കുടപ്പന...
പണ്ട് ശീലക്കുടകൾ വരുന്നതിനു മുമ്പ് ആൾക്കാർ ഇതിന്റെ ഇലകൊണ്ടുണ്ടാക്കിയ കുടയാണ് ഉപയോഗിച്ചിരുന്നത്.പണക്കാർ മാത്രമാണേ..പാവങ്ങൾ വാഴയില,ചേമ്പില തുടങ്ങിയവ കൊണ്ടാണ് മഴയെ പ്രതിരോധിച്ചിരുന്നത്...കുട കെട്ടാൻ പൂക്കണിയാൻ എന്ന ഒരു വിഭാഗം ആൾക്കാരും ഉണ്ടായിരുന്നത്രേ...പലയിനം കുടകൾ ഉണ്ട്.കൃഷിക്കാരിൽ ആണുങ്ങൾ ഉപയോഗിക്കുന്ന കാലില്ലാത്ത തൊപ്പിക്കുടയും പെണ്ണുങ്ങൾ ഉപയോഗിച്ചിരുന്ന വലിയ കളക്കുടയും,കുട്ടികൾക്കായി കുഞ്ഞിക്കുടകൾ,അമ്പലങ്ങളിലേയ്ക്ക് ആചാരക്കുടകൾ ,അലങ്കാരക്കുടകൾ.....തുടങ്ങിയവ.
ഇതിന്റെ ഇല ഉണക്കി സംസ്കരിച്ച് താളിയോലയുമുണ്ടാക്കിയപ്പോൾ പണ്ട് മലയാളിയുടെ ജീവിതത്തിൽ കുടപ്പനയ്ക്ക് നല്ല ഒരു സ്ഥാനം ഉണ്ടായിരുന്നു..ഇന്ന് നാലും അഞ്ചും മടക്കുള്ള കുടകളുടെ കാലത്ത് ആർക്കുവേണം ഓലക്കുടയും കുടപ്പനയും...
ഇതിന്റെ ഇല ഉണക്കി സംസ്കരിച്ച് താളിയോലയുമുണ്ടാക്കിയപ്പോൾ പണ്ട് മലയാളിയുടെ ജീവിതത്തിൽ കുടപ്പനയ്ക്ക് നല്ല ഒരു സ്ഥാനം ഉണ്ടായിരുന്നു..ഇന്ന് നാലും അഞ്ചും മടക്കുള്ള കുടകളുടെ കാലത്ത് ആർക്കുവേണം ഓലക്കുടയും കുടപ്പനയും...
കുടപ്പനയുടെ ഈ പൂക്കാഴ്ച കിട്ടിയത് കേരള-കർണ്ണാടക അതിർത്തിയിലുള്ള ചീക്കാട് എന്ന സ്ഥലത്തുനിന്നാണ്...
11 comments:
ഞാനാദ്യമായിട്ടാണ് കുടപ്പന കാണുന്നത്!
ചിത്രത്തോടൊപ്പം വിജ്ഞാനവും പകര്‍ന്നു നല്‍കുന്നതിന് നന്ദി.
ഒരു കാര്യം കൂടി പറയാനുണ്ട്. "മഞ്ഞുതുള്ളി"യിലേയ്ക്ക് വരാന്‍ എനിക്ക് വലിയ ഉല്‍സാഹമാണ്. അതിന്റെ ഒരു പ്രധാന കാരണം നനവിന്റെ ആര്‍ദ്രമായ വാക്കുകളാണ്.താങ്ക്‌സ്.:)
ഞാനൊരു കവിത സമര്‍പ്പിക്കട്ടെ.
സസ്നേഹം....
കുട്ടിക്കാലത്ത് സ്ക്കൂളിൽ പോകുമ്പോൾ അകലെവെച്ച് കുടപ്പന പൂവിട്ടത് കണ്ടതായ ഒരു ഓർമ്മയുണ്ട്. ഒരു സംശയം; ഒരു തെങ്ങിന്റെ അത്രയും ഉയരത്തിൽ കയറി എങ്ങനെ ഫോട്ടോ എടുത്തു?
ഹായ്
എന്റെ വീട്ടിലുണ്ടായിരുന്നു......
NICE
നല്ല കാഴ്ച ..!
കരിമ്പനയുടെ നാട്ടിൽ നിന്ന് കുടപ്പനക്ക് അഭിവാദ്യങ്ങൾ! വമ്പൻ കുലകളുമായി ഒരു ചൂണ്ടപ്പന എന്റെ വീട്ടിൽ (ആലുവ) ഉണ്ടായിരുന്നു.
വായാടിത്തത്തമ്മയുടെ കവിത ഇഷ്ടപ്പെട്ടു..നനവിന്റെ സ്വപ്നം ഇതാണ്, എല്ലാ ജീവജാലങ്ങളും സന്തോഷത്തോടെ ,പരസ്പര ബന്ധങ്ങൾ മനസ്സിലാക്കി സ്നേഹത്തോടെ കഴിയുന്ന ഒരു ഭൂമി...
മിനിടീച്ചറേ,ഞങ്ങൾ ഒരു കുന്നിഞ്ചരിവിലൂടെ നടക്കുമ്പോൾ അൽപ്പം താഴെ കുടപ്പന പൂത്തതു കണ്ടു.അൽപ്പം സൂം..ചെയ്യേണ്ടിവന്നു....
ശ്രീ,നൌഷു,ജിഷാദ്,ഫൈസൽ,ശ്രീനാഥൻ എല്ലാവർക്കും സ്നേഹം...
സൂക്ഷിച്ചോ ചുണ്ണാമ്പും ചോതിച്ച് സുന്ദരിയക്ഷിവരും ..
Post a Comment