ഇതും വീടാണ്....
തൃശൂർ എരയാംകുടിയിൽ നൂറുമേനി കൊയ്യുന്ന നെൽപ്പാടങ്ങളെ ഇഷ്ടികക്കളങ്ങളാക്കി മാറ്റാൻ വേണ്ടി അന്യ സംസ്ഥാനങ്ങളിൽനിന്ന് തൊഴിലാളികളെ കൊണ്ടുവന്നപ്പോൾ അവർക്ക് താമസിക്കാനായി മുതലാളിമാർ ഒരുക്കിക്കൊടുത്ത വീടുകളാണിവ...അച്ഛനമ്മമാരും കുട്ടികളുമടങ്ങുന്ന ഒരു കുടുംബം മുഴുവൻ താമസിച്ചിരുന്നത് നായ്ക്കൂടു പോലുള്ള ഒരു കൊച്ചു മുറിക്കകത്തായിരുന്നു..അങ്ങനെ നിരനിരയായി ഒരുപാട് വീടുകൾ..അവിടെ അടിമകളെപ്പോലെ കഴിയാൻ കുറേ മനുഷ്യജന്മങ്ങളും...ഇങ്ങനേയും ഇവിടെ ഈ കേരളത്തിലും....ആർക്കൊക്കെയോ പണം വാരിക്കൂട്ടാൻ ഈ ജീവിതങ്ങൾ പൊലിഞ്ഞുതീരുന്നു...
7 comments:
എനിക്കിതെല്ലാം കാണുമ്പോള്‍ അമര്‍ഷമാണ് തോന്നുന്നത്. മറ്റാരോടുമല്ല, എന്നോട് തന്നെ. അവരും നമ്മളെപോലെ മനുഷ്യരല്ലേ? "ദാരിദ്യം" അതെന്നെ വല്ലാതെ വേദനിപ്പിക്കുന്നു.
ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി മനുഷ്യന്‍ എത്രമാത്രം കഷ്ടപ്പാടുകളാണ് അനുഭവിക്കുന്നത്. സുഖലോലുപതയുടെ നടുവില്‍ കഴിയുന്ന നമ്മള്‍ അതൊന്നും ഓര്‍ക്കാന്‍ മിനക്കെടാറില്ല.
മറ്റുള്ളവരുടെ ദുഃഖം മനസ്സിലാക്കാനും അതിനു അല്‍പ്പമെങ്കിലും കുറവു വരുത്താന്‍ ശ്രമം നടത്താനും നമ്മള്‍ ഓരോരുത്തരും ബോധപൂര്‍വ്വം ശ്രമിക്കണമെന്നാണ് എന്റെ അപേക്ഷ.
ക്യാമറ കാണേണ്ടതാണ് ഈ ദൃശ്യങ്ങളും, മനോഹാരിതകൾക്കു മുകളിലൊരു ഓർമപ്പെടുത്തൽ!
നമ്മളൊക്കെ ഇതൊന്നുമറിയാതെ പട്ടുമെത്തയില്‍ സുഗമായി ഉറങ്ങുമ്പോള്‍ എത്രയോ പാവങ്ങള്‍ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി ബുദ്ധിമുട്ടുന്നു.
സമൂഹത്തിന്റെ കണ്ണൂ തുറപ്പിക്കുന്ന ഇതു പോലുള്ള ചിത്രങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു,...
യാഥാര്‍ത്യത്തിന്റെ നേര്‍ക്കാഴ്ച്ച
ഓർമ്മപ്പെടുത്തൽ
ഇത്തരം യാഥാർഥ്യങ്ങളും കൂടി ഓർക്കുമ്പോൾ വീട് ഒരു കൊട്ടാരമാക്കാതിരിക്കാൻ നമുക്ക് ശ്രമിക്കാം..എല്ലാവർക്കും സ്നേഹം..
Post a Comment