ഇവള്‍ക്ക് തുണയാര് ....
ഇവള്‍
ഒരു തമിള്‍ ബാലിക.....
ഒരു തമിള്‍ ബാലിക.....
കുടുംബാംഗങ്ങളോടൊത്ത്
കൂടംകുളം സമരപ്പന്തലിലെത്തിയ
ഒരു നിഷ്കളങ്കശൈശവം ......
ഓമനത്തമുള്ള
ഈ കുഞ്ഞുമുഖത്തെ പൊള്ളിക്കാന്‍
ഇവളുടെ വീട്ടുമുറ്റത്ത്
ഒരാണവനിലയം പണിതിരിയ്ക്കുന്നു......
ഉടന്‍ അത് പ്രവര്‍ത്തനമാരംഭിയ്ക്കുമത്രേ.
.ഇവളെപ്പോലുള്ള
പതിനായിരക്കണക്കിന് കുഞ്ഞുങ്ങളുടെ
ജീവിതങ്ങള്‍ ചുട്ടുകരിച്ചിട്ടു വേണോ,
ചെലവേറിയതും
ഒട്ടും ലാഭകരമല്ലാത്തതും
നിര്‍മാണത്തിനും സംരക്ഷണത്തിനും
അനേകകോടികള്‍ ചെലവിടേണ്ടതും
അല്‍പ്പകാലം അല്‍പ്പം ഊര്‍ജ്ജം കിട്ടിയശേഷം
അതിന്റെ മുന്നൂറിരട്ടി വര്‍ഷം
പിന്നേയും
ചോര്‍ന്നൊലിക്കാതെയും ചൂടാകാതെയും
മാലിന്യങ്ങള്‍
സംരക്ഷിയ്ക്കേണ്ടതുമായ
ഒരാണവ ബോംബ്
സ്ഥാപിയ്ക്കേണ്ടത്.....?
1 comments:
ചിന്തിക്കേണ്ട കാര്യം
Post a Comment