Thursday, June 2, 2016

വേട്ട




എല്ലാ മഴക്കാലത്തും പലതരം തവളകള്‍ നനവില്‍ ധാരാളമായി മുട്ടയിടാറുണ്ട്.. എന്നാല്‍ ഇവിടെ തവളകളുടെ ജനസംഖ്യാവര്‍ധന പ്രശനമാകാറില്ല..കാരണം ഇരതേടികള്‍ ധാരാളമുണ്ട്. അവരില്‍ ഒരാള്‍ ഇതാ .. തവളയുടെ കരച്ചില്‍ കേട്ട് നോക്കിയപ്പോള്‍ ഓലഞ്ഞാലിയുടെ വായില്‍ പച്ചിലപ്പാറാന്‍.. കൊത്തിവലിച്ചു തിന്നു.. ക്രൂരതയല്ല,പ്രകൃതിനിയമം ആണ്..

Tuesday, May 24, 2016

ചെങ്കുയില്‍ Banded Bay cuckoo



നനവിലെ പക്ഷികള്‍ക്കിടയിലേയ്ക് പുതിയ ഒരാള്‍ കൂടി  എത്തിയിരിക്കുന്നു.. ചെങ്കുയില്‍ .ഇന്ന് രാവിലെ പ്രത്യേകതരം  ചുളം വിളി കേട്ട് നോക്കിയപ്പോള്‍ ,ഏകദേശം മൈനയുടെ വലുപ്പം ഉള്ള രണ്ടുപേര്‍  മുറ്റത്തെ മരത്തില്‍ ..ഇടക്കത് താഴെയും വന്നു .birdbathല്‍ കുളിച്ചിരുന്നു  എന്നു തോന്നുന്നു ..ചിറകൊക്കെ കോതിയോതുക്കലും പിന്നെ രസികന്‍ ചുളം വിളിയും .. അത്ര പേടിയില്ല .താഴെയുള്ള ചെറിയ മരത്തില്‍ വന്ന്‍ കുറെ പോസ് ചെയ്തു ..

മുളക്


Thursday, November 19, 2015

ചെങ്കണിയാന്‍


Thursday, August 13, 2015

a cup of water


lentinus velutinus   ഒരിനം മരക്കുമില്‍



Monday, August 10, 2015

പുഴുജന്‍മം


Sunday, July 19, 2015

മണിത്തക്കാളി

Solanam nigram, മുളകുതക്കാളി,തക്കാളിച്ചീരഇലകള്‍
ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളാനും രക്തം ശുദ്ധീകരിയ്ക്കാനുമൊക്കെ സഹായിക്കുന്ന മണിത്തക്കാളി കാന്‍സറിനെ പ്രതിരോധിയ്ക്കുന്നു .. മാലിന്യങ്ങള്‍ പലപ്പോഴും ശരീരം ചില മുഴകളിലാക്കി , ശരീരത്തിന്‍റെ പല ഭാഗങ്ങളിലും സംഭരിച്ചു വയ്ക്കാറുണ്ട് .. അവയെ പുറന്തള്ളാനും മണിത്തക്കാളി സഹായിക്കും . നിറയെ പോഷകങ്ങളും ഉണ്ട് ,ഇലകള്‍ ഉപ്പേരിയാക്കാം .പലഹാരങ്ങളില്‍ ചേര്‍ക്കാം .. ഇലയും ചെറിയ ഉള്ളിയും ചേര്‍ത്ത് സാമ്പാര്‍ വയ്ക്കാം .. 

Friday, June 5, 2015

ബംഗാള്‍ച്ചീര..

  
..
മധുരക്കിഴങ്ങിന്റെ ബന്ധുവായ വള്ളിച്ചെടി ,,വെളുത്ത പൂക്കള്‍ ഉണ്ടാകും .. നല്ല സ്വാദുള്ള ഇലക്കറിയാണ്.. പാലക്കാട് അഭയത്തിലെ കൃഷ്ണന്‍ മാസ്റ്റര്‍ ബംഗാളില്‍ പോയപ്പോള്‍ കൊണ്ടുവന്നതിനാല്‍ ,തത്കാലം ബംഗാള്‍ ച്ചീര എന്നു വിളിച്ചു..ആശ്രമത്തില്‍ പോയപ്പോള്‍ ഞങ്ങള്‍ക്ക് കിട്ടിയതാണ് പുതിയ ഈ ഇലക്കറി 

