Tuesday, June 1, 2010

വേട്ട….


ഇത് വെള്ളച്ചി…നനവിലെ പൂച്ചക്കൂടുംബത്തിലെ ഒരംഗം. ഇവൾ പ്രസവിച്ചിരിക്കുകയാണ്.രണ്ടുകുഞ്ഞുങ്ങൾ ഉണ്ടായിരുന്നതിൽ ഒന്ന് ആരോഗ്യമില്ലാതെ ചത്തുപോയി.പൂച്ചകൾ ആരോഗ്യം ശരിയാക്കാൻ പ്രസവിച്ച ശേഷം വേട്ടയാടൽ അധികമായിരിക്കും എന്നു തോന്നുന്നു.നമ്മൾ നൽകുന്ന ആഹാരത്തിലെ അപൂർണ്ണതകൾ പരിഹരിക്കാനാണിത്.
ഈ ഓലേഞ്ഞാലിക്കുഞ്ഞിനെ ഇവൾ വേട്ടയാടിയതൊന്നുമല്ല ,കേട്ടോ.നനവിലെ തന്നെ മറ്റൊറു പൂച്ചയാണ് കരിമ്പിച്ചി.അവളും പ്രസവിച്ചിരിക്കുകയാ.മൂന്നു മിടുമിടുക്കൻ കുട്ടികളുണ്ടവൾക്ക്.ഇവിടെ പ്രമാണിത്തം വെള്ളച്ചിക്കായതിനാൽ  മഹാമടിച്ചിയും സൂത്രശാലിയുമായ അവൾ കരിമ്പിച്ചി വേട്ടയാടുന്നതൊക്കെ തട്ടിയെടുക്കും.പാവം കരിമ്പിച്ചി.കഷ്ടപ്പെട്ട് പക്ഷിയേയും ഓന്തിനേയുമൊക്കെ വേട്ടയാടിക്കോണ്ടുവന്നിട്ട് തിന്നാൻ പോയിട്ട് രുചി നോക്കാൻ കൂടി കിട്ടില്ല…. karimpichi
                                                                                                                      ഇവൾ കരിമ്പിച്ചി
KITY1

വെള്ളച്ചിയുടെ മക്കൾ.രണ്ടിനും ആരോഗ്യം കുറവാ..കാലിനാണ് ബലക്ഷയം.ചൊട്ടച്ചി ചത്തുപോയി….
കരിമ്പിച്ചിയുടെ മക്കൾ. നടുക്കുള്ളവൻ മീശമാധവൻ.മഹാകുരുത്തം കെട്ടവനാ..
ഇപ്പോളിവർ നാലുപേരും രണ്ടമ്മമാരുടെയും പാൽ കുടിച്ചാണ് വളരുന്നത്!!…..

6 comments:

Naushu June 1, 2010 at 11:44 AM  

nice photos

അലി June 1, 2010 at 11:50 AM  

മാർജ്ജാരപുരാണവും പടങ്ങളും കൊള്ളാം!

Vayady June 1, 2010 at 8:26 PM  

വയറ്റില്‍ കറുത്ത മറുകുള്ള വെള്ളച്ചിയുടെ കുഞ്ഞിനെ (ഇടതു വശത്തെ) ഞാന്‍ എടുത്തു.. :)

കൂതറHashimܓ June 1, 2010 at 9:15 PM  

പ്രസവ വാര്‍ഡ് തുറന്നോ വീട്ടില്‍... ???

നനവ് June 2, 2010 at 5:18 AM  

അലി,നനവിലെ പൂച്ചസ്നേഹികൾ ഒരു പൂച്ചയേയും ഓടിക്കാത്തതിനാൽ ഇവിടെ എപ്പോഴും അഞ്ചും പത്തും പൂച്ചകൾ ഉണ്ടായിരിക്കും.അയൽ പക്കങ്ങളിലെ പൂച്ചകളെക്കൂടി ഇതാ നിങ്ങടെ പൂച്ച എന്നും പറഞ്ഞ് ഇവിടെ കൊണ്ടാക്കും ..എന്നാൽ എണ്ണം അധികമാകുമ്പോൾ അവർതന്നെ എങ്ങോട്ടെങ്കിലും പോയി നിയന്ത്രിക്കാറുണ്ട്..
വായാടിക്കുട്ടീ, വെള്ളച്ചീന്റെ കുട്ടീയെ എടുത്തോളൂ..
നൌഷു, അലി സന്തോഷം...

നനവ് June 2, 2010 at 5:21 AM  

കൂതറാ,നനവിലെ ഞങ്ങളുടെ വീടൂം പറമ്പും എല്ലാ ജീവികളുടെയും പ്രസവ വാർഡ് കൂടിയാണ്...

Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

ഇതിലെവന്നവർ

Share/Bookmark

Feedburner

ജാലകം

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP