ഓണാശംസകൾ....
വറുതിയുടെ ഈ പൊന്നോണക്കാലത്ത് കള്ളവും ചതിയും സ്വാർഥതയുമൊക്കെ നാടുവാഴുമ്പോൾ ,അരി തരേണ്ട വയലുകളൊക്കെ കോൺക്രീറ്റ് സൌധങ്ങളായി മാറ്റി 20-30 രൂപയ്ക്ക് അരി വാങ്ങേണ്ട അവസ്ഥയിൽ മലയാളി എത്തിനിൽക്കുമ്പോൾ,പ്രതീക്ഷിക്കാൻ ഒന്നുമില്ലെങ്കിലും,ഓണവും വെറുമൊരു ചന്തഓണമായി ,നന്മയുടെ നറുമണം തീരെയില്ലാത്ത മനം മടുപ്പിക്കുന്ന കൺസ്യൂമർ മേളയായി മാറിക്കഴിഞ്ഞിരിക്കുമ്പോഴും,....ഒരു കുഞ്ഞു തുമ്പപ്പൂവിൻ ചിരിയിൽ മനസ്സു നിറയുന്ന, നന്മ വറ്റാത്ത മനസ്സുകൾക്കു മാത്രം ഇന്നും ഓണസമൃദ്ധി നഷ്ടപ്പെടില്ല...എല്ലാവർക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ....
ഇതൊക്കെ GHSS Periye യിലെ കുട്ടികൾ ഓണാഘോഷത്തിന്റെ ഭാഗമായി ഇട്ട പൂക്കളങ്ങൾ’‘’
മലയാളിയുടെ ജീവിതത്തിൽ നിന്നുമീ പുഷ്പോത്സവം ഒരിക്കലും മരിക്കാതിരിക്കട്ടെ...
7 comments:
പൂക്കളം അസ്സലായി!
"മാവേലീ നാടു വാണീടുംകാലം
മാനുഷ്യരെല്ലാരുമൊന്നുപോലെ"
ഓണാശംസകൾ...
HAPPY ONAM
ഓണാശംസകൾ.
നന്മയുടെ നറുമണം മാത്രം തൂകിയെത്തുന്ന മറ്റൊരോണം വരുമെന്ന് നമുക്കൊക്കെ സ്വപ്നം കാണാം...ആർത്തിയുടെ പ്രത്യയശാസ്ത്രങ്ങൾ മാറ്റിവച്ച് ,പ്രകൃതിയെ അതിർവിട്ട് ചൂഷണം ചെയ്യാത്ത, ലളിതവും സ്വയം പര്യാപ്തവുമായ ഒരു ജീവിതശൈലി ....മലയാളിയുടെ തനതായ ,നാമെന്നോ കൈവിട്ടുകളഞ്ഞ ആ സുവർണ്ണകാലത്തെ മലയാളിത്തം...നമുക്ക് തിരികെക്കൊണ്ടുവരാൻ ശ്രമിക്കാം..എല്ലാവർക്കും നിറവാർന്ന നിറമാർന്ന ഓണാശംസകൾ...
ഓണമൊക്കെ നന്നായി എന്നുകരുതട്ടേ!
Post a Comment