ചൂത്....
പാറകളിലും വയലുകളിലും വളരുന്ന ഒരു ഏകവർഷി സസ്യമാണ് ചൂത്. ചൂതു മാച്ചി[ചൂല്]ഉണ്ടാക്കുന്ന ഒരടിയിലേറെ വലുപ്പമുള്ളത് മുതൽ തീരെ ചെറുതു വരെ പലയിനം ചൂതുകൾ ഉണ്ട്.വീടുകളിലെ പൂജാമുറികൾ,അമ്പലങ്ങൾ എന്നിവ വൃത്തിയാക്കാൻ മലയാളി ചൂതുമാച്ചി ഉപയോഗിച്ചു...ഇന്നും പലരും ഉപയോഗിക്കുന്നുണ്ട്.മുമ്പൊരിക്കൽ മാടായിക്കാവിൽ ചെന്നപ്പോൾ 50 രൂപ കൊടുത്ത് ഒരു മാച്ചി വാങ്ങി. പൊടി ഇളകിപ്പറക്കാതെ മൃദുവായ ഈ മാച്ചികൊണ്ട് വൃത്തിയായി അടിച്ചുവാരാമെന്നതിനാൽ ഞങ്ങൾ ബെഡ് റൂം വൃത്തിയാക്കാൻ ഇതുപയോഗിക്കുന്നു...
കണ്ണൂർ ജില്ലയിലെ കണ്ണപുരം ഭാഗത്ത് ചൂതുമാച്ചിയുണ്ടാക്കുന്നവർ ഇപ്പോഴുമുണ്ട്.വലിയ ചൂത് കിട്ടാൻ വളരെ പ്രയാസമാണത്രെ ഇപ്പോൾ..പാറകളുടെ നാശവും ഇതുണ്ടാക്കുന്ന ആൾക്കാരുടെ കുറവും ഉപയോഗിക്കുന്നവരുടെ കുറവുമൊക്കെ ഈ മാച്ചിയെ ഇല്ലാതാക്കിക്കൊണ്ടീരിക്കുന്നു...
12 comments:
എന്റെ കുട്ടിക്കാലത്ത് വീട്ടില്‍ ഈര്‍ക്കലി ചൂലാണ് ഉപയോഗിച്ചിരുന്നത്. കഷ്ടം, "മാച്ചി" വാങ്ങിച്ചാല്‍ മതിയായിരുന്നു. വീടും വൃത്തിയായേനേ, ഈര്‍ക്കിലി കൊണ്ടുള്ള അടിയും ഒഴിവായിയേനേ..
very good.
നല്ല പുക്കള്‍
ചൂത് എന്നു കേട്ടപ്പോൾ ചൂതുകളിയെന്നു കരുതി.
ആദ്യമായിട്ടാണിതു കാണുന്നത്, സന്തോഷം, നന്ദി.പൂക്കളെക്കണ്ട ഹൈനക്ക് അഭിനന്ദനം!
കൊള്ളാം...
nice one..!
ആദ്യ ചിത്രം മനോഹരം
(വിവരണങ്ങള്‍ക്കും നന്ദി)
വായാടീ.. ചൂതു മാച്ചി ഇന്ന് അപൂർവ്വവസ്തുവാണ്.എന്റെ കുട്ടിക്കാലത്ത് തറവാട്ടുവീട്ടിൽ തെയ്യങ്ങളെ കുടിയിരുത്തിയ കൊട്ടിലകം അടിക്കാൻ ചൂതുമാച്ചി മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ.മാച്ചിയുണ്ടാക്കി ജീവിച്ചിരുന്നവർ വേണ്ടത്ര ചൂത് കിട്ടാത്തതിനാൽ മിക്കവരും വേറെ തൊഴിൽ തേടിപ്പോയി.ഇപ്പോൾ ഉള്ളതിനു വില കൂടിയതിനൽ അത്യാവശ്യക്കാർ മാത്രമേ വാങ്ങാറുള്ളൂ...
ഹൈന,നന്ദകുമാർ...മണിക്കെത്താർ,നൌഷു,അലി,
ശ്രീനാഥൻമാഷേ,ജിമ്മി,ഫൈസൽ..ഇടനാടൻ ചെങ്കൽപ്പാറകളിൽ ചൂത് പൂക്കുന്ന കാഴ്ച അതിമനോഹരമാണ്.സമയവും സന്ദർഭവും ലഭിച്ചാൽ മഴക്കാലത്ത് ഒന്നു ചെന്നു നോക്കുക...
എല്ലാവർക്കും സ്നേഹം...
ആരാ ഇതു..ഏട്യാ.നാട്.കണ്ണുരാണൊ...എന്നാപ്പിന്നെ ഇപ്പൂം പൂരക്കടോത്തു ( പൂരംകുളിക്കു ഭ്ടൂന്നയിൽ) പോയാ..ചൂതിമാച്ചി വാങ്ങാൻ കിട്ടും .അടുത്ത കൊല്ലം പൂരം വരട്ട് .എന്നിറ്റാംബം പോയി നോക്ക്യാമതി..ആടീംണ്ടാവും ഈ ചൂതു മാച്ചീം,ചെരാപ്പിലേം,അടിച്ചുറ്റീം ഒക്കെ..എന്നാപിന്നെ പൂരക്കടവത്തു കാണാം..
നീലപൂക്കള്‍ .. ഒരുതരം പടരുന്ന ചെടിയുടെയല്ലേ ..???
ചൂതിന്‍റെ അല്ലല്ലോ ??
ഞങ്ങളുടെ നാട്ടില്‍ തൊണ്ടിപൂക്കള്‍ എന്നു പറയും
നീലപ്പൂക്കൾ കാക്കപ്പൂക്കൾ[Utrikkularia ] ആണ്.ഇത് ഒരു ചെറിയ ഇരപിടിയൻ സസ്യമാണ്...വേരിലെ ചെറു ബ്ലാഡറുകളിൽ ചെറുപ്രാണികളെ പിടിച്ച് തിന്നുന്നു...
Post a Comment