Thursday, November 20, 2014

വിഷ്ണുക്രാന്തി



Dwarf Morning Glory

Evolvulus alsinoides



ദശപുഷ്പങ്ങളില്‍ ഒന്നായ വിഷ്ണുക്രാന്തി നനവിന്‍റെ മുറ്റത്ത് ഇപ്പോള്‍ മനോഹരമായ പൂച്ചിരി വിടര്‍ത്തി വളരാന്‍ തുടങ്ങിയിരിയ്ക്കുന്നു ... പൊതുവേ പാറകളില്‍ കണ്ടുവരുന്ന ഈ കുഞ്ഞുസസ്യം കുന്നുകളും പാറകളും  മണ്ണില്‍നിന്നും ഇല്ലാതായിക്കൊണ്ടിരികുമ്പോള്‍ നാശത്തിന്‍റെ വക്കിലാണ്.. നനവില്‍ ഇതിനെ സംരക്ഷിയ്ക്കണമെന്നതു കുറേക്കാലമായുള്ള ആഗ്രഹമാണ്.. ഇപ്പോള്‍ ദശപുഷ്പങ്ങളില്‍ 10 പേരും ഇവിടെയുണ്ട് .. ജൈവസംസ്കൃതിയുടെ മേളയില്‍ അവയുടെ പ്രദര്‍ശനവും തയ്യാറായിട്ടുണ്ട് .. 
ദശപുഷ്പങ്ങള്‍ എല്ലാം തന്നെ അമൂല്യവും അപൂര്‍വ്വങ്ങളുമായ ഔഷധങ്ങള്‍ കൂടിയാണ്.. സസ്യങ്ങളുടെ ഔഷധ ഭക്ഷണമൂല്യങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ ഉദ് ദേശിച്ചുകൊണ്ട് ഞങ്ങള്‍ നടത്തുന്ന അന്വേഷണങ്ങള്‍ക്കിടയില്‍ വിലയേറിയ അറിവുകളാണ് വിഷ്ണുക്രാന്തിയെപ്പറ്റി കിട്ടിയിരിയ്ക്കുന്നത് .
രക്തം ശുദ്ധീകരിയ്ക്കാനും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിയ്കാനും ഈ സസ്യത്തിന് കഴിവുണ്ടത്രേ. തലച്ചോറിന്‍റെ എല്ലാവിധത്തിലുള്ള പ്രവര്‍ത്തനങ്ങളെയും മെച്ചപ്പെടുത്താന്‍ കഴിവുള്ള ഒരേയൊരു സസ്യമാണത്രേ ഇത് ( പഠനം ,ഓര്‍മ്മ, ഏകാഗ്രത ... )ഉറക്കമില്ലായ്മ ,പനി, അള്‍സര്‍ വയറിളക്കം മെലിച്ചില്‍ ,കൊളസ്ട്രോള്‍ , ശാരീരികക്ഷമത കുറയല്‍ , കരളിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തല്‍,  മാനസികപിരിമുറുക്കം , രക്തസമ്മര്‍ദം , പ്രഷര്‍ കുറയല്‍ , ആകാംക്ഷാരോഗം ,നാഡീ തകരാറുകള്‍ തുടങ്ങിയവയ്ക്കൊക്കെ ഫലപ്രദമായ വിഷ്ണുക്രാന്തി അഡ്രിനാലിന്‍ ഹോര്‍മോണിന്‍റെ ഉല്പ്പാദനം നിയന്ത്രിയ്ക്കുന്നു . ഹൃദയാഘാതം ഇല്ലാതാക്കുന്നു . മനസ്സിന് ശാന്തത നല്‍കുന്നു. ബ്രോങ്കൈറ്റിസ്,  ആസ്ത് മ ,അപസ്മാരം എന്നിവയുടെ ചികില്‍സയ്ക്കും ഉപയോഗിയ്കാറുണ്ട്

Sunday, September 7, 2014

ചക്ക ...


