Saturday, November 27, 2010

ആൽബട്രോസും.ചോലവിലാസിനിയും..


ലവണം നുണയൽ[Mud puddling]




 മങ്ങിയ മഞ്ഞനിറമുള്ള ആൽബട്രോസ് പൂമ്പാറ്റകൾ എല്ലാവർഷവും ലക്ഷക്കാണക്കിനു വരുന്ന സംഘങ്ങളായി ദേശാടനം നടത്തുന്നവയാണ്...ആറളം കാട്ടിലൂടെയുള്ള ഇവയുടെ ദേശാടനം സർവ്വെചെയ്തപ്പോൾ ഈ വർഷം 3 മണിക്കൂറിൽ അര ലക്ഷത്തോളം എണ്ണം ഒരു പോയന്റ് കടന്നു പോയി. അണമുറിയാത്ത ഒരു അരുവി വായുവിലൂടെ ഒഴുകിപ്പോകുമ്പോലത്തെ ആ കാഴ്ച ഒരത്ഭുതമായിരുന്നു...ഒപ്പം ആയിരക്കണക്കിന് പൂമ്പാറ്റകൾ പുഴയോരത്തെ ഉപ്പുരസം നുണയാൻ നിരന്നിരിക്കുന്ന മറ്റൊരത്ഭുതവും.....ഇവർക്കൊപ്പം ദേശാടനം നടത്തുന്ന അനേകം പൂമ്പാറ്റകളിൽ ചോലവിലാസിനിയും ഉണ്ട്..നാട്ടിൻ പുറങ്ങളിൽ കാണുന്ന വിലാസിനിയുടെ ബന്ധുവാണ്
 ചോലവിലാസിനി..ചുവന്ന ബോർഡറുള്ള മഞ്ഞ സാരിയുമുടുത്ത് വിലാസവതിയായ ഒരു സുന്ദരിയെപ്പോലെ അലസമായി കറങ്ങി 
 നടക്കുന്നതിനാലാണ് ഇവൾക്ക് വിലാസിനി എന്ന പേരുവന്നത്

11 comments:

Renjith Kumar CR November 27, 2010 at 9:32 PM  

ആദ്യമായിട്ടാണ് ഇങ്ങനൊരു കാഴ്ച കാണുന്നത് ,നന്ദി

സാജിദ് ഈരാറ്റുപേട്ട November 27, 2010 at 10:45 PM  

ഞാനും ആദ്യമായാണ് കാണുന്നത്... സൂപ്പര്‍...

അലി November 27, 2010 at 10:56 PM  

അതിമനോഹരമായ കാഴ്ച!

Vayady November 28, 2010 at 12:54 AM  

വിലാസിനി പലയിടത്തും വിലസി നടക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. എന്തു ഭംഗിയാണവളെ കാണാന്‍!
ആൽബട്രോസുകളെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. പുതിയ പുതിയ അറിവുകള്‍ ബ്ലോഗിലൂടെ പകര്‍ന്നു തരുന്ന നനവിന്‌ ഒരുപാട് താങ്ക്‌സ്.

ശ്രീനാഥന്‍ November 28, 2010 at 8:09 AM  

മനോഹരമീ കാഴ്ച!

JK November 29, 2010 at 12:53 PM  

പറയാന്‍ വാക്കുകളില്ല. നന്നായിരിക്കുന്നു..

ente lokam December 1, 2010 at 9:24 PM  

മനോഹരം ....നന്ദി കേട്ടോ ...ഈ കണിക്കു.വായാടി
പറഞ്ഞു ഒരിക്കല്‍ നനവിന് പൂച്ചകളെ ഇഷ്ടം ആണെന്ന് ..
ഞാന്‍ വന്നു പറഞ്ഞിട്ടും എന്ത് പറ്റി എന്‍റെ
ബ്രൂണി പൂച്ചയെ കണ്ടില്ലേ ?

നനവ് December 5, 2010 at 10:15 PM  

എല്ലാവർക്കും സ്നേഹം...

ഹാപ്പി ബാച്ചിലേഴ്സ് December 12, 2010 at 11:42 PM  

ഇങ്ങനെ ഒരു കാഴ്ച ആദ്യമായാണ് കാണുന്നത് കേട്ടോ.

പകല്‍കിനാവന്‍ | daYdreaMer December 14, 2010 at 5:14 PM  

Ha its cool. ഇതു സീസണില്‍ ആണ് ഇവ കാണപ്പെടുന്നത് ?

നനവ് December 14, 2010 at 9:03 PM  

പകൽകിനാവൻ,ഡിസമ്പർ മുതൽ ഫെബ്രുവരി വരെയാണ് സാധാരണയായി ബട്ടർഫ്ലൈ മൈഗ്രേഷൻ നടക്കാറുള്ളത്. കഴിഞ്ഞ വർഷം ജനുവരി രണ്ടാംവാരത്തിൽ ആറളത്തുവച്ച് എടുത്ത ചിത്രങ്ങളാണിവ..കാലാവസ്ഥ ദേശാടനത്തെ ബാധിക്കാറുണ്ട്...എല്ലാ വർഷവും ജനുവരി രണ്ടാം ശനി, ഞായർ ദിനങ്ങളിൽ മലബാർ നാച്ച്വറൽ ഹിസ്റ്ററി സൊസൈറ്റിയും വനംവകുപ്പും ദേശാടനപറനക്യാമ്പ് നടത്താറുണ്ട്...

Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

ഇതിലെവന്നവർ

Share/Bookmark

Feedburner

ജാലകം

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP