കീരിപ്പച്ച
ഈ ചെറുചെടിയെ കീരിപ്പച്ച എന്നു വിളിക്കാൻ കാരണം രസകരമായ ഒരു കാര്യമാണ്..പാമ്പ് മുന്നിൽ വന്നുപെട്ടാൽ കീരി ഓടിപ്പോയി കീരിപ്പച്ചയുടെ ഇല പറിച്ചെടുത്ത് ചവച്ച് പാമ്പിനുനേരെ തുപ്പുമത്രെ! പാമ്പ് അപ്പോള്‍ പേടിച്ചോടുമത്രെ. സത്യമോ എന്നറിയില്ല. ഇതിനു പാമ്പിനെ പേടിപ്പിക്കാനുള്ള എന്തെങ്കിലും കഴിവുണ്ടോ എന്ന് അന്വേഷിക്കേണ്ടിയിരിയ്ക്കുന്നു.. എന്നാല്‍ ഇതിനു നല്ല ഗുണങ്ങള്‍ വേറെയുമുണ്ട്.. ആദിവാസികള്‍ മലകയറുമ്പോള്‍ കിതയ്ക്കാതിരിക്കാന്‍ ഇതിന്റെ ഇലയും തണ്ടും ചവയ്ക്കാറുണ്ടത്രെ. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കാന്‍ ഇതിനു കഴിവുണ്ട് . ഇതിന്റെ വിത്ത് പെണ്ണൂങ്ങളുടെ പഴ്സിന്റെ ആകൃതിയിലായതിനാല്‍ ലേഡീസ് പഴ്സ് എന്നാണ് ഇംഗ്ലീഷുകാര്‍ വിളിയ്ക്കുന്നത്.. ശാസ്ത്രനാമം ഒഫിയോറൈസ മംഗോസ്..
2 comments:
ഇത് നമ്മുടെ നാട്ടിൽ കിട്ടുമോ? എനിക്ക് കുന്ന് കയറുമ്പോൾ ഉപയോഗിക്കാനാണ്,,
Nice shot
Post a Comment