കിണർ...
കാരണവന്മാർ കുന്നിനു മുകളിൽ പ്രകൃതിയെ നശിപ്പിക്കാതെ ചെറിയ വീടു വച്ചു..കിണറും തീർത്തു....അവരുടെ മനസ്സിൽ നന്മയുണ്ടായിരുന്നു..അവർക്ക് അറിവും വിവേകവും ഉണ്ടായിരുന്നു...കുന്ന് ജലസംഭരണിയാണെന്നും, തന്റെ കിണറിൽ അറ്റ വേനലിലും ഈ സംഭരണി ജലമേകുമെന്നും അവർ തിരിച്ചറിഞ്ഞു..
കാരണവന്മാർ കുന്നും വീടും കിണറുമൊക്കെ സ്നേഹപൂർവ്വം അനന്തരാവകാശികൾക്ക് നൽകിയിട്ട്
മണ്ണു വിട്ടു പോയി...ദുര മൂത്ത പുതു തലമുറയ്ക്ക് കാണാനായില്ല കാരണവന്മാരുടെ വിവേകം..അവർക്ക് വീടെടുക്കാൻ കുന്നിനെ നിരപ്പാക്കണമത്രേ!! പണം എന്ന മന്ത്രം മാത്രം ജപിക്കുന്ന അവർ കുന്ന് മണ്ണാക്കി വിറ്റു കീശയിലാക്കി...അപ്പോൾ ദാഹജലമേകിയ കിണർ ഈ അവസ്ഥയിലുമായി...അതിനിനി വെള്ളം സംഭരിക്കാനാകുമോ?...വെള്ളമേകേണ്ട കുന്നെവിടെ???
നാളെ വരും തലമുറ ചോദിക്കും, എന്റെ കുന്നെവിടെ ?കുടിവെള്ളം സംഭരിക്കുന്ന കുന്നുകൾ കാരണവന്മാർ നിങ്ങൾക്ക് കൈമാറിയിരുന്നില്ലേ??..അവ ഞങ്ങൾക്ക് കൈമാറാതെ നിങ്ങൾ വിറ്റു തിന്നില്ലേ? ...
13 comments:
ഇങ്ങിനെ പോയാല്‍ വരും തലമുറയ്ക്ക് കൈമാറാന്‍ നമ്മുടെ കൈവശം വെറും മൊട്ടകുന്നുകള്‍ മാത്രമാകും. അവരുടെ മുന്‍പില്‍ ലജ്ജിച്ച്, തലതാഴ്ത്തി നമുക്ക് നില്‍ക്കേണ്ടി വരും. തീര്‍ച്ച. ആത്മനിന്ദ തോന്നുന്നു.
പുതിയ തലമുറയ്ക്ക് കുന്നും കിണറും വേണ്ട!
ഈ ചിത്രം ഒരുപാട് പറയുന്നുണ്ട്.
കിണര്‍ അനാഥനായി (അനാഥയോ)!!
കൊള്ളാം.... നന്നായിട്ടുണ്ട്....
ഒരു രക്ത സാക്ഷി കൂടി
ഒരു ചിത്രം ഒരു ബിംബമാകുന്നു!
ഒരു കുന്നെന്നാൽ നാടിന്റെ ഭക്ഷ്യ-ജലസുരക്ഷയാണെന്ന് മലയാളി എന്നാണ് മനസ്സിലാക്കുക?...അവസാനത്തെ കുന്നും ഇടിച്ചു കടത്തി കാശാക്കി, അവസാനത്തെ ചതുപ്പും അതേ മണ്ണിട്ടു നികത്തി, ഭൂഗർഭജലനിരപ്പ് പാതാളത്തോളം താഴ്ത്തി, വിത്തുകൾ പോലും മുളയ്ക്കാത്ത ഒരു മരുഭൂവായി കേരളം മാറിയശേഷമോ?....അതോ അന്നും ഒന്നും പഠിക്കാതെ....
ഇത്തരം കിണറുകൾ പലയിടത്തും കാണാം, മണ്ണിനടിയിൽനിന്നും പുറത്തേയ്ക്ക് വലിച്ചുമാന്തിയിടപ്പെട്ട്, അനാഥമാക്കപ്പെട്ട്,....പിന്നെ ഇടിച്ചു നിരത്തി മണ്ണിട്ട് നികത്തി....
അതേ,ശ്രീനാഥന്മാഷേ, ഇത് മലയാളിയുടെ ആർത്തിയുടെ,അവിവേകത്തിന്റെ,ഇരിക്കുംകൊമ്പ് മുറിച്ച് വികസിക്കാമെന്ന വ്യാമോഹത്തിന്റെ,നാളെ വരാനിരിക്കുന്ന കെടുകാലത്തിന്റെ....ഒക്കെ ബിംബം തന്നെയാണ്.....
എല്ലാവർക്കും സ്നേഹം...
കഥ പറയുന്ന ചിത്രം
മലകള്‍ മണ്ണിന്റെ മുലകളാണ്,അതു തുരന്നു ജീവിക്കുന്ന മലയാളി(മലകളുടെ കൊലയാളി) യെ കാത്തിരിക്കുന്നതെന്തെന്ന് കാത്തിരുന്നു കാണാം.
ചിന്തിപ്പിക്കുന്ന അല്ലെങ്കില്‍ ചിന്തിക്കേണ്ട വിഷയം തന്നെ.. പണത്തിനെക്കാളും വലുതാണ് ജീവനെന്ന് നമ്മള്‍ എന്ന് മനസ്സിലാക്കും...?
ഒരുപാട് പറയാനുണ്ട് ഇത്തരം ദൃശ്യങ്ങൾക്ക്...ഈ ഫോട്ടോ എടുത്തപ്പോൾ സ്ഥലമുടമ ഓടിവന്നിരുന്നു..പേടിയായിരുന്നു അയാൾക്ക്...ഫോട്ടൊ എടുക്കരുത് എന്നാദ്യം ഭീഷണിയായിരുന്നു...ഡിലീറ്റ് ചെയ്യാനും ആവശ്യമുണ്ടായി..കാരണം ഏതെങ്കിലും പത്രത്തിൽ ഇതും ഒപ്പമുണ്ടായിരുന്ന ജെ.സി ബി.,ടിപ്പറുകളും അച്ചടിച്ചുവന്നാൽ കുന്നിടിക്കൽ നിർത്തേണ്ടിവരും.ജില്ലാപരിസ്ഥിതിസമിതിയുടെ ആത്മാർഥമായ ഇടപെടലുകൾ കാരണം വണ്ടികൾ പിടിച്ചെടുക്കുന്ന അവസ്ഥകൾ ഇവിടെ ഉണ്ട്....
കുന്നിന്മുകളിലെ വീട് കഥയാകുന്നു...കുന്നു തന്നെ കഥവശേഷമാകാൻ പോകുന്നു...മുലപ്പാൽ പോലുള്ള തെളിനീരും മലയാളിക്ക് അന്യമാകാൻപോകുന്നു...
എല്ലാവർക്കും സ്നേഹം..
കണ്ണൂരില്‍ ഇങ്ങനെയാ, കല്ല് വളച്ച് ചെത്തി കെട്ടിയ കിണറുകള്‍!
നനവ് കണ്ണൂരാ? പ്രൊഫൈല്‍ നോക്കട്ടെ :)
ചിത്രം നന്നായി, ഒപ്പമുള്ള കുറിപ്പ് ഒരു നീറ്റലും സമ്മാനിച്ചു!
കണ്ണൂര്‍ ര്‍ ര്‍ ര്‍ ..!
Post a Comment