Friday, August 27, 2010

കൊച്ചുമാവേലിയും കൂട്ടുകാരും.

ഓണത്തിന് നാടുകാണാനും പിന്നെ ചെലവിനിത്തിരി കാശിനുമിറങ്ങിയ കൊച്ചുമാവേലിയും കൂട്ടുകാരും...

Sunday, August 22, 2010

ഓണാശംസകൾ....

വറുതിയുടെ ഈ പൊന്നോണക്കാലത്ത് കള്ളവും ചതിയും സ്വാർഥതയുമൊക്കെ  നാടുവാഴുമ്പോൾ ,അരി തരേണ്ട വയലുകളൊക്കെ കോൺക്രീറ്റ് സൌധങ്ങളായി മാറ്റി 20-30 രൂപയ്ക്ക് അരി വാങ്ങേണ്ട അവസ്ഥയിൽ മലയാളി എത്തിനിൽക്കുമ്പോൾ,പ്രതീക്ഷിക്കാൻ ഒന്നുമില്ലെങ്കിലും,ഓണവും വെറുമൊരു ചന്തഓണമായി ,നന്മയുടെ നറുമണം തീരെയില്ലാത്ത മനം മടുപ്പിക്കുന്ന കൺസ്യൂമർ മേളയായി മാറിക്കഴിഞ്ഞിരിക്കുമ്പോഴും,....ഒരു കുഞ്ഞു തുമ്പപ്പൂവിൻ ചിരിയിൽ മനസ്സു നിറയുന്ന, നന്മ വറ്റാത്ത മനസ്സുകൾക്കു മാത്രം ഇന്നും ഓണസമൃദ്ധി നഷ്ടപ്പെടില്ല...എല്ലാവർക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ....




ഇതൊക്കെ GHSS Periye യിലെ കുട്ടികൾ ഓണാഘോഷത്തിന്റെ ഭാഗമായി ഇട്ട പൂക്കളങ്ങൾ’‘’


മലയാളിയുടെ ജീവിതത്തിൽ നിന്നുമീ പുഷ്പോത്സവം ഒരിക്കലും മരിക്കാതിരിക്കട്ടെ...

Saturday, August 21, 2010

നവാബ്..


ഒരു നവാബിന്റെ ഗമയുള്ള ഈ അപൂർവ്വ ചിത്രശലഭത്തെ വയനാട്ടിലെ ചെതലയം ഫോറസ്റ്റ് ഓഫീസിനടുത്തു നിന്ന് ലഭിച്ചതാണ്..വലക്കൂണിൽനിന്ന് രസമൂറ്റിക്കുടിക്കുകയാണിഷ്ടൻ...പൂമ്പാറ്റകൾ ചില സസ്യങ്ങളൂടെ രസവും ,മണ്ണീൽനിന്നും ഉപ്പുരസവും ,പക്ഷികളുടെയും മറ്റും കാഷ്ഠങ്ങളിൽനിന്നും ലവണങ്ങളും വലിച്ചു കുടിക്കാറുണ്ട്...ലൈംഗിക ഹോർമോണുകളുടെ ഉത്പാദനത്തിനു വേണ്ടിയാണിങ്ങനെ ചെയ്യുന്നത്...

Monday, August 16, 2010

പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ...

രാത്രിയാണ്,ചന്ദ്രനുദിക്കുമ്പോഴാണ് ആമ്പൽ വിരിയുക, അതിനാൽ കവികൾ ചന്ദ്രന്റെ കാമുകിയായി ഇവയെ സങ്കൽ‌പ്പിക്കുന്നു....ഒരുപാടിനം ആമ്പലുകളുണ്ട്... വെള്ള പൂക്കളുള്ള  നാടൻ ആമ്പലിനെ ഞങ്ങൾ പൂത്താലി എന്ന് വിളിക്കാറുണ്ട്,ഇതുകൊണ്ട് ബാല്യത്തിൽ മാലയുണ്ടാക്കി കളിക്കാറുണ്ട്..ജലാശയങ്ങളിൽനിന്ന് വിഷമാലിന്യങ്ങൾ നീക്കംചെയ്യാൻ ഇവ സഹായിക്കുന്നു...
 

 


പുത്താലി...ഇതിന്റെ വിത്ത് ഭക്ഷിക്കാം.

