മാണ്ഡൂക്യം....
വേനല്‍മഴയ്ക്കുശേഷം നനവിലെ ആമ്പല്‍ക്കുളത്തിലെത്തിയതാണ് ഈ സുന്ദരി... ഇവള്‍ക്ക് ഇവളുടെ മൂന്നിലൊന്നോളം മാത്രം വലുപ്പമുള്ള നാലഞ്ചു ഭര്‍ത്താക്കന്‍മാരുമുണ്ട് ..
ഇവര്‍കുറെനേരം പാടിത്തകര്‍ത്തു..പിന്നെ പ്രണയം തുടങ്ങി...
തലേദിവസത്തെ പ്രണയത്തിന്റെ ബാക്കിപത്രമായി കുളത്തിലെ ചെടികളില്‍ സോപ്പ് പതപ്പിച്ചപ്പോലെ മുട്ടകളിട്ടുവച്ചു ..ഇങ്ങനെ മൂന്നുദിവസമിവള്‍ മുട്ടകളിട്ടു.
ഇവര്‍ക്കൊപ്പം കാട്ടുമണവാട്ടികളും പ്രണയാഘോഷത്തിന്നായി എത്തിയിട്ടുണ്ട്.
ഒരുവന്‍ ആമ്പല്‍പ്പൂമൊട്ടിലിരുന്ന് പ്രണയഗാനം പാടുകയാണ്
ഇടയ്ക്കൊരു കുസൃതിയും..
സപ്പോട്ടമരം നിറയെ കായ്ച്ചത് തവളകളോ...?
കുളത്തിലെ സ്ഥിരവാസിയായ പുള്ളിത്തവള ഈ ബഹളങ്ങളൊക്കെ കേട്ടിട്ടും കണ്ടിട്ടും ഒന്നും ശ്രദ്ധിയ്ക്കാതെ അനങ്ങാതെ കിടന്നു..
5 comments:
മഴ മഴ പെയ്തു
കുട്ടിക്കുളം നിറഞ്ഞു
അതിലൊരു തവള
പൊക്രോം പൊക്രോം കരഞ്ഞു !!
ആശ്വാസം,, ഈ നനവിൽ ഇപ്പോഴും അവർ സുഖമായിരിക്കുന്നു, എന്നറിഞ്ഞതിൽ ആശ്വാസം...
വാല്‍ മാക്രിയെ കണ്ടില്ലല്ലോ. എവിടെപ്പോയി?
തവളകളെല്ലാരും മിടുമിടുക്കർ.
രണ്ടാമത്തെ ചിത്രമൊഴിച്ച് എല്ലാം വളരെ നന്നായി
Post a Comment