ശിക്ഷകരല്ല .... !
നാട്ടില്‍ നിന്നും പിടിച്ച് കാട്ടില്‍ കൊണ്ടുവിടാന്‍ വനപാലകര്‍ കൊണ്ടുവന്നതാണിവനെ ... ആറളത്തെ വനം വകുപ്പ് മന്ദിരത്തില്‍ എത്തിയപ്പോഴേക്ക് സമയം രാത്രിയായി . ഈ വിരുതനാണെങ്കില്‍ ചാക്കു തുളച്ച് പുറത്തു വരികയും ചെയ്തു. തിരികെ ചാക്കിലാക്കും മുമ്പ് ഒരു ക്ലിക്ക്...
രാത്രിയില്‍ , ഏകദേശം ഒരു വയസ്സാകാറായ ഈ കുഞ്ഞു മലമ്പാമ്പിനെ ,കാട്ടില്‍ കൊണ്ടുവിടാന്‍ പോകുന്ന ജീപ്പില്‍ ഇവന്‍റെ തൊട്ടടുത്തിരുന്ന് യാത്ര ചെയ്യാന്‍ ഒരു അപൂര്‍വ്വാവസരവും കിട്ടി..ഹോ... എന്തൊരു മണമായിരുണെന്നോ ഇവന് .. പോകുന്ന വഴിയ്യ്ക്ക് രണ്ടു കാട്ടുപന്നികള്‍ ,ഒരു സാംബര്‍മാന്‍ (മ്ലാവ്) എന്നിവരേയും കാണാന്‍ പറ്റി...
രാവിലെയാണെങ്കില്‍ രണ്ടര മീറ്റര്‍ വലുപ്പമുള്ള ഒരുഗ്രന്‍ രാജവെമ്പാലയേയും കാട്ടില്‍കൊണ്ട് വിട്ടിരുന്നു... കാട്ടില്‍ ചൂട് കൂടുന്നതാണോ ഇവരൊക്കെ നാട്ടിലേയ്ക്കിറങ്ങാന്‍ കാരണം..?
1 comments:
പാമ്പുകളുടെ കൂട്ടുകാരീ!
Post a Comment