..പക്ഷെ, ഇവനൽ‌പ്പം ശല്യംചെയ്യുന്നുണ്ട് ഞങ്ങളെ.ഗപ്പികളെ വല്ലാതെ തിന്നൊടുക്കിക്കളയുന്നു..
എന്നാലും ഞങ്ങൾക്കിവനെ ഇഷ്ടമാണ്..ഇവനൊരിക്കൽ സർപ്പപ്പരുന്തിന്റെ [serpant eagle]വായിലകപ്പെട്ടതായിരുന്നു.ഭാരക്കൂടുതൽ കാരണം  പരുന്തിനിവനെയും കൊണ്ട് പറക്കാൻ വിഷമമായിരുന്നു...അപ്പോഴാണ് ശല്യക്കാരായ കാക്കകൾ എത്തിയത്..അവരുടെ ആക്രമണം സഹിക്കാതായപ്പോൾ ഇവനെ പരുന്ത് താഴത്തിട്ടു കളഞ്ഞു...

Wednesday, March 16, 2011

ആമ കാരാമ...


 ഇവൻ കാരാമ..ഇന്നാണിവൻ നനവിലെ ആമ്പൽക്കുളത്തിലെത്തിയത്....കശാപ്പുകാരുടെ കൈയ്യിൽനിന്നും ഒരു സുഹൃത്ത് രക്ഷപ്പെടുത്തി ഞങ്ങളുടെ അടുത്തെത്തിച്ചതാണിവനെ...പേടിച്ച് തലയും ഉള്ളിലാക്കി കിടന്ന ഇവൻ/ൾ വെള്ളം കണ്ടയുടൻ തല വെളിയിലേക്കിട്ടു കുളത്തിലേയ്ക്കൂളിയിട്ടു തീറ്റ തുടങ്ങി.ഒരു കൂട്ടു കൂടി വേണമായിരുന്നു ഇവന്..ബാലു എന്ന് പേരിട്ട ഇവൻ ഇവിടെ വളരട്ടെ..

എന്തൊരോമനത്തമുള്ള ജീവി... ഇവനെ തല്ലിക്കൊല്ലാനും ചുട്ടുതിന്നാനുമൊക്കെ എങ്ങനെ മനസ്സു വരുന്നു...

Tuesday, March 15, 2011

FLAME OF FOREST....

ചമത പൂത്താൽ കാടിനു തീ പിടിച്ചപോലെയാണ്...വളരെ വളരെ പണ്ട് ആശ്രമവാസികൾ ചമതക്കമ്പുകളത്രെ വിറകായി ഉപയോഗിച്ചിരുന്നത്...ഇപ്പോൾ ഇതൊരപൂർവ്വവൃക്ഷം...ഇവിടെ നനവിൽ ഒരു ചമതത്തൈ ഉണ്ട്...വളരെ മെല്ലെയാണ് വളർച്ച....

Sunday, March 6, 2011

ശ്യാമയാം കാനനമോഹിനീ....
ഒരു മഴക്കാട്...അതിനേക്കാൾ അത്ഭുതകരമായ എന്തെങ്കിലും ഈ മണ്ണിലുണ്ടോ.....ജൈവവൈവിധ്യത്തിന്റെ  കേദാരഭൂമിയാണ് മഴക്കാടുകൾ...ഒപ്പം എല്ലാ സീസണിലും പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന വിവിധ സസ്യങ്ങൾ ഇവിടെയുണ്ടാകും...അതിനാൽ അവയെ ആശ്രയിക്കുന്ന വൈവിധ്യമാർന്ന ജീവജാലങ്ങളും...ഇവിടെ ഇലകൾ പോലും നിറത്തിലും രൂപത്തിലും ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കും... ഒപ്പം പല നിറങ്ങളിൽ കാണപ്പെടുന്ന തളിരുകൾ കൂടിയാകുമ്പോൾ പൂത്തുലഞ്ഞപോലെ അപൂർവ്വ കാന്തിയോടെ ശോഭിക്കുന്നു..

Friday, March 4, 2011

സായാഹ്നം....
ഒരസ്തമനം കൂടി...
പവനുരുക്കിയൊഴിച്ച്
മണ്ണിനു വിണ്ണിൻ കാന്തിയേകി
പകലോൻ ദിനാന്ത്യവിശ്രമത്തിനായ് 
ചക്രവാളസീമ കടന്നുപോകുമ്പോൾ
മനസ്സിൻ ഭാരങ്ങളിറക്കാം
നമുക്കുമീ സൌവർണ്ണകാന്തി 
മനംനിറയേ മോന്തി....Wednesday, March 2, 2011

മുല്ല...

വയനാട്ടിൽനിന്നും കിട്ടിയ ഒരിനം മുല്ല...മുറ്റത്തെ മുല്ലയ്ക്ക് മാത്രമല്ല ഇതിനും നല്ല മണമാണ്..

Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

ഇതിലെവന്നവർ

Share/Bookmark

Feedburner

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP