Saturday, February 19, 2011

ബ്രഹ്മി.....


ഓർമ്മശക്തി വർധിപ്പിക്കുന്ന ഒരു കുഞ്ഞുചെടിയാണ് ബ്രഹ്മി...പുഴയോരത്തെ ചെളിത്തിട്ടകളിലും വയലുകളിലും നന്നായ് വളരും ..നിലം പറ്റി വളരുന്ന ബ്രഹ്മിയ്ക്ക്  നന്നായി നനവ് വേണം...ഇതിലുള്ള സ്വർണ്ണമാണ് ഓർമ്മയെ നിലനിർത്താനും വർധിപ്പിക്കാനും സഹായിക്കുന്നത്..സ്വർണ്ണം എന്നാൽ മഞ്ഞലോഹരൂപത്തിൽ മനുഷ്യൻ കൊതിയോടെ വാങ്ങിക്കൂട്ടുന്ന സ്വർണ്ണമല്ല,സസ്യങ്ങൾ മണ്ണിൽ നിന്നും വലിച്ചെടുത്ത്  ജൈവരൂപത്തിലാക്കുന്ന biological gold ആണ്..ഇതിനെ മാത്രമേ ജീവികൾക്ക് ഉപയോഗിക്കാനാകൂ...മുത്തിൾ ,പൊന്നാങ്കണ്ണി എന്നിവയും ഓമ്മശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു...7 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് പതിവായി ഒരു സ്പൂൺ ബ്രഹ്മി നീരു കൊടുത്താൽ അവൻ അസാമാന്യ ഓർമ്മയും ബുദ്ധിയും  ഉള്ളവനായി മാറും...14 വയസ്സുവരെ കുറച്ചു ഫലം ഉണ്ടാകുമെങ്കിലും ,പിന്നിട് സ്മൃതികോശങ്ങൾ ഉണ്ടാവാത്തതിനാൽ  ഓർമ്മശക്തി വർധിപ്പിക്കാനാവില്ല..എന്നാൽ ഉള്ള ഓർമ്മ നിലനിർത്താനും അൾഷിമേഴ്സ്  പോലുള്ള അസുഖങ്ങൾ വരാതിരിക്കാനും സഹായിക്കും.

Thursday, February 17, 2011

കടുക് പൂത്തപ്പോൾ..


വയനാട്ടിൽ നിന്ന് ഒരു കടുകിൻ പൂക്കലം...

Tuesday, February 15, 2011

ചന്ദ്രികാചർച്ചിതമാം.....

എത്ര കണ്ടാലും മതിവരില്ല
ചന്ദ്രികാചർച്ചിതരാവിൻ
കുളിരോലുമീ നിറഭംഗി....
കവികളെത്ര പാടിപ്രകീർത്തിച്ചു
വിരഹിയാം കാമുകഹൃദയങ്ങളെത്ര 
നീറിപ്പിടഞ്ഞു  ,ഹാ ! ചന്ദ്രികേ..
എങ്കിലും, നീ വാനിന്നിരുളിൽ
ചിരിതൂകിനിൽക്കെ,
വർണ്ണമിത്തിരി ചാലിച്ചു പുരട്ടി
ഏതു ഹൃത്തിനെയാണു
ധന്യമാക്കാതിരിക്കുക....Thursday, February 10, 2011

കിലുകിലുക്കി......

ഈ കാട്ടുചെടിയുടെ [Crotaleriya ]   കായ ഉണങ്ങിയാൽ കുട്ടികളുടെ കിലുക്ക് പോലെയാണ്...പൂമ്പാറ്റകളുടെ ഇഷ്ടചെടിയാണിത്...ഇതിൽനിന്നും കോമൺ ക്രോ, നീലക്കടുവ,വരയൻ കടുവ ,എരിക്കുതപ്പി    ...തുടങ്ങിയ  പൂമ്പാറ്റകൾ കൂട്ടമായി വന്ന് ചാറ് ഊറ്റിക്കുടിക്കാറുണ്ട്...ഇതിൽനിന്നും ലഭിക്കുന്ന ഒരു ആൽക്കലോയ്ഡ്  അവയ്ക്ക് ഇണയെ ആകർഷിക്കാനുള്ള ഫെറമോൺ നിർമ്മാണത്തിനാവശ്യമാണ്...

Saturday, February 5, 2011

വേള....

ഇത് വേള ..പുതുമഴയ്ക്കു ശേഷം പറമ്പുകളിലൊക്കെ  തകരയ്ക്കൊപ്പം താനേ മുളക്കുന്ന ഒരു കൊച്ചു ചെടി..നായ്ക്കടുക്,കാട്ടുകടുക്  എന്നുമൊക്കെ പേരുകളുണ്ട്....നല്ല കൈയ്പ്പുരുചിയുള്ള ഈ ചെടി ഒരു കീടനാശിനിയും പച്ചിലവളവുമാണ്....മണ്ണിലെ കീടങ്ങളെ നിയന്ത്രിക്കുന്നു...ഇതിന്റെ തളിരില ഉപ്പേരിയാക്കാം..അധികം കഴിച്ചാൽ വയറിളകും...ഇതിന്റെ ബന്ധുവായ നീല പൂക്കളുള്ള ആര്യവേളയിലാണ്  സൈക്കി എന്ന പൊട്ടുവെള്ളാട്ടി എന്ന വെള്ളയിൽ കറുത്ത പൊട്ടുള്ള ചിറകുമായി നൃത്തമാടി നടക്കുന്ന കൊച്ചുപൂമ്പാറ്റ മുട്ടയിടുന്നത്..ആര്യവേളയുടെ തളിരും ഉപ്പേരിയാക്കാം..

Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

ഇതിലെവന്നവർ

Share/Bookmark

Feedburner

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP