പശ്ചിമഘട്ട രക്ഷായാത്ര -ഭാഗം 2
പശ്ചിമഘട്ട രക്ഷായാത്ര കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചപ്പോള്‍ കയ്യേറ്റങ്ങളുടേയും വിനാശങ്ങളുടേയും നീണ്ട നിരതന്നെ ഞങ്ങള്ക്ക് കാണാനായി .. പാനോംകാടിനടുത്തുകൂടി പുഴയോരത്തുകൂടെ ആല്‍ബട്രോസ് ശലഭങ്ങളുടെ ദേശാടനം നടക്കുന്നുണ്ടായിരുന്നു ...
കാടിനകത്തുകൂടി വയനാട്ടിലേയ്ക്ക് പുതിയൊരു റോഡുകൂടി വരുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധത്തിലായിരുന്നു ..
അവിടം സന്ദര്‍ശിയ്ക്കാന്‍ പോയപ്പോള്‍ കാട്ടിനരികില്‍ നൂറുകണക്കിനു ചിത്രശലഭങ്ങള്‍ പുഴയോരത്തെ നനഞ്ഞ മണ്ണിലിരുന്നു ലവണം നുണയുകയായിരുന്നു ..
ഇതില്‍ കോമണ്‍ ആല്‍ബട്രോസും ചോക്കലേറ്റ് ആല്‍ബട്രോസും ഒപ്പം നീലക്കുടുക്കയും നാട്ടുകുടുക്കയും ചോലവിലാസിനിയും കാക്കപ്പൂമ്പാറ്റയുമൊക്കെ ഉണ്ടായിരുന്നു ..
ആള്‍ക്കാര്‍ സമീപത്ത് ചെന്നപ്പോള്‍ അവ ഇളകിപ്പറന്ന്പൂമ്പാറ്റമഴയായി ചുറ്റും പെയ്തിറങ്ങി
നാട്ടുകുടുക്കകള്‍
ഒപ്പം പുല്‍നീലിയും പൊട്ടുവാലാട്ടിയും
പിന്നെ കോമാളിശലഭവും
സംരക്ഷിയ്ക്കപ്പെടേണ്ട വന്യജീവികളായ പൂമ്പാറ്റകള്‍ക്കുനേരെ ആക്രമണങ്ങളും വ്യാപകമാണ്.. പുഴയില്‍ കളിച്ചുകൊണ്ടിരുന്ന സ്ഥലവാസികളായ രണ്ടു കുട്ടികളുടെ വികൃതിയില്‍ പൊലിഞ്ഞ ജീവനുകള്‍ .. വേദനയോടെ നോക്കിനിക്കേണ്ടിവന്നു..