Saturday, August 14, 2010

കരിന്തേൾ

തേളിനെ കണ്ടവരുണ്ടോ?....കുട്ടിക്കാലത്ത് തേൾ ഒരു ഭീകരജീവിയായിരുന്നു...കണ്ടാൽ പേടിച്ചോടും..അതിനിടക്കാണ് അമ്മത്തേളിനെ നിരീക്ഷണത്തിനായി തീപ്പെട്ടിയിലാക്കിയ ജെറാൾഡ് ഡ്യൂറൽ എന്ന മിടുക്കൻ കുട്ടിയെപറ്റി കേട്ടത്...ഇവർ വെറും പാവങ്ങളാണെന്ന് അതോടെ മനസ്സിലായി...മുമ്പെങ്ങോ കുഞ്ഞുങ്ങളെയും പുറത്തുകയറ്റി നടക്കുന്ന അമ്മത്തേളിനെ കാണാൻ പറ്റിയിരുന്നു...ഇന്നതും ഒരപൂർവ്വ കാഴ്ച...ഇവരും നല്ല കീടനാശിനികളാണ്,കേട്ടോ...ഞങ്ങളുടെ മുറ്റത്തു വന്നതാണീ ഉശിരൻ കരിന്തേൾ...


കുത്താൻ ഞാൻ റെഡി..നിങ്ങളോ...

Tuesday, August 3, 2010

ബലൂൺ വേണോ...?

ഈ ബലൂൺകാരൻ ഇലകളിൽ കയറിയിരുന്ന് മഴക്കാല സന്ധ്യകളിൽ പാടുന്ന ഒരു കൊച്ചു വിരുതനാണ്.ഇട്ട്രീ...ഇട്ട്രീരീ,,, എന്നൊക്കെ പാടുന്ന ഇവൻ ഇട്ടിച്ചിരിയെ വിളിക്കുന്നതും നോക്കി ഒരു ദിവസം സന്ധ്യയ്ക്ക് ടോർച്ചുമേടുത്ത് അന്വേഷിച്ചപ്പോൾ ഇവനുണ്ട് ഒരു ഇലയിലിരുന്ന് ബലൂൺ വീ ർപ്പിക്കുന്നു..!

Sunday, August 1, 2010

ചൂത്....


പാറകളിലും വയലുകളിലും വളരുന്ന ഒരു ഏകവർഷി സസ്യമാണ് ചൂത്. ചൂതു മാച്ചി[ചൂല്]ഉണ്ടാക്കുന്ന ഒരടിയിലേറെ വലുപ്പമുള്ളത് മുതൽ തീരെ ചെറുതു വരെ പലയിനം ചൂതുകൾ ഉണ്ട്.വീടുകളിലെ പൂജാമുറികൾ,അമ്പലങ്ങൾ എന്നിവ വൃത്തിയാക്കാൻ മലയാളി ചൂതുമാച്ചി ഉപയോഗിച്ചു...ഇന്നും പലരും ഉപയോഗിക്കുന്നുണ്ട്.മുമ്പൊരിക്കൽ മാടായിക്കാവിൽ ചെന്നപ്പോൾ 50 രൂപ കൊടുത്ത് ഒരു മാച്ചി വാങ്ങി. പൊടി ഇളകിപ്പറക്കാതെ മൃദുവായ ഈ മാച്ചികൊണ്ട് വൃത്തിയായി അടിച്ചുവാരാമെന്നതിനാൽ ഞങ്ങൾ ബെഡ് റൂം വൃത്തിയാക്കാൻ ഇതുപയോഗിക്കുന്നു...



കണ്ണൂർ ജില്ലയിലെ കണ്ണപുരം ഭാഗത്ത് ചൂതുമാച്ചിയുണ്ടാക്കുന്നവർ ഇപ്പോഴുമുണ്ട്.വലിയ ചൂത് കിട്ടാൻ വളരെ പ്രയാസമാണത്രെ ഇപ്പോൾ..പാറകളുടെ നാശവും ഇതുണ്ടാക്കുന്ന ആൾക്കാരുടെ കുറവും ഉപയോഗിക്കുന്നവരുടെ കുറവുമൊക്കെ ഈ മാച്ചിയെ ഇല്ലാതാക്കിക്കൊണ്ടീരിക്കുന്നു...

Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

ഇതിലെവന്നവർ

Share/Bookmark

Feedburner

ജാലകം

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP