വലകൾ......
പ്രകൃതിയിലെ വലനെയ്ത്തുകാരാണ് ചിലന്തികൾ...പലയിനം വലകളുണ്ട്..വലുപ്പം ,രൂപം എന്നിവയിൽ തികച്ചും വ്യത്യസ്തത പുലർത്തുന്നവയാണ് ഓരോയിനം ചിലന്തികളുടെ വലകളും..വല നെയ്യാതെ ഇരയെ ചാടിപ്പിടിക്കുന്ന ഒരുപാടിനങ്ങളും ചിലന്തികളുണ്ട്...
ഇത് സാധാരണയായി കാണപ്പെടുന്ന വട്ടവല..വൃത്താകൃതിയിൽ മനോഹരമായി ഇതു നെയ്യാൻ വിദഗ്ധനായ ഈ വേട്ടക്കാരന് അധികം സമയമൊന്നും വേണ്ട.
ഇത് തുരങ്കച്ചിലന്തിയുടെ പരന്ന വല[sheet web] പ്രഭാതമഞ്ഞിലിവ പുൽപ്പരപ്പുകളിൽ മനോഹരമായ കാഴ്ച്ചയായിരിക്കും
മറ്റൊരു വലയും വലക്കാരനും..
ആയിരക്കണക്കിനു സിൽക്കുവലകളാൽ മൂടിയ ഒരു നെൽപ്പാടം..ഇത് പ്രകൃതിയുടെ ഒരു പ്രതിഭാസമാണ്...എല്ലാ വർഷവും ഇതുണ്ടാവാറില്ല..ഏതെങ്കിലും പ്രാണികൾ അധികമാവുമ്പോൾ ചിലന്തികളുടെ എണ്ണം വളരെയേറെ വർധിപ്പിച്ച് അവയെ നിയന്ത്രിക്കുന്നു...
മറ്റൊരു സ്റ്റൈലൻ വല...
അത്ര ഭംഗിയില്ലാത്ത വല നെയ്ത ഒരു സുന്ദരി....
വുഡ് സ്പൈഡറിന്റെ ഭീമൻ വല....
നന്നെ ലോലമെന്നു തോന്നിക്കുന്ന ചിലന്തിവലകൾക്ക് ഉരുക്കിനേക്കാൾ ബലമുണ്ടത്രെ...നന്നെ നേർത്ത ഈ നൂലുകൾ ഒന്നിച്ചു ചേർത്ത് ഒരു വസ്ത്രമുണ്ടാക്കാനായാൽ വെടിയുണ്ടയ്ക്കുവരെ അത് തുളച്ചുകയറാനാവില്ലത്രെ..
10 comments:
നിരന്തരം വല കെട്ടികൊണ്ടിരിക്കുക.
ഇതൊരു പാടമാണ്,
നിരാശനായ മനുഷ്യന്.
ഉഗ്രൻ പടങ്ങൾ……..
ആശംസകൾ………………………..
സുന്ദരശേഖരം :)
അവസാനം പറഞ്ഞതിന്റെ വലയില്‍ കുലമുറിയന്‍ എന്ന് പറയുന്ന ഭീമന്‍ വണ്ടിനെ വരെ പിടിക്കാന്‍ പറ്റും. വീട്ടുപറമ്പിലൊക്കെ കുഞ്ഞുന്നാളില്‍ കാണാറുണ്ടായിരുന്നു. ആ ചിലന്തിയേയും കാണാന്‍ നല്ല ചന്തം, കളര്‍ ഫുള്‍, മഞ്ഞയും ഒക്കെയായ് ബോഡര്‍ ഡിസൈന്‍ ഒക്കെയായ്.
ആ ചിലന്തിയുടെ ചിത്രം കയ്യിലില്ലേ??
വലവലവല.. സമ്മതിച്ചിരിക്കുന്നു, നന്ദി!
മനോഹരം....
ഓരോ ജീവികള്‍ക്കും ഉണ്ട് ഓരോ കഴിവ്
കണ്ണൂര്‍ കാരി ആണോ? ഞാനും സെയിം നാട്ടുകാരി ആണേ , കണ്ണൂരില്‍ എവിട്യ ?
വല്ലപ്പോഴും എന്‍റെ ബ്ലോഗിലെക്കുംവരിക
അനീസ ഞങ്ങൾ കണ്ണൂരിൽ ചക്കരക്കല്ലിനടുത്ത് മാമ്പ എന്ന സുന്ദരമായ നാട്ടിൻപുറത്താണ് താമസിക്കുന്നത്..
വലകൾ ഇനിയും പലതരമുണ്ട്.ഇവിടൊരു വയലിൽ കിളികളെ നോക്കാൻ പോയപ്പോൾ മഞ്ഞിൽ കുതിർന്ന വലകൾ കുറച്ചെണ്ണം കിട്ടിയതാണ്.അനേകം ചിലന്തികൾ ഒന്നിച്ചു കഴിയുന്ന കമ്മ്യൂണിറ്റി വെബ് ആണ് മറ്റൊരിനം..
എല്ലാവർക്കും സ്നേഹം...
spidey!! spiderman spiderman!!...
Post a Comment