Wednesday, October 13, 2010

.മന്ദാരച്ചെപ്പുണ്ടോ....


മന്ദാരപ്പുക്കൾ പലതരമുണ്ട്..മഞ്ഞയും പിങ്കും...ഇതിന്റെ ഇലകൾ ഒന്നാംതരം കാലിത്തീറ്റയാണെന്നു മാത്രമല്ല,വളരെ വേഗത്തിൽ മണ്ണിലലിഞ്ഞ്  നൈട്രജനും നൽകുന്നു...മഞ്ഞമന്ദാരത്തിന്റെ ഇല ഉപ്പേരിയാക്കാം....പിങ്ക് മന്ദാരത്തെ കോവിദാരം എന്നാണ് വിളിക്കുക....



8 comments:

അലി October 14, 2010 at 4:05 AM  

കൊള്ളാം.

Vayady October 14, 2010 at 4:56 AM  

"മന്ദാരച്ചെപ്പുണ്ടോ..
മാണിക്യക്കല്ലുണ്ടോ?..
കയ്യില്‍ നനവേ?........"

ശ്രീനാഥന്‍ October 14, 2010 at 5:42 AM  

നന്നായി,പൂക്കളിലെ കുലീനതയാണ് മന്ദാരം!

ശ്രീ October 14, 2010 at 6:14 AM  

മനോഹരം

Renjith Kumar CR October 14, 2010 at 10:10 AM  

നല്ല ചിത്രം
മഞ്ഞ മന്ദാരവും ,പിങ്ക് മന്ദാരവും കണ്ടിട്ടില്ല .അതിന്റെ ചിത്രം കിട്ടിയാല്‍ ഇടണേ

Manickethaar October 14, 2010 at 11:27 AM  

മന്ദാരം...മനോഹരം

Jishad Cronic October 14, 2010 at 1:51 PM  

നല്ല ചിത്രം...

നനവ് October 16, 2010 at 3:37 PM  

@വായാടി, ഇക്കുറിയും നല്ലോരു പാട്ടു തന്നെ തന്നു..
‌@രഞ്ജിത്ത്, ചുവപ്പു മന്ദാരം ശരിക്ക് ചുവപ്പല്ല,പിങ്ക് നിറമുള്ളതാണ്.ഇത് വലിയ മരമായി വളരും ...നനവിൽ ഇതുണ്ട്..ഇതിന്റെ തളിരും ഉപ്പേരിയാക്കാം ..പൂക്കൾ ഉയരത്തിലായതിനാൽ ഫോട്ടോയെടുക്കാൻ അൽ‌പ്പം വിഷമമാണ്..എങ്കിലും ഫോട്ടോ ഇടാം..മഞ്ഞമന്ദാരം ഇതുവരെ പൂത്തിട്ടില്ല..അതിന്റെ പൂ കാണാനത്ര ഭംഗിയില്ല..മനോഹരമായ ചെറുവൃക്ഷമായി വളർന്ന് ഉദ്യാനങ്ങൾക്കിത് ഭംഗിയേറ്റുന്നു.. ഇതിൽ കൂടുണ്ടാക്കാൻ തേൻകുരുവികൾക്ക് ഏറെ ഇഷ്ടമാണ്.
മറ്റൊരിനമാണ് കാട്ടുമന്ദാരം..ഇതും മരമായി വളരുന്നു...കടുംചുവപ്പുനിറമാർന്ന പൂക്കളോടുകൂടിയ ഇതു പൂത്താൽ കാടിനു തീ പിടിച്ചപോലുണ്ടാകും...
@ശ്രീനാഥൻ,ഇവിടെ പറമ്പു നിറയെ വെള്ളമന്ദാരം ഉണ്ട്..പച്ചിലവളമാക്കാനായി നട്ടതാണ്..പുതുമഴ പെയ്താലുടനിവ ഉടനെ തളിർത്തു പൂവിടും...വെളുവെളുക്കെ ചിരിക്കുന്ന മന്ദാരപ്പൂക്കളായിരിക്കും പിന്നെ എവിടെ നോക്കിയാലും...
അലി, ശ്രീ, മാണിക്കത്താർ,ജിഷാദ്..ഇവിടെ വന്നതിന് എല്ലാവർക്കും നന്ദി..സ്നേഹം...

Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

ഇതിലെവന്നവർ

Share/Bookmark

Feedburner

ജാലകം

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP