ഓട്ടപ്പാത്രം.....
കണ്ണൂർ ജില്ലയിലെ സുന്ദരവും ജൈവസമ്പന്നവുമായ ഒരു കുന്നാണ് കൊട്ടത്തലച്ചിമല .നിറയെ കരിങ്കല്ലുകൾ നിറഞ്ഞ ഈ മലയുടെ മറ്റൊരു പ്രത്യേകത വലിയൊരു ജലസംഭരണിയാണിത് എന്നതാണ്.. അപൂർവ്വസുന്ദരമായ ഈ മലനിരയ്ക്ക് ചിലർ പണക്കൊതിമൂത്ത് മരണമണി മുഴക്കിത്തുടങ്ങിയപ്പോൾ, തങ്ങളുടെ ജീവിതത്തിനും കുടിവെള്ളത്തിനും ഒരേയൊരാശ്രയമായ കൊട്ടത്തലച്ചിയെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ സഹായിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടതനുസരിച്ച് ചെന്നതായിരുന്നു ഞങ്ങൾ..ചെന്നപ്പോൾ കണ്ടതോ!...നൂറുനൂറു ദ്വാരങ്ങളിലൂടെ വെള്ളം ചോർന്നൊലിക്കുന്ന വമ്പനൊരു ഓട്ടപ്പാത്രം പോലെ നിൽക്കുന്ന ഒരൂക്കൻ മലയെ..ഈ ചോർന്നൊലിപ്പാണത്രെ അവിടത്തുകാരുടെകുടിവെള്ളമായി കിണറുകളിലെത്തുന്നത്..മാഫിയകൾ നൂറുകണക്കിനേക്കർ സ്ഥലം വാങ്ങിക്കൂട്ടുകയാണിവിടെ..വരാൻ പോകുന്നത് കരിങ്കൽ ക്വാറികളും ക്രഷറുകളും ...പിന്നെയും എന്തൊക്കെയോ വരാനിരിക്കുന്നു...സ്ഫോടനങ്ങൾ തുടങ്ങിക്കഴിഞ്ഞു..നാട്ടുകാർക്കാകുമോ തങ്ങളുടെ ജീവൻ നില നിർത്തുന്ന ഈ ജലസംഭരണി... ഈ ഓട്ടപ്പാത്രം കാത്തു രക്ഷിക്കാൻ....
10 comments:
ഈ അക്ഷയപാത്രം കാത്തു സംരക്ഷിക്കാൻ കഴിയട്ടേ!
ഒത്തുപിടിച്ചാൽ കഴിയാത്തതെന്തുണ്ട്.
അതേ.. ഇതൊക്കെ അതേ പോലെ നിലനില്‍ക്കട്ടെ...
സംരക്ഷിക്കണം. ഈ പ്രകൃതിസമ്പത്ത് നമ്മള്‍ കാത്തു സൂക്ഷിക്കണം.
ഓർമ്മപ്പെടുത്തൽ
സംരക്ഷിക്കണം..!
nice
ഈ ഓട്ടപ്പാത്രം ചോർന്നൊലിക്കുന്നത് നാട്ടുകാരുടെ കിണറുകളിലേയ്ക്കായതിനാൽ അവർ ഒന്നടങ്കം ഇതിനെ സംരക്ഷിക്കാൻ ശ്രമം തുടങ്ങിക്കഴിഞ്ഞു...അതു വിജയിക്കുകതന്നെ ചെയ്യും...എല്ലാവർക്കും സ്നേഹം...പെരുന്നാൾ ആശംസകൾ...
ഓട്ടപ്പാത്രം സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് വിജയാശംസകള്‍...
തടുക്കാന്‍പ്രയാസമാണ്,മനുഷ്യനു പിടിപെടുന്ന ക്യാന്‍സറും മണ്ണിലെ ക്രഷറുകളും തമ്മില്‍ ഒരു വ്യത്യാസമുള്ളത്,ഒന്ന് യാദൃശ്ചികാ വന്നു പെടുന്നു മറ്റേത് കല്പിച്ചു കൂട്ടി ഉണ്ടാക്കിയെടുക്കുന്നു. ഫലം രണ്ടിനും ഒന്നു തന്നെ.
Post a Comment