മണ്ണ്
മണ്ണ് മറ്റേതൊരു നിർമ്മാണവസ്തുവിനോടും കിട പിടിക്കുന്ന ഒന്നാണ് ...മുമ്പുള്ളവർ ഇത് ശരിക്കു മനസ്സിലാക്കിയിരുന്നു...കേരളത്തിലേപ്പോലെ ഉഷ്ണമേഖലാ പ്രദേശത്തുകാർക്ക് മൺചുമരുള്ള വീടാണ് ഏറ്റവും അനുയോജ്യം...കൊടും ചൂടിലും ഫാനില്ലാതെ സുഖശീതളിമയിൽ ജീവിക്കാം...ഞങ്ങൾക്കിത് ശരിക്കും മനസ്സിലായി...നിർമ്മാണത്തിലിരിക്കുന്ന ഞങ്ങളുടെ മൺ വീടുതന്നെ ഇതിനു തെളിവ്
ഈ കിണറിന്റെ ആൾമറ മണ്ണൂകൊണ്ടാണ്...അൽപ്പം പശിമയും ചെറിയ ചരൽക്കല്ലുകളുമുള്ള മണ്ണ് അൽപ്പം കുമ്മായം ചേർത്ത് ,വേണമെങ്കിൽ പശിമയുള്ള കുളിർമാവ് ,കരോട്ട തുടങ്ങിയ സസ്യങ്ങളുടെ ചാറും ചേർത്ത് പുളിപ്പിച്ച് വലിയ ഉരുളകളാക്കി മെനഞ്ഞെടുക്കുന്ന രീതിയാണിത്..നല്ല ഉറപ്പാണിതിന്...വർഷങ്ങളോളം മഞ്ഞും മഴയും വെയിലുമൊക്കെ കൊണ്ടിട്ടും ഒരു കേടുപാടുമുണ്ടായിട്ടില്ല....ചക്കരക്കല്ലിലുള്ള ഈ കിണർ പക്ഷെ ,വീട്ടുകാർ പൊളിക്കാനാണ് വിചാരിക്കുന്നത്..
മൺചാന്ത് ഉപയോഗിക്കുമ്പോൾ സിമന്റ് ,പൂഴി എന്നിവ ഒഴിവാക്കാം...ഇതാ മണ്ണൂപയോഗിച്ചു കെട്ടിയ
ഒരു മതിൽ..
വെട്ടുകല്ല്, കരിങ്കല്ല്,പൂഴി, സിമന്റ് തുടങ്ങിയ പ്രകൃതിവിഭവങ്ങൾ തീർന്നുകൊണ്ടിരിക്കെ,സിമന്റുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളും ഇത്തരം വീടുണ്ടാക്കുന്ന ചൂടുമോർക്കുമ്പോൾ നമുക്കു നിർമ്മാണസങ്കൽപ്പങ്ങൾ പൊളിച്ചെഴുതിക്കൂടേ...?
9 comments:
വളരെ നല്ലത്, മണ്ണുകൊണ്ട് നിര്‍മ്മിച്ച വീടിനുള്ളില്‍ ചൂടുകാലത്ത് തണുപ്പും, തണുപ്പുകാലത്ത് ചൂടും ആയിരിക്കും. ഒരു തരം പ്രകൃതിദത്തമായ എയര്‍ കണ്ടീഷനിംഗ്. പക്ഷെ ഇന്നത്തെ കാലത്ത് കള്ളന്മാരെ പേടിച്ച് എല്ലാവരും കൂടുതല്‍ ഉറപ്പുള്ള സിമന്റ് വീടുകള്‍ നിര്‍മ്മിക്കുന്നു.
വീട് പണി പൂർത്തിയായാൽ കാണാൻ വരാം.
പിന്നെ ഒരു കുഞ്ഞു കാര്യം പറയട്ടെ,
36 കൊല്ലം,,,
മൺചുമരുള്ള, പണ്ട്കാലത്ത് ചുമരിലും തറയിലും ചാണകം മെഴുകിയതും പിന്നീട് തറയിൽ മാത്രം ചാണകം മെഴുകിയതും ആയ, ഓലമേഞ്ഞ, വൈദ്യുതി ഇല്ലാത്ത വീട്ടിലായിരുന്നു, ഞാനും 4 സഹോദരങ്ങളും മാതാപിതാക്കളോടൊപ്പം ജീവിച്ചത്. (ഞങ്ങൾ 5 പേരും സർക്കാർ ജോലിക്കാരാണ്)
മുന്നിൽ നോക്കിയാൽ വയൽ, പിന്നിൽ നോക്കിയാൽ കടൽ...
@ നനവ്- ചിത്രങ്ങൾ ഇപ്പോൾ സന്ദേശവാഹകരയായി മാറുന്നു, മലബാർ മേഖലയിൽ ഏറെ വർഷങ്ങൾ പഴക്കമുള്ള മൺചുമരുള്ള ഇരുനിലവീടുകൾ ധാരാളം കാണാം. @മിനി- കുഞ്ഞുകാര്യമല്ല, ടീച്ചറേ, വലിയ കാര്യം തന്നെയാണത്.