ചക്ക ..നല്ല മധുരമുള്ള കൂഴച്ചക്കയാണ് സീസണ്‍ കഴിഞ്ഞു ,ഇനി അടുത്ത വര്ഷം വരെ കാത്തിരിയ്ക്കണം ... 

Monday, August 11, 2014

കിണര്‍


രണ്ടു വര്‍ഷം മുമ്പ് ,ഒരു വേനല്‍ക്കാലത്തെ ദൃശ്യം 

Wednesday, June 18, 2014

ദന്തപ്പാല SWEET INDRAJAO



ദന്തപാല .വെണ്‍പാല എന്നുംപറയും 
മറ്റുപേരുകള്‍ :അയ്യപ്പാല, ഗന്ധപ്പാല
സംസ്കൃതം :ശ്വേതകുടജ
ഇംഗ്ലീഷ് :Sweet indrajao

പത്ത് മീറ്റര്‍ വരെ ഉയരം വയ്ക്കുന്ന ഈ മരം കേരളത്തില്‍ അത്ര വ്യാപകമല്ല .. കുറച്ചു വര്‍ഷങ്ങള്‍മുമ്പ് ചീമേനിയില്‍ ഒരു ക്യാമ്പിന് പോയപ്പോള്‍ വഴിയില്‍ നിന്നും കിട്ടിയതായിരുന്നു ഞങ്ങള്‍ക്ക് ... പറമ്പില്‍ ചെറുതായി മുമ്പ് വയക്കല്‍ നടന്നിരുന്നതിനാല്‍ പല പ്രാവശ്യം കത്തിയുടെ വായ്ത്തലയില്‍ പെട്ടെങ്കിലും , ഭാഗംവയ്പ്പ് കഴിഞ്ഞപ്പോള്‍ ഞങ്ങളതിനെ വേരോടെ മാന്തിയെടുത്ത് സംരക്ഷിയ്ക്കുകയാണ്..3 വര്‍ഷമായിപ്പോള്‍ വെട്ടില്ലാതെ അവള്‍ വളരുന്നു ..വേനലാകുമ്പോള്‍ ഇല മുഴുവന്‍ പൊഴിഞ്ഞു ,ഉണങ്ങിയ മാതിരിയാകും  മഴ വന്നയുടന്‍ വീണ്ടും തളിര്‍ക്കും .. 

ഒരുപാട് ഔഷധഗുണങ്ങള്‍ ഉണ്ട് ദന്തപ്പാലയ്ക്ക് .മുഖ്യമായും സോറിയാസിസിന് എതിരെയാണ് ഇത് ഉപയോഗിയ്ക്കുന്നത് .ഇതിന്‍റെ ഇലകള്‍ കൈ കൊണ്ട് പറിച്ചു ,ഒരു മണ്‍ച്ചട്ടിയില്‍ നുറുക്കിയിട്ട് അതില്‍ വെളിച്ചെണ്ണ ഒഴിയ്ക്കുക .1kg ഇലയ്ക്ക് 1 kgഎണ്ണ . ഇത് 7 നാള്‍ വെയിലത്ത് വച്ചശേഷം അരിച്ചെടുത്ത് കുപ്പിയില്‍ (പ്ലാസ്റ്റിക്ക് അരുത്) സൂക്ഷിയ്ക്കാം .. പുരട്ടിയ ശേഷം 2 മണിക്കൂര്‍ കഴിഞ്ഞു സോപ്പുപയോഗിക്കാതെ കുളിക്കണം ..വൈദ്യരുടെ നിര്‍ദേശപ്രകാരം കുടിക്കുകയും ചെയ്യാം ..മറ്റ് ചൊരി ചിരങ്ങുകള്‍ക്കും ഫലപ്രദമാണ്.. 

skin cancer.lung cancer, cervical cancer  എന്നിവയ്ക്കും വെണ്‍പാല ഉപയോഗിക്കാറുണ്ട്.. ഇതിന്‍റെ ഇല ചവയ്ക്കുന്നത് പല്ലുവേദന  ശമിപ്പിയ്ക്കും.ഇല അരച്ചത് മുണ്ടിനീരുവന്നാല്‍ പുരട്ടാന്‍ കൊള്ളാം . പണി വയറുവേദന എന്നിവയ്ക്കും ഉപയോഗിയ്ക്കാറുണ്ട് . സ്ത്രീകളിലെ വന്ധ്യതാ ചികില്‍സയില്‍ ,ദന്തപ്പാല,കരിനൊച്ചി, കീഴാര്‍നെല്ലി ഇവയുടെ ഇലകള്‍ പാലില്‍ ചേര്‍ത്ത് കഴിക്കാറുണ്ട് .. 

