കരിന്തേൾ
തേളിനെ കണ്ടവരുണ്ടോ?....കുട്ടിക്കാലത്ത് തേൾ ഒരു ഭീകരജീവിയായിരുന്നു...കണ്ടാൽ പേടിച്ചോടും..അതിനിടക്കാണ് അമ്മത്തേളിനെ നിരീക്ഷണത്തിനായി തീപ്പെട്ടിയിലാക്കിയ ജെറാൾഡ് ഡ്യൂറൽ എന്ന മിടുക്കൻ കുട്ടിയെപറ്റി കേട്ടത്...ഇവർ വെറും പാവങ്ങളാണെന്ന് അതോടെ മനസ്സിലായി...മുമ്പെങ്ങോ കുഞ്ഞുങ്ങളെയും പുറത്തുകയറ്റി നടക്കുന്ന അമ്മത്തേളിനെ കാണാൻ പറ്റിയിരുന്നു...ഇന്നതും ഒരപൂർവ്വ കാഴ്ച...ഇവരും നല്ല കീടനാശിനികളാണ്,കേട്ടോ...ഞങ്ങളുടെ മുറ്റത്തു വന്നതാണീ ഉശിരൻ കരിന്തേൾ...
കുത്താൻ ഞാൻ റെഡി..നിങ്ങളോ...
7 comments:
ബാല്യത്തിൽ തേൾ എനിക്കും പേടിസ്വപ്നം
കരിന്തേൾ ഒരു പുതിയ അറിവ്
..
പുതുമഴ പെയ്തിറങ്ങിയാല്‍ ഇവരൊക്കെ പുറത്തേക്ക്.
അറിയുമോ, തേളുള്ളിടത്ത് വിഷപ്പാമ്പുകള്‍ ഉണ്ടാവില്ല..
തേള് കുത്തിയാല്‍ മുല്ലച്ചപ്പ് വിഷഹാരി, പാമ്പെങ്കിലോ..
അതുകൊണ്ട് തേളിനെ കൊല്ലരുത്.
..
അയ്യോ! എനിക്ക് തേളിനെ പേടിയാണ്. ഞാന്‍ പറന്നു..പറ പറന്നു...
Scorpion King
പേടിയാണെനിക്ക് തേളിനെ, ശാരികസ്യ സുരാപാനം മധ്യേ വൃശ്ചിക (തേൾ) ദംശനം എന്നാണല്ലോ പുതുഞ്ചൊല്ല്! രവി വിഷഹാരിയാണല്ലേ? നവു പടങ്ങൾ ജോർ!
വായാടീ, പാമ്പിനെപ്പോലെ തേളും ഒരു സാധു ജീവിയാണ്. ശത്രുക്കളിൽനിന്ന് രക്ഷപ്പെടാൻ ഒരിത്തിരി വിഷം പ്രകൃതി ഇവയ്ക്ക് നൽകി എന്നു മാത്രം..അവരും ഇവിടെ ജീവിക്കേണ്ടതുണ്ട്... ജീവന്റെ ഒരുപാട് കണ്ണികൾ ഇവയോട് ബന്ധപ്പെട്ടു കിടക്കുന്നു... നമ്മൾ അൽപ്പം ശ്രദ്ധിച്ചാൽ മതി ഇവയെ ചവിട്ടിപ്പോകാതെ,ഇവയുടെ ജീവിതത്തിൽ തടസ്സമാകാതെ,ഇവർക്കു കൂടി ഇവിടെ ജീവിക്കാൻ അവകാശമുണ്ടെന്ന് സമ്മതിച്ച് ജീവിക്കുമ്പോൾ നമുക്ക് തേളിന്റെ കുത്ത് കൊള്ളാതെ ജീവിക്കാനാകും
പാമ്പിനെ നിയന്ത്രിക്കാൻ തേളും കീരിയും ഒക്കെ ഉള്ളതുകൊണ്ട് നനവിൽ കാടുപിടിച്ചിട്ടും പാമ്പുകൾ കുറവാണ്...രവീ,മുല്ലച്ചപ്പ് തേൾ വിഷത്തിന് മരുന്നെന്നത് പുതിയ അറിവ്...
എല്ലാവർക്കും സ്നേഹം...
Post a Comment