കേളിപാത്രം...
ഒരു മണിയും മുട്ടിക്കൊണ്ട് വായമൂടിക്കൊണ്ട് ഒരു ലോഹത്തകിടും കെട്ടി കണ്ണൂർജില്ലയുടെ വടക്കൻപ്രദേശങ്ങളിൽ കന്നിമാസമായാൽ കേളിപാത്രം വീടുകൾ തോറും കയറി ഭിക്ഷാടനം നടത്താറുണ്ടായിരുന്നു...വേഷം അഴിക്കുംവരെ മിണ്ടില്ല..കയ്യിൽ വലിയ ഒരു ഭിക്ഷാപാത്രം ഉണ്ടാകും ..ആളുകൾ പണവും അരിയും നൽകി അനുഗ്രഹം വാങ്ങും...ശിവൻ ഭ്രഹ്മഹത്യാപാപം തീരാനാണത്രെ ഇങ്ങനെ ഭിക്ഷതെണ്ടി നടക്കുന്നത്...ചോയി ജാതിയിൽ പെട്ടവർക്കാണ് ഈ വേഷം കെട്ടാൻ അനുമതിയുള്ളത്.
ഇന്ന് കേളിപാത്രങ്ങൾ നാട്ടിലിറങ്ങുന്നത് അപൂർവ്വമെങ്കിലും കുന്നുസംരക്ഷണസന്ദേശം പ്രചരിപ്പിക്കാനായി ശിൽപ്പിയും ചിത്രകാരനുമായ സുരേന്ദ്രൻ കൂക്കാനം കണ്ണൂർ കലക്ടറേറ്റ് പരിസരത്ത് കേളിപാത്രം കെട്ടിയപ്പോൾ..
13 comments:
ഈ ഫോട്ടോയ്ക്ക് നന്ദി..
സുരേന്ദ്രൻ കൂക്കാനത്തിന് അഭിനന്ദനം. പിന്നെ ഇത് ഞങ്ങളുമായി പങ്കുവെയ്ച്ച നനവിനും.
ഒരു സംശയം ചോദിക്കട്ടെ.
"ശിവൻ ഭ്രഹ്മഹത്യാപാപം തീരാനാണത്രെ ഇങ്ങനെ ഭിക്ഷതെണ്ടി നടക്കുന്നത്.."
എന്താ ഈ പാപകഥ? സമയം പോലെ പറഞ്ഞു തന്നാല്‍ നന്നായിരുന്നു.
ഞാന്‍ ആദ്യമായിട്ടാ ഇങ്ങനെയൊന്നറിയുന്നത്
നന്ദി
-ലാലപ്പന്‍
തികച്ചും പുതുമയാര്‍ന്ന ഈ പ്രചരണരീതിയ്ക്ക് സുരേന്ദ്രൻ കൂക്കാനത്തിന് അഭിനന്ദനം.
നമ്മുടെ പഴയ ബ്ലോഗര്‍ കണ്ണൂരാന്‍ കേളിപാത്രത്തെ പറ്റി ഒരു പോസ്റ്റ് എഴുതിയിരുന്നു. കേളിപാത്രത്തിന്റെ ഒരു ഫോട്ടോ പുള്ളി അന്ന് അന്വേഷിച്ചിട്ട് കിട്ടിയിരുന്നില്ലത്രെ. മുനിസിപ്പല്‍ ആഫീസിലാണ് പുള്ളിക്കാരന് ജോലി. കക്ഷി ഇത് കണ്ടിരിക്കുമോ എന്തോ? എനിക്ക് അങ്ങനെയാണ് കേളിപാത്രത്തെ കുറിച്ച് അറിയാന്‍ കഴിഞ്ഞിരുന്നത്.
നന്നായിട്ടുണ്ട്..
വാർത്താ ടിവിയിൽ കണ്ടു....
വിചിത്രമായ പ്രചരണം...
കൊള്ളാം, വ്യത്യസ്തതയുണ്ട്!
