ഈന്ത്...
5-8 മീറ്റർ വരെ പൊക്കം വയ്ക്കുന്ന ഒറ്റത്തടിവൃക്ഷം.സൈക്കസ് സിർസിനാലിസ് ലിൻ എന്ന ശാസ്ത്രനാമമുള്ള ഈന്ത് ഒരു അനാവൃതബീജസസ്യമാണ്[angeosperm].പന്നൽച്ചെടികളുടെ ഇലകൾ പോലുള്ള ഇതിന്റെ ഇലകൾ അലങ്കാരങ്ങൾക്ക് ഉപയോഗിക്കാറുണ്ട്.ആൺ-പെൺ വൃക്ഷങ്ങൾ വെവ്വേറെകാണപ്പെടുന്നു..ഇളം മഞ്ഞകായ്കൾ...
പ്രാചീന സസ്യമായ ഈന്തിന്റെ കായയിലെ അന്നജം അതിവിശിഷ്ടമാണ്.ഇതു കൊല്ലത്തിൽ ഒരിക്കലെങ്കിലും കഴിച്ചാൽ മറ്റൊന്നിൽനിന്നും ലഭിക്കാത്ത പോഷകങ്ങൾ ലഭിക്കും.അത്ര മെല്ലെ വളരുന്ന സസ്യമായതിനാലാണ് ഈ വൈശിഷ്ട്യം.. ഗിരിവർഗ്ഗക്കാർ ക്ഷാമകാലത്ത് ഇതു ഭക്ഷിക്കുന്നു.ഇതിന്റെ തളിരിലയുടെ ചാറ് ഛർദ്ദി ശമിപ്പിക്കും.ഈന്ത് കായ്ച്ചു കാണണമെങ്കിൽ ഏറെ വർഷങ്ങൾ കാത്തിരിക്കേണ്ടിവരും..കണ്ണൂർ ജില്ലയിലെ മക്രേരി അമ്പലക്കുളക്കരയിൽ രണ്ടുവർഷം മുമ്പ് ഈന്ത് കുലച്ചപ്പോൾ...
9 comments:
നല്ല ചിത്രം....
ആദ്യമായിട്ടാ കാണുന്നത്!!!!!!
നന്ദി..
ഇപ്പോള്‍ ദുര്‍ലഭമായ ഒരു കാഴ്ച.....
നല്ല പോസ്റ്റ്...
മനോഹരമായ ചിത്രങ്ങള്‍.
എനിക്ക് വളരെ ഇഷ്ടപ്പെട്ടു...
ഇനിയും ഇതു പോലുള്ള ചിത്രങ്ങളും, പോസ്റ്റുകളും പ്രതീക്ഷിക്കുന്നു...
ആശംസകള്‍ നേര്‍ന്നുകൊണ്ട്...
സസ്നേഹം...
അനിത
JunctionKerala.com
ഇങ്ങനെ പരിചയമില്ലാത്ത പലതും കാണട്ടെ!
ശ്രീമാഷ് പറഞ്ഞതു പോലെ ഇങ്ങനെ പരിചയമില്ലാത്ത പലതും കണ്ട് ഞങ്ങള്‍ കണ്ണും മനസ്സും നിറയ്ക്കട്ടെ.
ആദ്യമായാണ് ഞാനും ഇത് കാണുന്നത്. പങ്കു വച്ചതിനു നന്ദി
നമ്മുടെ പറമ്പുകളിൽനിന്നും റോഡുവക്കിൽനിന്നുമൊക്കെ കാടെന്നുപറഞ്ഞ് എല്ലാ സസ്യങ്ങളെയും കുടിയിറക്കുമ്പോൾ ഈന്തിനെപ്പോലെ പല സസ്യങ്ങളും കാണാക്കാഴ്ചകളായി മാറിക്കൊണ്ടിരിക്കുകയാണ്.മനുഷ്യൻ എന്ന ജീവി തനിക്ക് പണം അല്ലെങ്കിൽ ലാഭം കിട്ടാൻ വകയില്ലാത്തവയൊക്കെ അനാവശ്യങ്ങൾ എന്ന ലേബൽ നൽകി നശിപ്പിക്കുകയല്ലേ...
നൌഷു,ഭായി,ക്രിഷ്ണകുമാർ,അനിതാ,ശ്രീനാഥൻ,വായാടിത്തത്തേ,ശ്രീ...എല്ലാവർക്കും സ്നേഹം...
പുതിയ കാഴ്ച, അറിവ് ..! നന്ദി
Post a Comment