Saturday, May 17, 2014

പനങ്കാക്ക Indian Roller



പശ്ചിമഘട്ട സംവാദയാത്ര ഇടുക്കിയിലെ കഞ്ഞിക്കുഴിയില്‍ എത്തിയപ്പോള്‍ ,അവിടെ ഞങ്ങള്‍ രാത്രി തങ്ങിയ സ്കൂളിനടുത്ത് ഒരു മര ക്കൊമ്പില്‍ഇരിയ്ക്കുകയായിരുന്നു ഇവന്‍..പനങ്കാക്ക പറക്കുമ്പോഴാണ്  കാണാന്‍ കൂടുതല്‍ ഭംഗി ... 

Wednesday, April 23, 2014

കാട്ടുപൂ


പേരറിയാത്ത ഈ പൂക്കള്‍ പശ്ചിമ ഘട്ട സംവാദയാത്രയില്‍ വഴിവാക്കില്‍ നിന്നും ലഭിച്ചത്

Tuesday, March 25, 2014

..കുളിസീന്‍ ..

..
..


നനവിലെ വെള്ളപ്പാത്രത്തില്‍ മലബാര്‍ സ്റ്റാര്‍ലിംഗിന്‍റെ കുളി

Monday, October 21, 2013

പച്ചത്തവളയും ഇലത്തവളയും....



മഴ തുടങ്ങുമ്പോള്‍ സാധാരണയായി ഞങ്ങളുടെ കുളക്കരയില്‍ ധാരാളം പച്ചത്തവളകള്‍ (പച്ചിലപ്പാറാന്‍  malabar gliding frogs ) മുട്ടയിടാന്‍ എത്താറുണ്ട് . ഇവാന്‍ പക്ഷേ ഒക്ടോബറിലാണ്വന്നത് ,ഏകാകിയായി കുളത്തിനരികിലെ ഇരിപ്പിടത്തില്‍ ധ്യാനത്തിലെന്നവണ്ണം ഇരിപ്പായിരുന്നു ..



മങ്ങിയ വൈക്കോല്‍നിറമുള്ള അഞ്ചാറു  സെന്റീമീറ്റര്‍  നീളം തോന്നിച്ച ഈ അരുമയായ തവളക്കുട്ടന്കുറച്ചു പൊട്ടുകളും ചിത്രപ്പണികളും ഒക്കെയുണ്ട് .. ചെടികളുടെ ഇലകളിലാണ്പകല്‍സമയം വിശ്രമിയ്ക്കുക . തൊട്ടാല്‍വരെ അനങ്ങില്ല.. ഇവന്‍ പൂമ്പാറ്റ കള്‍ക്കായി നട്ട വെള്ളക്കിങ്ങിണിപ്പൂവിന്റെ ഇലയിലായിരുന്നു.. 




ഇതാ മറ്റൊരുവന്‍ ..ഇവന്‍ ഞങ്ങളുടെ മാംഗോസ്റ്റീന്‍ തൈയ്യുടെ തണുത്ത ഇലയിലായിയുന്നു ഇരുന്നത്.. 



കുളക്കരയില്‍ മാത്രമല്ല ,പറമ്പിലെ  മറ്റുചെടികളിലും തവളകള്‍ മുട്ടയിടുന്നുണ്ട്.. അവയ്ക്കങ്ങിനെ വെള്ളമൊന്നും വേണ്ടഎന്നു തോന്നുന്നു .. ഇത് ഏതോ ഒരു തവളയുടെ മുട്ടപ്പത... 

