മുത്തശ്ശി....
22 വയസ്സായ ഒരു പശുവമ്മൂമ്മയാണിവൾ....നാടനാണ്.പത്തുപന്ത്രണ്ടു പ്രസവിച്ചു...പോറ്റിയവർക്ക് ഒരുപാട് പാലും മോരും നെയ്യും ചാണകവുമൊകെ കൊടുത്തു..ഒടുവിൽ വയസ്സായി ഒന്നിനും പറ്റാതായി .അൽപ്പം ഭക്ഷണവും വെള്ളവും കുടിച്ച് അല്പം ചാണകവും മൂത്രവും മണ്ണിന്റെ ഫലപുഷ്ടിക്കായി ഒപ്പം സ്നേഹവും തിരിച്ചു നൽകി ,ഇവളെ അറവുകാരനുനൽകാതെ ജീവിക്കാനായി അനുവദിക്കുന്നത് പാലക്കാട് ഞാങ്ങാട്ടിരിയിലെ ബ്രഹ്മദത്തൻ നമ്പൂതിരിയാണ്.സ്വന്തം അച്ഛനമ്മമാരെപ്പോലും വയസ്സായി ഒന്നിനും വയ്യാതായാൽ ഉപേക്ഷിയ്ക്കുന്ന ഇക്കാലത്ത് ഈ സ്നേഹം ഉദാത്തം അനുകരണീയം ...
10 comments:
ഇത് വെച്ചൂര്‍ പശു ഇനത്തില്‍ പെട്ടതാണോ ?
ജീവദത്തൻ നമ്പൂതിരി!
നല്ല കാര്യം ...
മഞ്ഞുതുള്ളിയിലെ പശു, അവളെ അറക്കാതെ മുറിക്കാതെ ജീവിക്കാൻ അനുവദിക്കുന്നത് ഒരു പുണ്യകർമ്മം തന്നെ,
കുറ്റിയാട്ടൂർ mango ഇവിടെ
കാണാം.
Manure from the old cattle are having higher % of nutrients. They will nourish the plants better than young cattle.
ശരിയാണ് നല്ല വളം നൽകുന്നുണ്ട് ഇവൾ .എന്നാലും അവർ ഇതിനെ പോറ്റുന്നത് സ്നേഹംകൊണ്ടാണ്..ഈയിടെ TVയിൽ ഒരു ക്ഷീരകർഷകന്റെ ഫാമിനെപ്പറ്റി പരിപാടി കണ്ടിരുന്നു..നല്ല തീറ്റനൽകി വിദേശയിനം പശുക്കളെയാണവിടെ പോറ്റിയിരുന്നത്..ആ കർഷകനും ആ പശുക്കളും തമ്മിൽ പാൽ എന്ന ഉത്പന്നത്തിൽമാത്രം ഊന്നിയ ബന്ധമായിരുന്നു..മൂന്നു പ്രസവം കഴിഞ്ഞയുടൻ പശുവിനെ അയാൾ മാറ്റുമത്രെ.. ഈ മ്വുത്തശ്ശി വെച്ചൂർ തന്നെയാണെന്നു തോന്നുന്നു.. എല്ലാവർക്കും സ്നേഹം...
ഇത് വിനയ്ജിയുടെ പശുവാണ്... ബ്രഹ്ദത്തന്റേതല്ല
ഇത് വെച്ചൂര്‍ പശുവല്ല
ഹത്യയില്‍ നിന്നും രക്ഷപ്പെട്ടവള്‍ എന്ന പേരില്‍ ഷിനോ ജേക്കബ് എഴുതിയ പോസ്റ്റില്‍ ഇത് ഞാങ്ങാട്ടിരി മഹര്‍ഷി വിദ്യാലയത്തിന്റെ മേനേജര്‍ ശ്രീ വിനയ്ഗോപാല്‍ജി വളര്‍ത്തുന്ന പശുവെന്നാണ് പറയുന്നത്.വിശദികരിക്കാമോ ?
ഷിനോ പറഞ്ഞതായിരിക്കും ശരി..ഞങ്ങൾ അവിടെ ജൈവകർഷക സമ്മേളനത്തിനു പോയപ്പോൾ ആരോ പറഞ്ഞതു കേട്ട് ഉടമസ്ഥന്റെ പേരു കൊടുത്തത് തെറ്റിപ്പോയി.ഷിനോ വന്ന് തെറ്റ് ചൂണ്ടിക്കാട്ടിയത് നന്നായി..
Post a Comment