സംഗതി കൊള്ളാമല്ലോ
@വായാടി , ശിവന് ഭ്രഹ്മഹത്യാ പാപം കിട്ടാനുണ്ടായ കാരണം ഇതാണ്.ആരാണ് കേമൻ എന്ന കാര്യത്തിൽ തർക്കിച്ചു കൊണ്ടിരുന്ന മഹാവിഷ്ണുവിന്റെയും ബ്രഹ്മാവിന്റെയും അരികിൽ ആദിയും അന്തവുമില്ലാത്ത വലിയൊരു ശിവലിംഗം പ്രത്യക്ഷപ്പെട്ടു..അതിന്റെ തുടക്കം കണ്ടെത്താൻ മഹാവിഷ്ണുവും അറ്റം കണ്ടെത്താൻ ബ്രഹ്മാവും യാത്ര തുടങ്ങി....താഴോട്ടു പോയ്ക്കൊണ്ടിരുന്ന വിഷ്ണുവിന് അതിന്റെ തുടക്കം കണ്ടെത്താനായില്ല..മുകളിലേയ്ക്ക് കുറേ പോയിക്കഴിഞ്ഞപ്പോൾ ഒരു കൈതപ്പൂവ് താഴേയ്ക്ക് വരുന്നതു കണ്ട ബ്രഹ്മാവ് എവിടെ നിന്നാണ് വരുന്നതെന്ന് പൂവിനോട് ചോദിച്ചു.ശിവന്റെ ജഡയിൽ നിന്നാണെന്ന് പൂവ് പറഞ്ഞപ്പോൾ,എന്നാൽ തനിക്കു വേണ്ടി കള്ളസാക്ഷിയാവാൻ ബ്രഹ്മാവ് ആവശ്യപ്പെട്ടു.പൂവ് സമ്മതിച്ചു.ബ്രഹ്മാവ് ശിവലിംഗത്തിന്റെ മുകളറ്റം കണ്ടെത്തിയെന്ന് കൈതപ്പൂ സാക്ഷി പറഞ്ഞു. വിഷ്ണു തോൽവി സമ്മതിച്ചു.
ഇതറിഞ്ഞപ്പോൾ പരമശിവൻ കോപം കൊണ്ട് ജ്വലിച്ചു.ഓടിച്ചെന്ന് ബ്രഹ്മാവിന്റെ മുകളിലേയ്ക്കുള്ള അഞ്ചാമത്തെ തല നുള്ളിയെടുത്തു.കള്ളസാക്ഷിയായ കൈതപ്പൂവിനെ ആരും പൂജയ്ക്ക് ഉപയോഗിക്കാതെ പോകട്ടെ എന്നും ശപിച്ചു..
പക്ഷെ, ഇതോടെ ശിവനെ ബ്രഹ്മഹത്യാപാപം ബാധിച്ചു...അതിൽനിന്ന് രക്ഷപ്പെടാൻ ഒറ്റമാർഗ്ഗമേ ഉണ്ടായിരുന്നുള്ളൂ,ഭിക്ഷുവിന്റെ വേഷം കെട്ടി ഭൂമിയിൽ വന്ന് തെണ്ടിനടക്കണം..അതിനാണ് കന്നിമാസത്തിൽ കേളിപാത്രം വീടുകൾതോറും ഭിക്ഷാടനം നടത്തുന്നത്..വേഷം അഴിക്കുംവരെ മൌനവ്രതം ആചരിക്കണം.വലിയ ഒരു ഭിക്ഷാപാത്രം കയ്യിലേന്തണം..
കേളീപാത്രം മുമ്പൊക്കെ കരിവെള്ളൂരിൽ ഉണ്ടായിരുന്നു.ഇപ്പോൾ അതു കെട്ടിയിരുന്നയാൾ കെട്ടാറില്ല..വയസ്സായിട്ടൊ മക്കൾ നല്ല നിലയിലായിട്ടോ എന്തോ...അതേറ്റെടുക്കാൻ ഇപ്പോഴാരും ഇല്ല..
ശരിക്കുള്ള കേളിപാത്രത്തിന്റെ ഫോട്ടോ കാണാൻ ഇതിലും ഗാംഭീര്യം ഉണ്ടായിരിക്കും .വായ മൂടിക്കൊണ്ട് ഒരു ലോഹത്തകിട് കെട്ടിയിരിക്കും ..കയ്യിൽ വലിയ ഒരു ഭിക്ഷാപാത്രവും ഉണ്ടായിരിക്കും..
കൊട്ടത്തലച്ചിമല രക്ഷപ്പെടും എന്നാണ് തോന്നുന്നത്..ജീവൻ കൊടുത്തും അതു സംരക്ഷിക്കും എന്നാണ് നാട്ടുകാർ പറയുന്നത്..
എല്ലാവർക്കും സ്നേഹം..
ഇതൊരു പുതിയ അറിവായിരുന്നു.
നന്ദി.
nannayittundu.... aashamsakal..............
ഒരുപാട് ഒരുപാട് സന്തോഷം. എത്ര ഹൃദ്യമായി, സ്നേഹത്തോടെയാണ് എനിക്കീ കഥ പറഞ്ഞു തന്നത്. മറ്റു ബ്ലോഗില്‍ നിന്നും ഈ ബ്ലോഗ് വേറിട്ടു നില്‍ക്കുന്നു. എനിക്കിത് ഒരു വിദ്യാലയമാണ്. എന്തെല്ലാം കാര്യങ്ങളാണ് ഞാനിവിടെ നിന്നും പഠിക്കുന്നത്. പുതിയ പുതിയ അറിവുകള്‍ പകര്‍ന്നു നല്‍കുന്ന നനവിന് നന്ദി.
Post a Comment