പശ്ചിമഘട്ടരക്ഷായാത്ര -ചില ചിത്രങ്ങള്‍ -ഭാഗം 1
Libythea  lepita
പശ്ചിമഘട്ടരക്ഷായാത്രാസംഘം വൈതല്‍മലയിലെ നീരുറവയുടെ അരികിലിരുന്ന് ലഘുഭക്ഷണം കഴിയ്ക്കുമ്പോള്‍ അവിടെയുള്ള പാറപ്പുറത്ത് വെയിലേറ്റിരിയ്ക്കുകയായിരുന്നു ഈ ചൂണ്ടന്‍ (.Common Beak)
Cheritra freja 
പശ്ചിമഘട്ടത്തിന്‍റെ, കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പ്രധാന മലകളാണ് വൈതലും കോട്ടത്തലച്ചിയും .കുരിശുമലയാക്കിയാണെങ്കിലും ഫാ. തോമസും അനുയായികളും കോട്ടത്തലച്ചിയെ കണ്ണൂര്‍ ജില്ലാ പരിസ്ഥിതിസമിതിയ്ക്കൊപ്പം ചേര്ന്ന്‍ സംരക്ഷിച്ചിരിയ്ക്കുകയാണ്. അവിടേയ്ക്കു കയറുമ്പോള്‍ കുരിശിനടുത്ത്നിങ്ങള്ക്ക് ഈ ബോര്‍ഡ് കാണാം .
ഇതാണ് ആര്‍ഷഭാരത സംസ്കാരം .ഏതു മതവിശ്വാസിയായാലും നാം ഈ വിശ്വാസമാണ് നിലനിര്‍ത്തേണ്ടത് .....
കൊട്ടത്തലച്ചിയിലെ ഒരു അപൂര്‍വ്വ ഓര്‍ക്കിഡ്
ജൈവവൈവിധ്യത്തിന്‍റെ അപൂര്‍വ്വ കലവറകളായ പശ്ചിമഘട്ടമലനിരകള്‍ മൊത്തമായും ചില്ലറകളായും ഇലക്ട്രിക് വെടികള്‍ പൊട്ടിച്ചു വന്‍കിട മുതലാളിമാര്‍ക്ക് തോട്ടങ്ങളാക്കാനുമൊക്കെയായി ഇടിച്ചും കയ്യേറിയും നശിപ്പിക്കാനായി തീറെഴുതിക്കൊടുത്തുകൊണ്ടിരിയ്ക്കുകയാണ്ഇവിടത്തെ  ഭരണവര്‍ഗ്ഗം .... ഇതിനെതിരെയാണ് പശ്ചിമഘട്ട രക്ഷാസമിതി യാത്ര തുടങ്ങിയിരിയ്ക്കുന്നത് .കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളില്‍ പര്യടനം പൂര്‍ത്തിയായിക്കഴിഞ്ഞു. 
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഹരി 9447089027
 

 
 


1 comments:
നന്നായി
പശ്ചിമഘട്ടങ്ങള്‍ ഊനമില്ലാതെ നിലനില്‍ക്കട്ടെ
Post a Comment