Friday, September 17, 2010

വാൽമീകം...

മാ നിഷാദ....എന്നു പാടിയ ആ പഴയ കാട്ടാളന്റെ കഥയാണ് വാൽമീകങ്ങൾ കാണുമ്പോൾ ഓർമ്മവരിക...കാട്ടിലും നാട്ടിലും മണ്ണ ജീവനുള്ളതാകുമ്പോളാണ് വാൽമീകങ്ങൾ മുളച്ചുപൊന്തുക...ഇന്നിവ അപൂർവ്വങ്ങളാണ്,.കാരണം മണ്ണ് മരിച്ചുകൊണ്ടിരിക്കുകയാണ്.....വയനാട്ടിലെ തിരുനെല്ലിക്കാട്ടിൽനിന്ന് ഒരു ദൃശ്യം...

5 comments:

ഷിജു September 18, 2010 at 9:35 AM  

നന്നായിരിക്കുന്നു,

ഒരു സംശയം ചോദിച്ചുകൊള്ളട്ടെ; ഇതിനകത്തു നിറയെ സർപ്പങ്ങൾ ആയിരിക്കുമെന്ന് ഞങ്ങളുടെ നാട്ടിൽ പറയാറുണ്ട് ശരിയാണോ??

Vayady September 18, 2010 at 4:45 PM  

നല്ല ചിത്രം. ഇതു വരെ ഞാന്‍ ഒരു ചിതല്‍‌പ്പുറ്റ് കണ്ടിട്ടില്ല.
ആദ്യമായിട്ടാണ്‌ ഫോട്ടോയില്‍ കാണുന്നത്. ഇതിനകം പൊള്ളയാണോ അതോ ഇതിനകത്തും മണ്ണ് തന്നെയാണോ?

നനവ് September 19, 2010 at 9:18 PM  

@ഷിജു ചിതലുകൾ ഉപേക്ഷിച്ചു പോയ ചില പുറ്റുകളിൽ പാമ്പുകൾ താമസമാക്കാറുണ്ട്..എലിമാളങ്ങളിലും ഇങ്ങനെ താമസിക്കും..രാജവെമ്പാല ഒഴികെയുള്ള പാമ്പുകൾക്ക് വീടുണ്ടാക്കാനറിയില്ല...
@വായാടി ചിതല്പുറ്റ് ഞങ്ങളുടെ പറമ്പിലൊക്കെ ചെറിയവ ഉണ്ടാകാറുണ്ട്...തെങ്ങിന് ചെന്നീരൊലിപ്പ് വന്നാൽ പുറ്റുമണ്ണ് ചാന്തുപോലാക്കി കറയിളകിയ ഭാഗത്ത് തേച്ചുപിടിപ്പിച്ചാൽ മതി.പ്രകൃതിചികിത്സയിലും ഇതുപയോഗിക്കുന്നു.എനിക്ക് കഴിഞ്ഞ വർഷം ചൂടുകുരു അധികമായി വന്നപ്പോൾ പുറ്റുമണ്ണു തേച്ചപ്പോൾ നല്ല ശമനമുണ്ടായി.വയറിലെ അസുഖങ്ങൾക്ക് പുറ്റുമണ്ണ് വയറ്റത്ത് തേച്ചു പിടിപ്പിക്കുന്നതും നല്ലതാണ്. വളരെ ആഴത്തിൽനിന്നും ഓരോ തരികളായി മണ്ണു കൊണ്ടുവന്നാണ് പുറ്റുനിർമാണം.ഉമിനീർ ചേർത്ത് പശിമയുള്ളതാക്കി മാറ്റുമിതിനെ...ചിതൽ‌പ്പുറ്റിന്റെ ഉള്ളൂ പൊള്ളയല്ല.നിറയെ ചെറുദ്വാരങ്ങളോടെയുള്ള ഈ നിർമ്മിതിയുടെ എഞ്ചിനീയറിഗ് വൈദഗ്ദ്യം അപാരമാണ്..നല്ല ഏ.സീ.യായിരിക്കും ഉള്ളിൽ..ചിതൽ ഉപേക്ഷിച്ചശേഷം ക്രമേണ ഇത് പൊള്ളയായിത്തീരുന്നു..
സ്നേഹത്തോടെ...

ശ്രീനാഥന്‍ September 20, 2010 at 9:56 AM  

പടവും വായാടിക്കു നൽകിയ ഉത്തരവും ഇഷ്ടമായി. പിന്നെ, മാ നിഷാദകൾ എത്ര മാനിഷാദകൾ പൊങ്ങീ മാനവ സംസ്കാരത്തിൻ മണിനാവുകൾ തോറും എന്നു വയലാർ

Vayady September 22, 2010 at 5:13 AM  

@നനവ്
മറുപടി വായിച്ചു. ഒരുപാട് സന്തോഷം. പുതിയ അറിവുകള്‍ പകര്‍‌ന്നു തരുന്ന നനവിന്‌ എന്റെ ഹൃദയം നിറഞ്ഞ നന്ദി.

Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

ഇതിലെവന്നവർ

Share/Bookmark

Feedburner

ജാലകം

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP