വള്ളിയതിരാണി...
അതിരാണിപ്പാടത്തെപ്പറ്റി എഴുതിയ പൊറ്റെക്കാട്...ഒരു ജലസൂചകമാണീ ചെടി.ഇതു വളരുന്നയിടത്ത് വെള്ളം ഉണ്ടായിരിക്കും...വെള്ളത്തിലെ വിഷമാലിന്യങ്ങൾ വലിച്ചെടുത്ത് ജലം ശുദ്ധീകരിക്കുകയും ചെയ്യുന്നു..
അതിരാണി പലയിനങ്ങളുണ്ട്...കുറ്റിച്ചെടിയായി വളരുന്ന സാധാരണ അതിരാണി,വളരെ ചെറിയ ചെടിയായി വളരുന്ന ചിറ്റതിരാണി,പിന്നെ വള്ളിയതിരാണി...ഇത് വീട്ടിലെ ചെടിച്ചട്ടിയിൽ പടർന്ന വള്ളിയതിരാണി...
8 comments:
മനോഹരം!
ഈ പൂവിന്റെ പേരു ഞാന്‍ ആദ്യമായിട്ടാണ് കേള്‍ക്കുന്നത്. എന്തു രസാ കാണാന്‍! നല്ല നിറം! ഞാന്‍ ഒരു ദിവസം നിങ്ങളേയും, നിങ്ങളുടെ വീടും ഒക്കെ കാണാനായി അങ്ങോട്ട് വരുന്നുണ്ട്.
ഞാനും ആദ്യമായിട്ടാണ് ഈ പൂവിന്റെ പേരു കേള്‍ക്കുന്നത്. ഇത് പരിചയപ്പെടുത്തിയതിനു നന്ദി
അതിരണിയുടെ പടം നന്നായിട്ടുണ്ട്. വീട്ടിലായിട്ടും തോടിനരികിൽ കാണുന്ന ഫ്രെഷ്നെസ് ഇലകളിലുണ്ട്.
rasamund..
ചേച്ചി,
പലയിടങ്ങളില്‍ പല പല പേരിലാണ് ഈ പൂവ് അറിയപ്പെടുന്നത് എന്ന് തോന്നുന്നു.
ഇതിന്റെ ഗുണങ്ങള്‍ പുതിയ അറിവാണ് ട്ടോ. നല്ല ഭംഗിയുള്ള ഫോട്ടോ.
നന്നായിട്ടുണ്ട്...
വായാടിയ്ക്ക് സ്വാഗതം..വായാടിയ്ക്ക് മാത്രമല്ല, എല്ലാവർക്കും...നനവിൽ ആർക്കും വരാം..കുറച്ചുകൂടി കഴിഞ്ഞിട്ടു വന്നാൽ മതി..ഞങ്ങളിവിടെ ഒരു കൊച്ചുകൂടുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്...വിഭവങ്ങളുടെ ഉപയോഗം പരമാവധി കുറച്ച്, വലുപ്പം അത്യാവശ്യ സൌകര്യങ്ങൾക്കു വേണ്ടത്രയായി പരിമിതപ്പെടുത്തി, ചെത്തിത്തേക്കാത്ത മൺചുവരുകളും, മൾട്ടിപ്പർപ്പസായി ക്രമീകരിക്കാവുന്ന മുറികളും പിന്നെയും ഒരുപാട് പ്രത്യേകതകളുമുള്ള ഒരു കൊച്ചു വീട്...അതിനെപ്പറ്റി വിശദമായി വീടായ ശേഷം എഴുതാം..വീടായ ശേഷം വന്നാൽ മതി...
അതിരാണിപ്പൂക്കളെ സ്നേഹിക്കുന്നവർ മണ്ണിന്റെ ഉറവു വറ്റാതിരിക്കാൻ കൊതിക്കുന്നവരാണ്..നനവു വറ്റാത്ത മണ്ണിൽമാത്രം വളരുന്ന ഈ സസ്യം ഉണ്ടാവണമെങ്കിൽ ആ നനവിനെ സംരക്ഷിക്കുകകൂടി ചെയ്യണമല്ലോ..എല്ലാവർക്കും സ്നേഹം....
Post a Comment