Saturday, June 26, 2010

കണ്ണാന്തളിയും.....

കണ്ണാന്തളീയും കാട്ടുകുറിഞ്ഞിയും കണ്ണാടി നോക്കുന്ന ചോലകൾ ഇന്ന് അപൂർവ്വമായിക്കൊണ്ടിരിക്കുകയാണ്... ഇതിന് എക്സാക്കം ബൈക്കളർ എന്നു ശാസ്ത്രനാമം വരാൻ കാരണം പൂവിതളുകൾക്ക് രണ്ട് നിറങ്ങൾ ഉള്ളതാണ്. ഇടനാടൻ ചെങ്കൽക്കുന്നുകളിൽമാത്രം കാണപ്പെടുന്ന ഈ സുന്ദരിപ്പൂവ് കുന്നുകൾക്കൊപ്പം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്...ഓണപ്പാട്ടുകളിൽ നിറഞ്ഞുനിന്നിരുന്ന ഇത് ഓർമ്മ മാത്രമായിത്തീരാൻ അല്പകാലം കൂടി മാത്രം....
കണ്ണാന്തളിമുറ്റം...മുറ്റത്തൊരു തുമ്പ....

5 comments:

Vayady June 26, 2010 at 7:36 AM  

സുന്ദരിപ്പൂവേ..... നിന്നെ ഞങ്ങള്‍ കണ്ണ് നിറച്ചൊന്ന്‌ കണ്ടോട്ടെ!

Naushu June 26, 2010 at 11:52 AM  

മനോഹരം...

ശ്രീനാഥന്‍ June 26, 2010 at 4:45 PM  

എന്ത് ചന്തമുള്ള പൂവ്, ഇതിന്റെ പേരോ, ചങ്ങമ്പുഴ മടിയിലിരുത്തി പേരു വിളിച്ച പോലെ, ഞാൻ എന്റെ ഭാര്യയെ വിളിച്ചു കാണിച്ചു കൊടുത്തു (പൂക്കളും ചെടികളും ആകുന്നു ആയമ്മയുടെ ദൌർബല്യം). പിന്നെ വായാടിപ്പാട്ട് കേട്ട്, അങ്കോം കണ്ടു, താളീം ഒടിച്ചു എന്ന മട്ടായി. ഹരിആഷമാർക്ക് നന്ദി.

നനവ് June 27, 2010 at 11:36 AM  

വായാടിത്തത്തമ്മയുടെ പാട്ടു മനോഹരം...ശ്രീനാഥൻ കണ്ണാന്തളി നേരിട്ടു കാണണമെങ്കിൽ ആഗസ്ത്-സപ്തമ്പറിൽ കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനും പരിസരങ്ങളിലുമുള്ള കുന്നുകളിൽ നോക്കിയാൽ മതി.പക്ഷെ പറിച്ചുകൊണ്ടുപോയി മുറ്റത്തു നടാൻ നോക്കരുതേ.കുന്നുകളിലെ എൻഡമിക് സ്പീഷീസ് ആണിത്.നട്ടാൽ കിളിർത്തുകിട്ടുക അപൂർവ്വമാന്.
എല്ലാവർക്കും സ്നേഹം..നന്ദി..

Rare Rose June 27, 2010 at 1:32 PM  

കണ്ണാന്തളിപ്പൂക്കളെ കഥകളിലൂടെയും,പാട്ടുകളിലൂടെയും കേട്ടിട്ടുണ്ടെന്നല്ലാതെ പടമെങ്കിലും കാണുന്നത് ഈയടുത്ത് പേപ്പറിലൂടെയാണു.ഇത്രയും മനോഹരിയാണു ഈ ഇത്തിരിപ്പൂവെന്നു ഈ ചിത്രങ്ങളിലൂടെയാണു മനസ്സിലായത്.നന്ദി.

Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

ഇതിലെവന്നവർ

Share/Bookmark

Feedburner

ജാലകം

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP