വന്‍ പുളിയാറില
ഇത് വന്‍പുളിയാറില .നാട്ടില്‍ കാണുന്ന ചെറിയ പുളിയാറിലയെപ്പോലെ തന്നെ ..ഇലകള്‍ക്ക് പുളിരസം .പൂക്കള്‍ക്ക് പിങ്ക് നിറമാണ് .ചെറുതിന്‍റെ പൂ മഞ്ഞയാണ്..
വലുതിന് ചെറിയ ഒരു മല്ലിപോലത്തെ കിഴങ്ങ് കണ്ടു ... തിരുവനന്തപുരത്ത് കൂടംകുളം ആണവനിലയത്തിനെതിരെ നടന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പങ്കെടുത്തശേഷം ,വീണുകിട്ടിയ ഒരു ദിനം പൊന്‍മുടിയിലേയ്ക്ക് പോയപ്പോള്‍ അവിടെ നിന്നും കൊണ്ടുവന്ന് നട്ടതാണീ സസ്യം . ഹൈറേഞ്ചില്‍ മാത്രമേ വളരൂ എന്നു സംശയിച്ചിരുന്നെങ്കിലും ഇവിടെ നന്നായി പിടിച്ചു,പൂക്കുകയും ചെയ്തു ..
ഇതിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയില്ല.പുളിയാറിലയെപ്പോലെ ആഹാരമായും ഔഷധമായും (ചമ്മന്തി, സാമ്പാര്‍ , മോരുകറി, വയറുവേദനയ്ക്കും ദഹനപ്രശ്നങ്ങള്ക്കും മുതലായവ ..)ഉപയോഗിയ്ക്കാം എന്നു തോന്നുന്നു ..
4 comments:
പുളിയാറില കൊള്ളാം. പുത്തന്‍ അറിവ്
ചെറിയ പുളിയാറില കാണാൻ കണ്ണൂർ പട്ടണത്തിൽ പോകണം. ഇവിടെ ഞാൻ കണ്ടിട്ടില്ല.
പുളിയാറല്‍ ഉള്‍പ്പെടുന്ന oxalis സസ്യ ജീനസില്‍ വളരെ ഭംഗിയും വൈവിധ്യവുമുള്ള 900ത്തിലേറെ സസ്യങ്ങളുണ്ടെന്ന് നെറ്റില്‍ അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞു . wood sorrel,shamrock എന്നിങ്ങനെയൊക്കെ ഇവയ്ക്ക് പേരുകളുണ്ട് .. ഇവയില്‍ ഓക്‍സാലിക്ആസിഡ് അടങ്ങിയിരിയ്ക്കുന്നു .ഔഷധഗുണങ്ങള്‍ ഉണ്ടെങ്കിലും ,പതിവായി കൂടിയ അളവില്‍ കഴിയ്ക്കുന്നത് മൂത്രത്തില്‍ കല്ലുണ്ടാക്കിയേക്കാം. നാം കഴിയ്ക്കുന്ന ചീര തുടങ്ങിയ പല പച്ചക്കറികളിലും ഓക്‍സാലിക്ആസിഡ് ഉണ്ട് ..
good !
Post a Comment