മൺ വീട്...
മൺവീടിന് ആദ്യം ചെയ്യേണ്ടത് മണ്ണുശേഖരണമാണ്. അൽപ്പം പശിമയുള്ളതും ചെറുകല്ലുകൾ അടങ്ങിയതുമായ മണ്ണൂതന്നെ വേണം..വലിയ കല്ലുകൾ അരിച്ചു മാറ്റണം .ഈ മണ്ണാണ് കുമ്മായവും വെള്ളവും ചേർത്ത് പുളിപ്പിക്കാൻ വയ്ക്കേണ്ടത് ..
അഞ്ചുദിവസത്തിനു ശേഷം,പുളിപ്പിച്ച മണ്ണ് വെള്ളം ചേർത്ത് ചവിട്ടിക്കുഴച്ച് വലിയ ഉരുട്ടുകട്ടകളാക്കും..ഇതിൽ വെള്ളത്തിന്റെ പാകം തെറ്റിയാൽ ഒക്കെ നശിച്ചു..ഉരുളയാക്കി, കെട്ടുന്ന മേസ്ത്രിക്ക് നീട്ടി എറിഞ്ഞു കൊടുപ്പാണ്..പാകം തെറ്റിയാൽ എറിയുമ്പോൾതന്നെ ഉരുളയുടെ ആകൃതി മാറും..
പിന്നെ വിദഗ്ധനായ മേസ്ത്രി ചുവർ വയ്ക്കാൻ തുടങ്ങുന്നു...ഞങ്ങൾ വീടുപണിയുടെ ഒരു ഘട്ടത്തിലും ഒരുവിധ പൂജകളും ചെയ്തില്ല...ഇത്രയും സ്ഥലം മൌന പ്രാർഥനയോടെ വീടാക്കാനായി പ്രകൃതീശ്വരിയോട് വാങ്ങുക മാത്രം ചെയ്തു..അതിനായി മുറിക്കേണ്ടിവന്ന അൽപ്പം ചെടികളോടും അവിടെ താമസിച്ചിരുന്ന ജിവികളോടും ആ സ്ഥലം ഞങ്ങൾക്കായി വിട്ടുതരാൻ അപേക്ഷിക്കുകയും ചെയ്തിരുന്നു.
പക്ഷെ, പണിക്കാർ അവരുടെ വിശ്വാസമനുസരിച്ച്, ബത്തി കത്തിച്ച്,പൂവച്ച് .ഒരു ചെറു പൂജ ചെയ്തു.....
അഞ്ചുദിവസത്തിനു ശേഷം,പുളിപ്പിച്ച മണ്ണ് വെള്ളം ചേർത്ത് ചവിട്ടിക്കുഴച്ച് വലിയ ഉരുട്ടുകട്ടകളാക്കും..ഇതിൽ വെള്ളത്തിന്റെ പാകം തെറ്റിയാൽ ഒക്കെ നശിച്ചു..ഉരുളയാക്കി, കെട്ടുന്ന മേസ്ത്രിക്ക് നീട്ടി എറിഞ്ഞു കൊടുപ്പാണ്..പാകം തെറ്റിയാൽ എറിയുമ്പോൾതന്നെ ഉരുളയുടെ ആകൃതി മാറും..
പിന്നെ വിദഗ്ധനായ മേസ്ത്രി ചുവർ വയ്ക്കാൻ തുടങ്ങുന്നു...ഞങ്ങൾ വീടുപണിയുടെ ഒരു ഘട്ടത്തിലും ഒരുവിധ പൂജകളും ചെയ്തില്ല...ഇത്രയും സ്ഥലം മൌന പ്രാർഥനയോടെ വീടാക്കാനായി പ്രകൃതീശ്വരിയോട് വാങ്ങുക മാത്രം ചെയ്തു..അതിനായി മുറിക്കേണ്ടിവന്ന അൽപ്പം ചെടികളോടും അവിടെ താമസിച്ചിരുന്ന ജിവികളോടും ആ സ്ഥലം ഞങ്ങൾക്കായി വിട്ടുതരാൻ അപേക്ഷിക്കുകയും ചെയ്തിരുന്നു.