പ്രകൃതിയിലേക്ക് അടുക്കുവാനുള്ള നനവിന്റെ ഈ ശ്രമം എല്ലാവർക്കും ഒരു പ്രചോദനമാകട്ടെ.
നല്ല ചിത്രങ്ങള്‍ ...
@ സോണി
മൺചുവരിന് ഉറപ്പ് കുറവൊന്നുമില്ല..സിമന്റ് ബ്ലോക്കിനേക്കാൾ strong ആണ് പണ്ടത്തെ ഉരുട്ടുകട്ടകൾ..ഞങ്ങളുടെ രണ്ട് സുഹൃത്തുക്കൾ രണ്ടുനിലയുള്ള മൺ വീടുണ്ടാക്കുന്നുണ്ട്..വിഭവ ഉപഭോഗം പരമാവധി കുറക്കാനായി ഞങ്ങൾ അത്യാവശ്യ സൌകര്യങ്ങൾ മാത്രമുള്ള ഒരു വീടാണ് ഉണ്ടാക്കുന്നത്...പൊന്നും പണവും വിലയേറിയ വസ്തുക്കളും ഒന്നും ശേഖരിച്ചു വയ്ക്കാത്തതിനാൽ ഞങ്ങൾക്ക് കള്ളനെ പേടിക്കണ്ട.ആകെയുള്ള ഒരു ജീവിതം ധനം സമ്പാദിക്കാനും സമ്പാദിച്ചത് സൂക്ഷിക്കാനുമുള്ള അശാന്തിനിറഞ്ഞ ഒന്നാക്കാതെ less luggage, Easy journey ആക്കാനാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്..
മാത്രമല്ല ഇന്നത്തെ കള്ളന്മാർ എത്ര കനത്ത സുരക്ഷാക്രമീകരണങ്ങളേയും പൊളിക്കാൻ പറ്റുന്നവരാണ്...
@ മിനിട്ടീച്ചർ,
സ്വാഗതം..പലരും വീടിന്റെ നിർമ്മാണം കാണാൻ വരാറുണ്ട്...ഞങ്ങളും toilet,bathroom ഒഴികേയുള്ള ഭാഗങ്ങൾ ചാണകം തേക്കാനാണ് തീരുമാനിച്ചിരിക്കുന്നത്..ആരോഗ്യത്തിനുത്തമം എന്നു മാത്രമല്ല സിമന്റും പൂഴിയും കുറേക്കൂടി കുറക്കാമല്ലോ...പ്രകൃതിയെ അതിർകവിഞ്ഞ് ചൂഷണം ചെയ്യുന്നതിനെതിരെ പ്രവർത്തിക്കുമ്പോൾ അൽപ്പം സ്വന്തം ജീവിതത്തിൽ ബദലുകൾ പ്രാവർത്തികമാക്കണ്ടേ..
ശ്രീനാഥൻ മാഷ്, ഇപ്പോഴും അപൂർവ്വമായി ഇവിടെയൊക്കെ മൺകട്ട കൊണ്ടുള്ള വീടുകൾ അവശേഷിച്ചിട്ടുണ്ട്..മൺചുവരിന്റെ പുറം ഭാഗമെങ്കിലും പ്ലാസ്റ്റർ ചെയ്യാതെ വയ്ക്കണം,ചിതൽ പിടിക്കാതിരിക്കാൻ..
@ അലി, നൌഷു,..
പക്ഷെ ,നാട്ടിൽ ഇന്ന് ഈ നിർമ്മാണവിദ്യ അറിയുന്ന ആരും ഇല്ലാത്തതിനാൽ ഞങ്ങൾക്ക് തിരുവനന്തപുരക്കാരായ തൊഴിലാളികളെ കൊണ്ടുവരേണ്ടിവന്നു..അതുകൊണ്ട് അൽപ്പം നിമ്മാണച്ചിലവ് കൂടും ..നമ്മുടെ നന്മയേറിയതും ആരോഗ്യത്തിനും പരിസ്ഥിതിയ്ക്കും ഇണങ്ങിയതുമായ ഒരുപാട് സാങ്കേതിക വിദ്യകൾ അന്യംനിന്നു പോയ്ക്കൊണ്ടിരിക്കുകയാണ്...അവയെ ആവുന്നത്ര തിരിച്ചു പിടിക്കാനുള്ള ഒരു ശ്രമത്തിന്റെ ഭാഗം കൂടിയാണ് മൺവീട്...പലരും ഞങ്ങളുടെ വീട് കണ്ട് ഈ രീതിയിൽ തത്പരരായിട്ടുണ്ട്..
ആശംസ്കൾ ........വീട് കാണാൻ വരാം.
മൺവീടിനെപ്പറ്റി അറിയാൻ കുറെപ്പേർ താത്പര്യം കാണിച്ചതിനാൽ കുറച്ചു കൂടി ഫോട്ടോകൾ അടുത്ത പോസ്റ്റിൽ ഇടുകയാണ്
മൺ വീട് ഉണ്ടകുന്നതിനെപ്പറ്റി കൂടുതൽ അറിയണമെന്നുണ്ട്
Post a Comment