Wednesday, September 25, 2013

കുത്തബ് മിനാര്‍

  

Friday, August 2, 2013

ഹനുമാന്‍കിരീടം


ഇത്  ഹനുമാന്‍ കിരീടം . കൃഷ്ണകിരീടം ,പഗോഡ എന്നിങ്ങനെയും വിളിക്കാറുണ്ട് ..മറ്റു പ്രാദേശികനാമങ്ങള്‍ ആറുമാസപ്പൂവ്,തട്ടുമുല്ല,കൊട്ടപ്പൂവ്....  ശാ. നാമം . Clerodendrum paniculatum.സസ്യ കുടുംബം .Verbenaceae.

മുമ്പൊക്കെ കേരളത്തില്‍ സര്‍വ്വസാധാരണമായിരുന്ന ഒരു ഓണപ്പൂവ് .. പൂക്കളത്തിന് ചുവപ്പുനിറം നല്കാന്‍ ഇതാണ് ഞങ്ങള്‍ ഉപയോഗിച്ചിരുന്നത് .. ഇപ്പോള്‍ , കാടെന്ന് പറഞ്ഞ് വീട്ടുകാരും തൊഴിലുറപ്പുകാരും വെട്ടിവെട്ടി ,പൊതുവേ അപൂര്‍വ്വമായി മാറിയിരിക്കുന്നു .. എല്ലായിനം വലിയ പൂമ്പാറ്റകളുടേയും  ഇഷ്ടപുഷ്പമാണിത് . ശലഭനിരീക്ഷണത്തില്‍ താത്പര്യമുണ്ടെങ്കില്‍ ഇത് നട്ടാല്‍ മതി .. ഗരുഡ ശലഭം ,കൃഷ്ണശലഭം ,ചുട്ടിക്കറുപ്പന്‍,നാരകക്കാളി , ക്ലിപ്പര്‍ , വരയന്‍ വാള്‍വാലന്‍ , നാരകക്കാളി, തകരമുത്തികള്‍, ജസബല്‍, ബുദ്ധമയൂരി ,നാട്ടുമയൂരി ,ചുട്ടിമയൂരി, .. മുതലായവരൊക്കെ ഇതില്‍നിന്നും തേന്‍ കുടിക്കുന്നത് കണ്ടിട്ടുണ്ട് .. അല്പ്പം കാട് പിടിക്കുന്ന ചെടിയായതിനാല്‍ വേലിക്കലോ മറ്റൊ നടുന്നതാണ് ഉചിതം ..


Tuesday, July 16, 2013

ബാള്‍സം




കാസര്‍ഗോഡ് നഞ്ചമ്പറംപില്‍ പോയപ്പോള്‍ പാറയിലും മതിലിലുമൊക്കെ പറ്റിവളര്‍ന്ന് ഒരു കുഞ്ഞുചെടിയെ കണ്ടു ..പണിക്കൂര്‍ക്കയുടെ മാതിരി ഇലകള്‍ .. ഒരിനം ബാള്‍സം(impatiens) ആണെന്നാണ് അറിയാന്‍  കഴിഞ്ഞതു.  വീട്ടിലെത്തി രണ്ടാഴ്ചകള്‍ക്കകം അത് മൊട്ടിട്ടു.. പിന്നെ ഓരോദിവസവും മെല്ലെമെല്ലെ മൊട്ട്വളരുന്നതും നോക്കിയിരുന്നു.. 


ഒടുവില്‍ നീളന്‍ വാലുമായി അല്പ്പം പിങ്കുനിറത്തില്‍ മൊട്ട് വിരിയാറായി.. 


പിന്നെയൊരു സുന്ദരിപ്പൂ വിരിഞ്ഞു .. ഇത്ര മനോഹരമായിരിക്കും ഇവളുടെ പൂവെന്ന് വിചരിച്ചതേയില്ലായിരുന്നു!... 


Tuesday, July 9, 2013

തൊട്ടാല്‍ പൊട്ടുമീ ലോലമാം തുമ്പി..


നനവില്‍ മഴയ്ക്ക് തൊട്ടുമുമ്പ് എത്തിയ മങ്ങിയ ചാരവര്‍ണ്ണമുള്ള  സൂചിത്തുമ്പി (damsel fly) കളിലൊന്ന് .... പരിസരത്തില്‍നിന്ന് വേര്‍തിരിക്കാന്‍ പറ്റാത്ത നിറമാണ്..




Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

ഇതിലെവന്നവർ

Share/Bookmark

Feedburner

ജാലകം

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP