ബ്രഹ്മി.....
ഓർമ്മശക്തി വർധിപ്പിക്കുന്ന ഒരു കുഞ്ഞുചെടിയാണ് ബ്രഹ്മി...പുഴയോരത്തെ ചെളിത്തിട്ടകളിലും വയലുകളിലും നന്നായ് വളരും ..നിലം പറ്റി വളരുന്ന ബ്രഹ്മിയ്ക്ക് നന്നായി നനവ് വേണം...ഇതിലുള്ള സ്വർണ്ണമാണ് ഓർമ്മയെ നിലനിർത്താനും വർധിപ്പിക്കാനും സഹായിക്കുന്നത്..സ്വർണ്ണം എന്നാൽ മഞ്ഞലോഹരൂപത്തിൽ മനുഷ്യൻ കൊതിയോടെ വാങ്ങിക്കൂട്ടുന്ന സ്വർണ്ണമല്ല,സസ്യങ്ങൾ മണ്ണിൽ നിന്നും വലിച്ചെടുത്ത് ജൈവരൂപത്തിലാക്കുന്ന biological gold ആണ്..ഇതിനെ മാത്രമേ ജീവികൾക്ക് ഉപയോഗിക്കാനാകൂ...മുത്തിൾ ,പൊന്നാങ്കണ്ണി എന്നിവയും ഓമ്മശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു...7 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് പതിവായി ഒരു സ്പൂൺ ബ്രഹ്മി നീരു കൊടുത്താൽ അവൻ അസാമാന്യ ഓർമ്മയും ബുദ്ധിയും ഉള്ളവനായി മാറും...14 വയസ്സുവരെ കുറച്ചു ഫലം ഉണ്ടാകുമെങ്കിലും ,പിന്നിട് സ്മൃതികോശങ്ങൾ ഉണ്ടാവാത്തതിനാൽ ഓർമ്മശക്തി വർധിപ്പിക്കാനാവില്ല..എന്നാൽ ഉള്ള ഓർമ്മ നിലനിർത്താനും അൾഷിമേഴ്സ് പോലുള്ള അസുഖങ്ങൾ വരാതിരിക്കാനും സഹായിക്കും.
6 comments:
നല്ല അറിവുകൾ..എല്ലാർക്കും ബുദ്ധി വരട്ടെ !
അഭിനന്ദനങ്ങൾ
അറിവു പകരുന്ന പോസ്റ്റ്.. ബ്രഹ്മിയെ കുറിച്ചും ബയോളജിക്കള്‍ ഗോള്‍ഡിനെ കുറിച്ചും പങ്കുവെച്ചതിനു നന്ദി...
ആശംസകള്‍
നന്ദി, നല്ല വിവരങ്ങൾ! ഈ ബ്രഹ്മി.. ആ, ഇനി വിസ്മൃതി കോശങ്ങൾ മാത്രമേ ഉണ്ടാവൂ അല്ലേ?
നല്ലൊരു പോസ്റ്റ്...
അഭിനന്ദനങ്ങള്‍
പ്രകൃതിയിൽ വളരുന്ന ബ്രഹ്മി കാണാൻ ഒത്തിരി അഴക് തന്നെ. ഇവിടെ ചെടിച്ചട്ടിയിൽ നട്ടാലും നന്നാവുന്നില്ല.
മിനിട്ടീച്ചറേ,ബ്രഹ്മി ചെടിച്ചട്ടിയിലും വളർത്താം..വെള്ളം നന്നായി വേണം.അൽപ്പം ചെളി കലർന്ന മണ്ണാണെങ്കിൽ കൂടുതൽ നല്ലത്..ഇവിടെ ഞങ്ങൾ ചട്ടിയിൽ നട്ടത് നന്നായിട്ടുണ്ട്..വേണമെങ്കിൽ ചട്ടിയിൽ വെള്ളം നിറച്ച് അതിലിട്ടാകും മതി...ഞങ്ങൾ ആമ്പൽക്കുളത്തിലും ഇട്ടിട്ടുണ്ട്...ചമ്മന്തിയരക്കുമ്പോൾ ഒരു കഷണം ചേർത്താൽ മറവിരോഗം വരാതെ നോക്കാം..
സുഗന്ധി,നസീഫ്,ശ്രീനാഥൻ മാഷ്,നൌഷു..എല്ലാവർക്കും സ്നേഹം..
Post a Comment