ദശകൂപസമോ വാപി...
ഒരിക്കലും ജലക്ഷാമം അനുഭവപ്പെടാതിരുന്ന ഒരു നാടായിരുന്നു നമ്മുടേത്... അതിൽ ഒരു മുഖ്യ പങ്ക് കുളങ്ങൾ വഹിച്ചിരുന്നു...വലിയ പറമ്പുകൾ, വയലോരങ്ങൾ ,ക്ഷേത്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ വിശ്വാസങ്ങളുടെ ഭാഗമായി നിലനിർത്തിയിരുന്ന കാവും കുളവും ശാസ്ത്രീയമായ ശുദ്ധജലസംഭരണികളായിരുന്നു. പെയ്യുന്ന മഴവെള്ളത്തിന്റെ 90%വും സംഭരിച്ച് , കാവ് കുളങ്ങളിൽ വർഷം മുഴുവൻ ജലമേകി..ഈ ജലംതന്നെ വയലിൽ നൂറുമേനിയായി വിളയാൻ സഹായിച്ചു...ഇന്ന് കാവുകളൊക്കെ വെട്ടിമാറ്റി,കുളങ്ങളൊക്കെ നികത്തി പുത്തൻ വികസനങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുമ്പോൾ,നഷ്ടമായിക്കൊണ്ടിരിക്കുന്നത് കുടിവെള്ളവും അന്നവുമാണ് ; ഒപ്പം നമ്മോടൊപ്പം ജീവിക്കാൻ അവകാശമുള്ള , നമ്മുടെ ജീവന് താങ്ങാവുന്ന ഒരുപാട് ജീവികൾക്ക് ആവാസവും നഷ്ടമാകുന്നു....
5 comments:
"ഇന്നലെയുണ്ടല്ലോ ഞാനീ അമ്പലക്കുളങ്ങരെ കുളിക്കാന്‍ പോയിരുന്നു.
അപ്പോ അയലത്തെ പെണ്ണുങ്ങള്‍ എല്ലാം കൂടി എന്നെ കളിയാക്കി. കല്യാണി കളവാണി പാടിക്കൊണ്ടവരെന്നെ കല്യാണ പെണ്ണിനെപ്പോല്‍ കളിയാക്കി. അഷ്ടപദിപ്പാട്ടുകള്‍ കേട്ട് ഞാന്‍ നിന്നപ്പോള്‍
അര്‍ത്ഥം വെച്ചെവരെന്റെ കവിളില്‍ നുള്ളി..
അവരുടെ കഥകളില്‍ ഞാനൊരു രാധയായി
അങ്ങെന്റെ കായാമ്പൂ വര്‍ണ്ണനായി.."
നനവിന്റെ പരിസ്ഥിതിയെ കുറിച്ചുള്ള ഉത്കണ്ഠകള്‍ ആകുലതകള്‍ അതിനായി ബ്ലോഗ് എന്ന മാധ്യമത്തിലൂടെ ആളുകളെ ബോധവത്കരിക്കുന്ന ചിന്തകള്‍ അത് പ്രശംസനീയമാണ്.
വായാടി കുളിക്കാരുണ്ട് എന്ന് മനസ്സിലായി. :-)
എല്ലാവർക്കും സ്നേഹം...
അന്നവും ജലവും നഷ്ടപ്പെടുന്നത് ആരും അറിയുന്നില്ല.
ശരിയാണ് മോഹനം...
Post a Comment