പ്രതീക്ഷ...
അമ്മക്കിളി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് , മുട്ടകൾ വിരിയാൻ...ചെമ്മണിച്ചുണ്ടുകൾ പിളർത്തി ‘അമ്മേ, വിശക്കുന്നു..’എന്നു നിലവിളിക്കുന്ന കുഞ്ഞുങ്ങളുണ്ടാകാൻ..പറക്കമുറ്റുംവരെ അവരെ കണ്മണിപോലെ കാത്തുസൂക്ഷിക്കാൻ....
ഒപ്പം എനിക്കും ആശങ്കയോടെ കാത്തിരിക്കേണ്ടി വന്നിരിക്കുന്നു...ചെമ്മണിമുട്ടകൾ വിരിഞ്ഞ് ആപത്തൊന്നുമില്ലാതെ ആ കുഞ്ഞുങ്ങൾ പറന്നുപോകുമോ? കാരണം അമ്മക്കിളി കൂടുകൂട്ടിയിരിക്കുന്നത് ആയിരത്തിലേറെ വികൃതിക്കുരുന്നുകൾ പഠിക്കുന്ന ഒരു വിദ്യാലയമുറ്റത്തെ അരമീറ്റർപോലും പൊക്കമില്ലാത്ത വേലിച്ചെടിയിലാണ്.ഒരു കുഞ്ഞുവിരലാ കൂട്ടിലേയ്ക്ക് നീണ്ടാൽ....അമ്മയുടെ പ്രതീക്ഷകൾ അതോടെ തീരും...അമ്മയുടെ പ്രതീക്ഷകൾ സഫലമാകാൻ പ്രാർഥനയോടെ...
ഇരട്ടത്തലച്ചി [Red whiskered bulbul ] എന്ന മണ്ടൻപക്ഷിയുടെ കൂടാണിത്..ഇവയ്ക്ക് കൂടുകൂട്ടാൻ ഒളിവും മറവും ഒന്നും വേണ്ട, പറമ്പിൽ കൂട്ടിയിട്ട ഇല്ലിക്കൂട്ടത്തിലും വീട്ടുമുറ്റത്തും വാഴയുടെ ഉണങ്ങി താണുകിടക്കുന്ന ഇലകളിലും തീരെ താഴ്ഭാഗത്ത് ഇങ്ങനെ കൂടൊരുക്കുന്നതിനാൽ പത്തിലൊന്നു കൂടുപോലും രക്ഷപ്പെടാറില്ല..
9 comments:
അമ്മക്കിളിയുടെ പ്രതീക്ഷകൾ സഫലമാകാൻ പ്രാർഥനയോടെ.....
നല്ല ചിത്രം!
ആ, ഇതു കണ്ടെത്തിയെടുത്തല്ലോ, നന്നായി
രക്ഷപെടട്ടെ.
let us pray for ''irattathalachi''
നന്നായിരിക്കുന്നു
vyathyasthamaaya chitram
നന്നായിരിക്കുന്നു....
അമ്മക്കിളി പ്രതീക്ഷയോടെ അടയിരിക്കുകയാണ്...നമുക്കും പ്രതീക്ഷിക്കാം അവ വിരിയുമെന്ന്..
സസ്നേഹം...
Post a Comment