സാഫല്യം...
അമ്മക്കിളിയുടെ പ്രതീക്ഷ സഫലമായി...ചെമ്മണിമുട്ടകളിൽ ഒന്ന് വിരിഞ്ഞിരിക്കുന്നു..ഫോട്ടോഗ്രാഫർ ചെന്നു നോക്കുമ്പോൾ തോടു പൊട്ടിച്ച് പുറത്തുവന്നതേയുണ്ടായിരുന്നുള്ളു.അമ്മ അരികിലില്ലായിരുന്നു...അടുത്ത രണ്ടു ദിവസങ്ങളിലായി രണ്ടുപേർകൂടി പുറത്തുവരും...പക്ഷെ, അതു കാണാൻ ഫോട്ടോഗ്രാഫർ സ്ഥലത്തുണ്ടാവില്ല..പത്തുദിവസത്തെ ക്രിസ്മസ് അവധിയും കഴിഞ്ഞ് ചെല്ലുമ്പോഴേയ്ക്കും അവർ പറക്കമുറ്റിയിരിക്കും....എന്തായാലും അതു നന്നായി... കുസൃതികളുടെ ശല്യമില്ലാതെ അവർക്കു പാറ്റം പഠിക്കാമല്ലോ...
ധന്യയായൊരമ്മ...കുഞ്ഞിനു കാവലിരിപ്പാണവൾ...ഇനിയവൾക്ക് തിരക്കിന്റെ നാളുകൾ...വേഗം വളരാനായി മക്കൾക്ക് ഒരുപാട് തീറ്റവേണം.അച്ഛനും സഹായിക്കും മക്കളെ തീറ്റാൻ....
9 comments:
എല്ലാ ചങ്ങാതിമാർക്കും ക്രിസ്മസ് ആശംസകൾ...മുട്ടവിരിഞ്ഞുണർന്ന കുഞ്ഞിനേപ്പോലെ തികച്ചും നവ്യമായ ഒരു പുതുവർഷം നന്മയായ് സ്നേഹമായ് ഐശ്വര്യമായ് എല്ലാവരുടെ ജീവിതവും സന്തോഷഭരിതമാക്കട്ടെ..
ക്രിസ്തുമസ് ആശംസകള്‍
ഹായ്! ഈ ചിത്രത്തിലെ പോലെ സഫലമാകട്ടേ ജീവിതമെന്ന് പുതുവത്സരാശംസകൾ നേരുന്നു, വരളാതെ നനവാർന്നിരിക്കട്ടേ മനസ്സ്!
എന്തു രസമാണ് കിളിക്കുഞ്ഞുങ്ങളെ കാണാന്‍! അവരുടെ അമ്മയും ഒരു കൊച്ചു സുന്ദരിയാണ്! പ്രകൃതിയുമായി ഒത്തുചേര്‍ന്ന് ജീവിക്കുന്ന നനവിനോട് എനിക്ക് അസൂയ തോന്നുന്നു.
നനവിനും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്ത്‌മസ്സ് - പുതുവല്‍സരാംശസകള്‍!
ക്രിസ്തുമസ് ആശംസകള്‍
ഇതു ശരിക്കും നന്നായി. വീണ്ടും അവിടെ പോയി ഫോട്ടൊ എടുത്തല്ലോ ഒരുപാട് അഭിനന്ദനങ്ങൾ കേട്ടൊ. ശരിയ്ക്കും ഞങ്ങളും പ്രാർത്ഥിച്ചിരുന്നു ആ കുരുന്ന് ജീവൻ വിരിയുന്നത് കാണാൻ. എന്തായാലും സന്തോഷമായി.
ഞങ്ങളുടെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ
കുഞ്ഞിച്ചിറകും വിരിച്ച് അവയിനി നീലാകാശത്തിൽ പാറിനടക്കട്ടെ..എല്ലാവർക്കും സ്നേഹം...
Post a Comment