പക്ഷെ, പണിക്കാർ അവരുടെ വിശ്വാസമനുസരിച്ച്, ബത്തി കത്തിച്ച്,പൂവച്ച് .ഒരു ചെറു പൂജ ചെയ്തു.....
ലിൻഡൽ പണി ഇഷ്ടികയ്ക്കുള്ളിൽ കമ്പി വച്ച്
ജനാലകൾക്ക് കട്ടിളയില്ലാതെയാണ് ..മുൻ വശത്തും പിൻ വശത്തുമായി രണ്ടു വാതിലുകൾക്കെ കട്ടില വച്ചുള്ളൂ
ചുവർ പൂർത്തിയായപ്പോൾ..മേൽക്കൂര ഓടു വച്ച് കോൺക്രീറ്റ് ഫില്ലിംഗ്.പകുതി സിമന്റ്, കമ്പി, പൂഴി ഇവ മതി...തണുപ്പും കിട്ടും..ഓടിനു 17 രൂപ വിലയുണ്ട്..പഴയ ഓട് ഒന്നിന് 5.50 നു കിട്ടി..
മേൽക്കൂരയുടെ അടിവശം ഇനി ഇത് ഫിനിഷ് ചെയ്യണം
സിറ്റൌട്ട് ,വർക്ക് ഏരിയ, റ്റോയ്ലറ്റ്,ബാത് റൂം ഇവ ഓടാണ്...സിറ്റൌട്ടിന് ഒരു കമാന വാതിൽ ..സിറ്റൌട്ടിന്റെ വാതിൽ ,ഇരു വശങ്ങൾ, വർക്ക് ഏരിയയുടെ ഒരു വശം എന്നിവ മുള കൊണ്ടാക്കാനാണ് തീരുമാനം .കുറച്ച് മുള ഞങ്ങൾ നട്ടത് മുറിക്കാനുണ്ട്...
പ്രധാന കെട്ടിടത്തോടു ചേർന്നു തന്നെയെങ്കിലും അൽപ്പം വേറിട്ട മാതിരിയാണ് ടോയ്ലറ്റ്, കുളിമുറി, വർക്ക് ഏരിയ എന്നിവയുടെ നിർമ്മിതി...ടോയ്ലറ്റിനു മുൻ വശത്ത് ചെറിയ ഒരു കോർട് യാർഡ് [open space] ഉണ്ട്..അവിടെ അൽപ്പം ചെടികളൊക്കെ വച്ച് ഭംഗി കൂട്ടാം..
കണ്ണൂർ പട്ടണത്തിൽ നിന്ന് അഞ്ചരക്കണ്ടി റോഡിൽ 16 കിലോമീറ്ററോളം സഞ്ചരിച്ചാൽ ഞങ്ങളുടെ വീട്ടിലെത്താം...ചക്കരക്കല്ലിൽ ഇറങ്ങിയാൽ റിക്ഷയ്ക്ക് 50 രൂപ കൊടുക്കണം..അല്ലെങ്കിൽ രണ്ടു കിലോമിറ്റർ കൂടി ബസ്സിലിരുന്നാൽ നാലാം പീടിക സ്റ്റോപ്പിലെത്തും...അവിടെ നിന്ന് 10 മിനുട്ട് നാട്ടുവഴിയിലൂടെ നടന്നാൽ വീടെത്തി...
ഫോൺ 9447 089027
13 comments:
സംഗതി ഉഗ്രൻ,,,
അല്ല, പണി തീരാറായോ? ഏരിയ എത്ര? ഈ രീതിയില്‍ എന്ത് ചെലവ് വരും? കൂടുതല്‍ വിവരങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഇഷ്ടപ്പെട്ടു വീട്, ആശംസകൾ!
