ജൈവം..
ഇത് ജൈവവാഴ..കാര്യമായ ഒരു പരിചരണവും ഈ പൂവൻ വാഴയ്ക്ക് നൽകിയിട്ടില്ല...ഇവിടെ പശു ഉണ്ടായിരുന്നപ്പോൾ അൽപ്പം ചാണകവും ഗോമൂത്രവും ,അതും വല്ലപ്പോഴും മാത്രം നൽകിയിരുന്നു..വെള്ളം നനച്ചതും അങ്ങനെ വല്ലപ്പോഴു ഇത്തിരി വെള്ളം മാത്രം..കാര്യമായി നോക്കിയിരുന്നെങ്കിൽ കുല ഇതിലും വലുതാകുമായിരുന്നു..എങ്കിലും മോശമില്ല..പത്തു പന്ത്രണ്ടു കിലോ കാണും...സ്വാദാണെങ്കിലോ...
6 comments:
സ്വാദ് തിന്നിട്ട് പറയാം :)
ക്ഷമിക്കണം. ഞാന്‍ ഈ കുല
വെട്ടിയെടുത്തു.
ഉഗ്രൻ കുല; വീട്ടുപറമ്പിൽ അടുക്കളപ്പുറത്ത് വളരുന്നതെല്ലാം ജൈവം തന്നെയല്ലെ?
കൊള്ളാട്ടോ! മിനിട്ടീച്ചർ പറഞ്ഞപോലാണെങ്കിൽ ഒരു ജൈവം ന്റെ വീട്ടിലൂണ്ട്!
പഴുത്തുതുടങ്ങി.
കുല വെട്ടി.തിന്നുനോക്കി.എന്താ സ്വാദ്!! രാസവസ്തുക്കളുടെ ചുവയില്ലാതെ, സ്വാഭാവികമായും വേണ്ട എല്ലാ മൂലകങ്ങളും വേണ്ട അനുപാതത്തിൽ കൂട്ടിച്ചേർത്ത്, പ്രകൃതി ഉണ്ടാക്കിയ ,മനുഷ്യൻ ഇനിയും യഥാർഥ ചേരുവയെന്തെന്ന് പൂർണ്ണമായും മനസ്സിലാക്കിക്കഴിഞ്ഞിട്ടില്ലാത്ത ORIGINAL..ഇതുപോലെ ഒരു കുലകൂടി വെട്ടിയിട്ടുണ്ട്..നനവിലേയ്ക്ക് പോണ്ണോളൂ,സ്വാദു നോക്കാം..
Post a Comment