@സോണി,
sq.ftന് 500 രൂപ ചെലവാകും.ഞങ്ങളുടേത് 1000 Sq.ft ഉണ്ട്..കഴിയുന്നത്ര സാമഗ്രികൾ സ്വന്തം പറമ്പിൽ നിന്നും മറ്റും കിട്ടിയാൽ ചെലവ് കുറക്കാം..മോഡിഫിക്കേഷൻ നടത്തിയും ചെലവ് ചുരുക്കാം . നല്ല ഉറപ്പുള്ള പറമ്പാണെങ്കിൽ കല്ലിന്റെ തറ ഒഴിവാക്കി മണ്ണൂകൊണ്ടുതന്നെ ചെയ്യാം..ഞങ്ങളുടെ തേങ്ങാഷെഡ്ഡിന്റെ മൺതറ 40 കൊല്ലത്തിലേറെയായിട്ടും ഒരു കുഴപ്പവുമില്ല.. നാട്ടുകാരായ പണിക്കാരെ കിട്ടിയാൽ പിന്നെയും ചെലവ് കുറയും..ഞങ്ങൾക്ക് തിരുവനന്തപുരക്കാരെ കൊണ്ടുവരേണ്ടിവന്നു..1000 sq ft ന് 5 ലക്ഷം എങ്കിലും ആകും..ഞങ്ങൾ 4ൽ ഒതുക്കാൻ ശ്രമിക്കുന്നുണ്ട്..കുറച്ച് ഓട് ഉള്ളതിനാൽ അതിന് കൂലി അധികമാണ്.. കെട്ടിന്റെ പണിയ്ക്ക് ഒരാൾക്ക് 700 രൂപയത്രെ കൂലി...
സോണി, ശ്രീനാഥൻ എല്ലാവർക്കും സ്നേഹം..
മനോഹരമായിട്ടുണ്ട് ....
ഇഷ്ട്ടപെട്ടു ....
ആശംസകൾ
എല്ലാവർക്കും സ്നേഹം....
തിരുവനന്തപുരത്ത് കോസ്റ്റ്ഫോർഡിലാണോ ശ്രീ വിനോദ് പരിശീലനം നേടിയത്?
മൺ വീട് കണ്ട് ആഹ്ലാദിയ്ക്കുന്നു. ഈ പരിശ്രമത്തിന് അഭിനന്ദനങ്ങൾ.
ഞാനൊരിക്കല്‍ നിങ്ങളെ കാണാന്‍ വരും. എന്നിട്ട് നിങ്ങളോടൊന്നിച്ച് ഈ മണ്‍വീട്ടീല്‍ എനിക്ക് താമസിക്കണം. മനസ്സുണ്ടെങ്കില്‍ മാര്‍ഗ്ഗവുമുണ്ട് എന്നല്ലേ? ഒരു ദിവസം ഞാന്‍ വിളിക്കും. നേരില്‍ കാണണമെന്നും പരിചയപ്പെടണമെന്നും എനിക്കാഗ്രഹം തോന്നിയ കുറച്ചു പേരുണ്ട് ഈ ബൂലോകത്ത്. അതില്‍ ഒരാള്‍ നനവാണ്. ഞാന്‍ വരും, തീര്‍ച്ച.
വായാടിത്തത്തമ്മ തിരിച്ചെത്തിയോ...വല്ലാത്ത ഒരു അഭാവമായിരുന്നു ഭൂലോഗത്തിന് വായാടി നാട്ടിൽ പോയ നാളുകൾ..സന്തോഷം സ്വാഗതം... ജൂൺ ആകുമ്പോഴേയ്ക്ക് വീട് പൂർത്തിയാക്കാനാണ് വിചാരിക്കുന്നത്..എല്ലാവരേയും എപ്പോഴും സ്വാഗതം ചെയ്തുകൊണ്ട് നനവ് എന്ന് ഞങ്ങൾ പേരിടുന്ന ഈ മൺവീട് ഇവിടുണ്ടായിരിക്കും...
വളരെ വ്യത്യസ്തമാര്‍ന്ന നിര്‍മ്മാണ രീതി ..........പൂർത്തിയാക്കിയ ശേഷം ഉള്ള ഫോട്ടോ ഇടണം.
This is simply superb! Wish there were more people thinking your way instead of trying to build bigger, fancier houses than their neighbours!!! Thanks for sharing this.
PS: Sorry, I am yet to learn malayalam using an english keyboard:)
വളരെ അദികം ഇഷ്ടപ്പെട്ടു ....എല്ലാ വിദ ആശംസകളും നേരുന്നു
Post a Comment